"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
<p style="text-align:justify"> <big>കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന '''ലിറ്റിൽ ഹാൻഡ്''' എന്ന ഒരു പ്രവൃത്തി പരിചയ ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ കരകൗശല തൊഴിൽ മേഖലകൾ ഈ ക്ലബിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.  2020 - 21 ജനുവരി മുതലാണ് കുട്ടികൾ സ്കൂളിൽ പഠനത്തിനായി എത്തി ചേർന്നത്. ജൂൺ മുതൽ തന്നെ വീഡിയോ ക്ലാസ്സുകളും ഓഡിയോ ക്ലാസ്സുകളും നടന്നിരുന്നു. ഇവിടെ എടുത്തു പറയേണ്ട കാര്യം വടകര ബി ആർ സി യുടെ നേതൃത്വത്തിൽ കൈവല്യം പദ്ധതി നടപ്പിലാക്കി എന്നതാണ്. ഓരോ വിദ്യാലയവും ഓരോ ടാലന്റ് ലാബുകൾ ആണ്. വിദ്യാർത്ഥികളുടെ കഴിവുകളുടെ മേൽ അടിഞ്ഞിരിക്കുന്ന ചെളി മാറ്റിക്കൊണ്ടിരിക്കണം. കേവലം തൊഴിലറിവിലുപരിയായി നല്ല മനുഷ്യരാകുന്നതിനു വേണ്ടി സദ്ക്രിയകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി കൈവല്യത്തിലൂടെ അതിന്റെ അംബാസിഡർമാർക്ക് പ്രാക്ടീസ് കൊടുത്ത ശേഷം അവരിലൂടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് കൈവല്യത്തിന്റെ ഉദ്ദേശ്യം.</big> </p>

==ഒറിഗാമി ശില്പശാല==
=='''ഒറിഗാമി ശില്പശാല'''==
<font color="black"><font size="3">
<font color="black"><font size="3">
[[പ്രമാണം:16038 ഒറിഗാമി.jpg|thumb|'ഒറിഗാമി ]]
[[പ്രമാണം:16038 ഒറിഗാമി.jpg|thumb|'ഒറിഗാമി ]]

22:45, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവൃത്തി പരിചയ ക്ലബ് - ലിറ്റിൽ ഹാൻഡ്

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽ ഹാൻഡ് എന്ന ഒരു പ്രവൃത്തി പരിചയ ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ കരകൗശല തൊഴിൽ മേഖലകൾ ഈ ക്ലബിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. 2020 - 21 ജനുവരി മുതലാണ് കുട്ടികൾ സ്കൂളിൽ പഠനത്തിനായി എത്തി ചേർന്നത്. ജൂൺ മുതൽ തന്നെ വീഡിയോ ക്ലാസ്സുകളും ഓഡിയോ ക്ലാസ്സുകളും നടന്നിരുന്നു. ഇവിടെ എടുത്തു പറയേണ്ട കാര്യം വടകര ബി ആർ സി യുടെ നേതൃത്വത്തിൽ കൈവല്യം പദ്ധതി നടപ്പിലാക്കി എന്നതാണ്. ഓരോ വിദ്യാലയവും ഓരോ ടാലന്റ് ലാബുകൾ ആണ്. വിദ്യാർത്ഥികളുടെ കഴിവുകളുടെ മേൽ അടിഞ്ഞിരിക്കുന്ന ചെളി മാറ്റിക്കൊണ്ടിരിക്കണം. കേവലം തൊഴിലറിവിലുപരിയായി നല്ല മനുഷ്യരാകുന്നതിനു വേണ്ടി സദ്ക്രിയകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി കൈവല്യത്തിലൂടെ അതിന്റെ അംബാസിഡർമാർക്ക് പ്രാക്ടീസ് കൊടുത്ത ശേഷം അവരിലൂടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് കൈവല്യത്തിന്റെ ഉദ്ദേശ്യം.

