"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
color=#2A5804><font size=4.5>[[PKSHSS ഇന്ന്]] </font color>  </font color>!! <font color=#2A5804><font size=4.5>[[PKSHSS വിദ്യാലയകാഴ്ചകൾ]] </font color>
|-


|}{| class="wikitable"
|}{| class="wikitable"

15:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

color=#2A5804>PKSHSS ഇന്ന് !! PKSHSS വിദ്യാലയകാഴ്ചകൾ |-

|}{| class="wikitable" |-center ! <font

മാനേജർ

|

മോഹൻബാബു


2014-ഫെബ്രുവരി 17 മുതൽ പി.കെ.എസ് എജ്യുകേഷൻ ട്രസ്റ്റ് ചെയർമാനും മാനേജരുമാണ്.


പ്രിൻസിപ്പൽ

|
ഡി.എം മറിയഷീല (പ്രിൻസിപ്പൽ )



ഹെഡ്മാസ്റ്റർ

|
ഷിബു.സി

സ്കൂൾ ആഡിറ്റോറിയം

2005 നവംബർ എഴാം തിയതി സെന്റിനറി ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സഹകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും 31/3/2007 ന് രാവിലെ 10 മണിക്ക് നെല്ലിക്കാക്കുഴി സഭയിലെ മുഖ്യ പുരോഹിതനായ റവ.ഡോ.വർഗ്ഗീസ് ന്റെ അനുഗ്രഹ പ്രാർത്ഥനയോടെ പണികൾക്ക് തുടക്കം കുറിച്ചു. പൂർവ്വാദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും നമ്മുടെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പത്തികൾ ആരംഭിച്ച ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിന് എത്തിച്ചേർന്നിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ദ്രുതഗതിയിൽ പണികൾ നടന്നു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിന് ചില രാത്രികളിലും പണി നടന്നു.അദ്ധ്യാപകരും, അനദ്ധ്യാപകരും ചില ദിവസത്തെ പണികൾക്ക് മേൽനോട്ടം വഹിച്ചു. 160 അടി നീളവും 45 അടി വീതിയും ഉള്ള നമ്മുടെ സെൻറിനറി ആഡിറ്റോറിയം 2008 ജൂലൈ എഴാം തിയതി വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനാ ചടങ്ങുകളോടെ ഉത്ഘാടനം ചെയ്തു.

സ്കൂൾ ഗ്രൗണ്ട്

നമ്മുടെ സ്കൂളിന്റെ പിൻഭാഗത്തായി അതിവിശാലമായ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഇവിടെ എല്ലാ ദിവസം കായിക അധ്യാപകനായ പ്രദീപ് സാറിന്റെ നേത്യത്വത്തിൽ കുട്ടികൾക്ക് യു.പി.വിഭാഗം, എച്ച്.എസ് വിഭാഗം എന്നീ ക്ലാസുകളിടെ കുട്ടികൾക്ക്‌ പരിശീലനം നൽകുന്നു.

