"ഗവ. എൽ .പി. എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 109: വരി 109:
* '''ക്വിസ് മത്സര പങ്കാളിത്തവും വിജയങ്ങളും'''
* '''ക്വിസ് മത്സര പങ്കാളിത്തവും വിജയങ്ങളും'''


==വഴികാട്ടി==
{ {#multimaps:9.455385554004756, 76.71773349027886] zoom-15}}
<!--visbot  verified-chils->-->'''കോട്ടാങ്ങൽ പഞ്ചായത്തിൽ IV-ാം വാർഡിൽ മാരംകുളം റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു, പഞ്ചായത്ത് ആഫീസ്,സെന്റ് ജോസഫ് ഹൈസ്കൂൾ എന്നീ പ്രധാന സ്ഥാപനങ്ങൾ സ്കൂളിനു സമീപം പ്രവർത്തിക്കുന്നു.വായ്പൂര് മാർക്കറ്റിൽ നിന്നും കോട്ടാങ്ങൽ റൂട്ടിൽ 3 കിലോമീറ്റർ ദൂരം'''
<!--visbot  verified-chils->-->'''കോട്ടാങ്ങൽ പഞ്ചായത്തിൽ IV-ാം വാർഡിൽ മാരംകുളം റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു, പഞ്ചായത്ത് ആഫീസ്,സെന്റ് ജോസഫ് ഹൈസ്കൂൾ എന്നീ പ്രധാന സ്ഥാപനങ്ങൾ സ്കൂളിനു സമീപം പ്രവർത്തിക്കുന്നു.വായ്പൂര് മാർക്കറ്റിൽ നിന്നും കോട്ടാങ്ങൽ റൂട്ടിൽ 3 കിലോമീറ്റർ ദൂരം'''

21:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl Govt. L .P. S .Kulathur

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്.കുളത്തൂർ
വിലാസം
കുളത്തൂർ

കുളത്തൂർ
,
കുളത്തൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04692 687132
ഇമെയിൽgovtlpskolathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37639 (സമേതം)
യുഡൈസ് കോഡ്32120701601
വിക്കിഡാറ്റQ87595387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി. എസ്. നായർ
പി.ടി.എ. പ്രസിഡണ്ട്മോളിയാമ്മ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
02-02-202237639


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ 1മുതൽ 5 വരെയുള്ള ഏക പ്രൈമറി വിദ്യാലയം കൂടിയാണ് ഈ വിദ്യാലയം.കോട്ടാങ്ങൽ ഗ്രാമ പ‍ഞ്ചായത്തിലെ CRC,സ്പെഷ്യൽ കെയർ സെന്റർ എന്നിവ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ ചരിത്രം

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.1905 ന് മുൻപ് സ്ഥാപിച്ച വിദ്യാലയമാണെന്ന് കരുതപ്പെടുന്നു. വിദ്യാലയത്തിന്റെ ആദ്യകാലത്തെ പ്രവർത്തനം നാട്ടുകാരുടെ ശ്രമ ഫലമായി കുടിപ്പള്ളിക്കുടമായിട്ടായിരുന്നു.കുളത്തൂരേയും സമീപ പ്രദേശത്തേയും കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിന് കുറഞ്ഞത് 5കിലോമീറ്റരെങ്കിലും യാത്ര ചെയ്യണമായിരുന്നു.അതിന് പരിഹാരമായിട്ടായിരുന്നു നാട്ടുകാരുടെ എല്ലാവരുടേയും സഹകരണത്തോടുകൂടി ഈ വിദ്യാലത്തിന് തുടക്കം കുറിച്ചത്.ഈ വിദ്യാലയം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള പുരോഗതി നാട്ടുകാരുടേയും സർക്കാരിന്റേയും സഹകരണം കൊണ്ട് ഉണ്ടായതാണ്.