ഒറിഗാമി ശില്പശാല

'ഒറിഗാമി

വിനോദം എന്നതിലപ്പുറം സമതുലിത മസ്തിഷ്ക വികസനം ലക്ഷ്യമാക്കി കൊണ്ട് ഒറിഗാമി വർക്കുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒറിഗാമി ശില്പശാല നടന്നു. പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ശ്രീമതി. അശ്വതി പി കെ ക്ലാസുകൾ നയിച്ചു. ഒറിഗാമിയിലെ ഓരോ പടിയും ക്ഷമാപൂർവ്വം കൃത്യതയോടെ ചെയ്താൽ മാത്രമേ അതിന് അന്തിമ രൂപം ലഭിയ്ക്കൂ. ഇങ്ങനെയുള്ള പരിശീലനങ്ങളിലുടെ കുട്ടികളുടെ ക്ഷമാശീലത്തെ വളരെയധികം വർദ്ധിപ്പിക്കുവാൻ സാധിച്ചു. അതിലൂടെ അവരുടെ പഠനമികവ് ഉയർത്താനും സാധിക്കുന്നു. ഒറിഗാമി നിർമ്മാണത്തിൽ 8 എ ക്ലാസിൽ പഠിക്കുന്ന ഹരിതീർത്തിന്റെ കരവിരുത് പ്രശംസനീയമാണ്.

കുപ്പയിലെ മാണിക്യം : മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ ശില്പശാല

ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ട്. പ്രകൃതിയിൽ ഒന്നുപോലും അനാവശ്യമായി ഇല്ല. പക്ഷെ അവകൊണ്ടുള്ള ആവശ്യം എന്താണെന്ന് നാം തിരിച്ചറിയുന്നതിലാണ് കാര്യം. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് വീടിനുചുറ്റും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വസ്തുക്കളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിമ്മിക്കുന്ന ഒരു പരിപാടി കുപ്പയിലെ മാണിക്യം നടത്തപ്പെട്ടു. കവുങ്ങിന്റെ പാള കൊണ്ട് വിവിധ തരം പൂക്കളും പട്ടകൊണ്ട് ചൂലും അടക്ക തോല് കൊണ്ട് പൂക്കളും നിർമ്മിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ഉണങ്ങിയ വാഴ ഇല കൊണ്ട് വളരെ മനോഹരമായ റോസാ പുഷ്പങ്ങൾ നിർമ്മിക്കാൻ പഠിച്ചു. ഒഴിഞ്ഞ കുപ്പികൾ മനോഹരമായ അലങ്കാരവസ്തുക്കളാക്കി മാറ്റാനും ഈ ശിലാപശാലയിലൂടെ കുട്ടികൾ പഠിച്ചെടുത്തു.

വാഴയിലകൊണ്ടുള്ള പൂക്കൾ
കവുങ്ങിന്റെ പാള കൊണ്ടുള്ള പൂക്കൾ

ബോട്ടിൽ ആർട്ട്
ബോട്ടിൽ ആർട്ട്
ബോട്ടിൽ ആർട്ട്
ബോട്ടിൽ ആർട്ട്
ബോട്ടിൽ ആർട്ട്

മുളയ്ക്കെട്ടെ പുതുനാമ്പുകൾ - വിത്തു പേനയുമായി പ്രവേശനോത്സവം

പുതിയ അധ്യയന വർഷം പ്രകൃതിയോടിണങ്ങിയിരിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ സീഡ് പരിസ്ഥിതി ക്ലബുമായി ചേർന്നുകൊണ്ട് അറുനൂറോളം വിത്തുപേനകൾ നിർമ്മിച്ചു. പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന പേന നവാഗതരെ വരവേൽക്കാൻ ഉപയോഗിച്ചു.

പേപ്പർ പേന നിർമ്മാണം
പേപ്പർ പേന നിർമ്മാണം