സ്കൂൾ സ്റ്റേഡിയം

  • സ്കൂളിന്റെ ചരിത്രത്തിൽ ഒരു മധുര ഓർമ്മയായി സുവർണ്ണ ജൂബിലി എന്നേക്കും നിലനിർത്താനായി ഒരു സ്റ്റേഡിയം പണിയണമെന്ന് തീരുമാനിച്ചു.
  • സത്യനേശൻ മാനേജരുടെ രക്ഷാധികാരത്വത്തിൽ 1956 ഫെബ്രുവരി 26-ാം തിയതി Lt.Col.ഗോദവർമ്മരാജാ സ്റ്റേഡിയത്തിന് "കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം" എന്ന് നാമകരണം ചെയ്തശേഷം, ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ആരംഭിച്ചു.
  • 1957 ഫെബ്രുവരി 17-ാം തിയതി സ്കൂളിന്റെ 51-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്റ്റേഡിയം നിർമ്മിതിയ്ക്കുള്ള ശിലാ സ്ഥാപനം ഡോ.സി.എസ്. വെങ്കിടേശ്വരൻ നിർവ്വഹിച്ചു, തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്റ്റേഡിയംനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
  • സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായമായി സ്റ്റേഡിയം ഫണ്ട്പിരിവ് നടത്തി. അതിന്റെ ഭാഗമായി ഒരു ബനിഫിറ്റ്ഷോ നടത്തുന്നതിന് കാഞ്ഞിരംകുളം ശ്രീപെരുമാൾ (ഇന്നത്തെ ദൃശ്യ ആഡിറ്റോറിയം) തിയേറ്റർ പ്രൊപ്രൈറ്റർ എം.കുഞ്ഞുകൃഷ്ണൻനാടാർ എം.എൽ.എ ഒരു ദിവസത്തേക്ക് നൽകുകയുണ്ടായി. മാത്രമല്ല മെരിലാന്റ് സ്റ്റുഡിയോ ഉടമസ്ഥൻ സുബ്രമണ്യം ബാല്യകാലസഖി എന്ന സിനിമ സൗജന്യമായി പ്രദർശിപ്പിക്കുകയും ചെയ്തു.
  • കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, യങ്മെൻസ് ബ്യൂറോ, പരണിയം വൈ.എം.സി.എ, ന്യൂഎച്ച്.എസ്.എസ് നെല്ലിമൂട്, മറ്റ് വിദ്യാലയങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ശ്രമദാനവും സംഭാവനകളായി മൂവായിരം രൂപയിൽ കവിഞ്ഞ തുകയും സ്റ്റേഡിയം പണിയുന്നതിന് ലഭിച്ചു. ബഹു.ഇന്ത്യാ ഗവൺമെന്റിന്റെ രണ്ടാം പഞ്ചവൽസര പദ്ധതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള കാമ്പസ് വർക്ക് പ്രോജക്ടിൽ സ്റ്റേഡിയം ഉൾപ്പെടുത്തി 22864 രൂപയും ലഭിച്ചു.
  • സ്റ്റേഡിയം പണിപൂർത്തിയായപ്പോൾ 50623 രൂപ 6 നയാപൈസ ചെലവായി.
  • സ്റ്റേഡിയം നിർമ്മിതിയുടെ ഔദ്യോഗിക പരിശോധന നടത്തിയിരുന്നത് സോഷ്യൽ എഡ്യുക്കേഷണൽ ഓഫീസർ എസ്.രാഘവൻ ആയിരുന്നു. ഏതാണ്ട് രണ്ട് വർഷക്കാലം കൊണ്ട് സ്റ്റേഡിയം പണി പൂർത്തിയാക്കപ്പെട്ടു.
  • ഏതാണ്ട് 2000 കാഴ്ചക്കാർക്ക് ഇരുന്ന് കളികാണുന്നതിനുള്ള സൗകര്യവും ഒരേ സമയത്ത് ഫഡ്ബോൾ, വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾ നടത്താനുള്ള സംവിധാനം സ്റ്റേഡിയത്തിലുണ്ട്.
  • 1959 ഫെബ്രുവരി 4, ബഹു. കേരള വിദ്യാഭ്യാസ മന്ത്രി കെ.എച്ച്.എസ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മൂന്ന് ദിവസത്തെ കലാപരിപാടികൾ മലയാളത്തിന്റെ പ്രശസ്ത സിനിമാ നടൻ സത്യൻ നിർവ്വഹിച്ചു.
  • ഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കായിക മത്സരങ്ങൾ നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ന് "പി.കെ. സത്യനേശൻ ഹയർസെക്കന്ററി സ്കൂൾ സ്റ്റേഡിയം" എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്.


സെന്റിനറി ആഘോഷങ്ങൾ

പി.കെ.എസ് ഹയർസെക്കന്ററി സ്കൂളിൽ ഒരു വർഷം നീണ്ടു നിന്ന സെന്റിനറി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.ഇതിൽ കോവളം എം .എൽ .എ ശ്രീ നീലലോഹിതൻ ദാസ് നാടാർ കേരളാ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കർ എൻ.സുന്ദർ നാടാർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: കെ.രാമചന്ദ്രൻ നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിളംബര ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിച്ചു 2005 ഫെബ്രുവരി 17-ാം തിയതി രാവിലെ 10 മണിക്ക് പി.കെ സത്യനേശൻ മാനേജരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് നെല്ലിക്കാക്കുഴി, കോളേജ് റോഡ്, സ്റ്റേഡിയം, തടത്തികുളം വഴി തിരിച്ച് സ്കൂളിൽ എത്തി. ഉച്ചയ്ക്കുക്കുശേഷം രണ്ട് മണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 5 മണിക്ക് നടന്ന ശതാബ്ദി സമ്മേളനം ബഹു: ഡപ്യൂട്ടി സ്പീക്കർ എൻ. സുന്ദരൻ നാടാർ ഉത്ഘാടനം ചെയ്തു. പതിനെട്ടാം തിയതി രാവിലെ മുതൽ വിദ്യാർത്ഥികളുടെ കലാപരിപടികൾ നടന്നു. കുട്ടികളുടെ ശതാബ്ദി ഗാനം, ശതാബ്ദി കലണ്ടർ, സെൻറിനറി ആഡിറ്റോറിയം, സയൻസ് എക്സിബിഷൻ, സെൻറിനറി എംബ്ലം എന്നിവ സെൻറിനറി ആഘോഷത്തിന്റെ പ്രത്യേകതകളാണ്.

സെന്റിനറി എസ്‌സിബിഷൻ

സെന്റിനറി സുവനീർ‍(ആത്മദീപം)


വഴികാട്ടി