ആദ്യകാലങ്ങളിൽ വിദ്യായത്തിന്റെ അഞ്ചു കിലോമിറ്റർ ചുറ്റളവിൽ താമസിക്കുന്ന കുട്ടികൾ വരെ നടന്ന് വന്ന് ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു.വിദ്യാലയത്തിന്റെ തുടക്കത്തിൽ 10 വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾ വരെ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു.അടുത്ത് വിദ്യാലയം ഇല്ലാത്തതു കൊണ്ടും യാത്ര സൗകര്യം കുറവായതു കൊണ്ടും പഠിക്കുവാൻ കഴിയാത്തവരും വിദ്യാലയം തുടങ്ങിയപ്പോൾ ഒന്നാം ക്ലാസ്സിൽ ചേർന്നു.വിദ്യാലയത്തിന്റെ മേൽക്കൂരയുടെ ഒാലക്കെട്ടു മാറ്റുന്നതും മറ്റു പ്രവർത്തനങ്ങളും ഒരു ഉത്സവ പ്രതീതിയോടെയാണ് നാട്ടുകാ‍ർ വർഷാവർഷങ്ങളിൽ ചെയ്തിരുന്നത്.പിന്നീട് വിദ്യാലയം സർക്കാർ ഏറ്റെടുത്തു.എഴുതപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാലയം 1905-ന് മുൻപ് പ്രവർത്തിച്ചിരുന്നുവെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

സർക്കാരിന്റേയും നല്ലവരായ നാട്ടുകാരുടേയും സഹായത്തോടെ മൺഭിത്തിയോടു കൂടിയ ഒാടിട്ട ഒരു കെട്ടിടം നിർമ്മിച്ചു.മേൽക്കൂരയ്ക്കും വാതിലുകൾക്കും ജനാലകൾക്കുമുള്ള തടികൾ നാട്ടുകാരുടെ സംഭാവനകളാണ്.സമ്പന്നർ പണം കൊടുത്തും പാവപ്പെട്ടവർ ജോലികൾ ചെയ്തും വിദ്യാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിച്ചു.ഈ പ്രദേശത്തെ കുട്ടികൾക്ക് അകലെ പോകാതെ തന്നെ അഞ്ചാം ക്ലാസ്സുവരെ പഠനം പൂർത്തീകരിക്കുന്നതിന് ഈ വിദ്യാലയം സഹായിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • മികച്ച അദ്ധ്യാപനം
  • വൃത്തിയും സുരക്ഷിതത്വവുമുള്ള സ്കൂൾ കെട്ടിടം
  • എല്ലാ ക്ലാസ്സ് മുറികളിലും ഫാനുകൾ
  • വൃത്തിയുള്ള ശുചിമുറികൾ
  • മനോഹരമായ പൂന്തോട്ടം
  • സുരക്ഷിതമായ ചുറ്റുമതിൽ
  • ശുദ്ധമായ കുടിവെള്ള സ്രോതസ്സായ കിണർ
  • കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാലും കളി ഉപകരണങ്ങളും
  • ശാന്തമായ സ്കൂൾ അന്തരീക്ഷം
  • കംമ്പ്യൂട്ട‍ർ റൂം
  • മികച്ച ലൈബ്രറി
  • ജൈവ പച്ചക്കറി തോട്ടം
  • വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾഅസംബ്ലി
  • മാസ്സ്ഡ്രിൽ
  • പത്ര വാ‍ർത്ത
  • യോഗ
  • ദിനാചരണങ്ങൾ ആചരിക്കൽ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഡാൻസ് പരിശീലനം
  • സ്കൂൾ വാർഷിക ആഘോഷം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

  • എൽ.എസ്.എസ്,ജവഹർ നവോദയ മത്സര പരീക്ഷ വിജയങ്ങൾ
  • കലോത്സവ പങ്കാളിത്തവും നേട്ടങ്ങളും
  • ക്വിസ് മത്സര പങ്കാളിത്തവും വിജയങ്ങളും

{ {#multimaps:9.455385554004756, 76.71773349027886] zoom-15}} കോട്ടാങ്ങൽ പഞ്ചായത്തിൽ IV-ാം വാർഡിൽ മാരംകുളം റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു, പഞ്ചായത്ത് ആഫീസ്,സെന്റ് ജോസഫ് ഹൈസ്കൂൾ എന്നീ പ്രധാന സ്ഥാപനങ്ങൾ സ്കൂളിനു സമീപം പ്രവർത്തിക്കുന്നു.വായ്പൂര് മാർക്കറ്റിൽ നിന്നും കോട്ടാങ്ങൽ റൂട്ടിൽ 3 കിലോമീറ്റർ ദൂരം

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്.കുളത്തൂർ&oldid=1567727" എന്ന താളിൽനിന്ന് ശേഖരിച്ചത്