"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=  അംബിക മേബല്‍
| പ്രധാന അദ്ധ്യാപകന്‍=  അംബിക മേബല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേന്ദ്രന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേന്ദ്രന്‍
| സ്കൂള്‍ ചിത്രം=‎44029 ghsmtm.jpg|  
| സ്കൂള്‍ ചിത്രം=44029 ghsmtm.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂള്‍ ചിത്രം=|
 
നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.   

14:35, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-12-2016MT 1168

നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. == ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . നിലവില്‍ 4 ക്ലാസ് മുറികള്‍ ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍‌ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്.

ലാബ് : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്.

ആഡിറ്റോറിയം : നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു.

ബ്ലാക്ക് ബോര്‍ഡുകള്‍ : പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല .

കുടിവെള്ളം : കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല.

കായികവിദ്യാഭ്യാസം : വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്.

സ്റ്റാഫ് റൂം : പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് .

അടുക്കള : അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല .

കംപ്യൂട്ടര്‍ ലാബ് : നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 16 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ( ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് )
  • എന്‍.സി.സി. ( വൃദ്ധസദനം സന്ദര്‍ശിക്കല്‍ , ശുചീകരണം )
  • ജൂനിയര്‍ റെഡ് ക്രോസ് ( ചികിത്സാ സഹായം )
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്റ്റു‍ഡന്റ് പോലീസ് ( അച്ചടക്കം , ഗതാഗത നിയന്ത്രണം )

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി

വഴികാട്ടി

ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി

==സ്ക്കൂളിന്റെനേട്ടങ്ങള്‍==

രണ്ടു മൂന്ന് വര്‍ഷങ്ങളായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . കലാ കായിക ശാസത്രമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു . 2016-17 അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനതല ഗണിതശാസത്രമേളയില്‍ രണ്ടു കുട്ടികളും പ്രവര്‍ത്തി പരിചയമേളയില്‍ 5 കുട്ടികളും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊ​ണ്ട് A ഗ്രേഡ് ലഭിച്ചുവരുന്നു . വര്‍ഷങ്ങളായി കായിക മേളയിലും മികവ് പുലര്‍ത്തുന്നു. ഈ അദ്ധ്യയാന വര്‍ഷം സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് കുട്ടികള്‍‌ രണ്ടാം സ്ഥാനം നേടുകയുണ്ടായി . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി മികച്ച വിജയം നേടുകയുണ്ടായി. തുടര്‍ച്ചയായി ബെസ്റ്റ് P.T.A യ്ക്കുള്ള അവാര്‍ഡും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.

                                    സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും , 2015-16 -ല്‍  SPC യും പ്രവര്‍ത്തനം ആരംഭിച്ചു.