മുവാറ്റുപുഴ പട്ടണത്തിൻറെ മധ്യഭാഗത്തായി അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ പ്രകാശം പരത്തിക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിദ്യാക്ഷേത്രം ആണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
മുവാറ്റുപുഴ പട്ടണത്തിൻറെ മധ്യഭാഗത്തായി അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ പ്രകാശം പരത്തിക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിദ്യാക്ഷേത്രം ആണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
1938 ജൂൺ 1 നു സ്ഥാപിതമായ സ്കൂളിന് ഇപ്പോൾ 84 വര്ഷക്കാലത്തിന്റെ കഥകൾ പറയാനുണ്ട്.

തുടക്കത്തിൽ ഹോളി മാഗി ഫൊറോനാ പള്ളിക്കു താഴെ നില നിന്നിരുന്ന കെട്ടിടം പിന്നീട് 1967 ഒക്ടോബർ 3 ഇൽ പള്ളിയുടെ മുറ്റത്തേക്ക് പുതുക്കി പണിതു. കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥല പരിമിതിയും മൂലം സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു.
ഇന്ന് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 3 ഡിവിഷനുകളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 300 ഇൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിൽ ആയി 12 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കിച്ചൻ, സ്പോർട്സ് റൂം, സിക്ക് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം.
ശാസ്ത്ര-ഗണിതശാസ്ത്ര ലാബ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പ്രഥമ ശുശ്രൂഷക്കു ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിനുള്ളത്.
കുട്ടികൾക്ക് കളിയ്ക്കാൻ മുറ്റവും ഉണ്ട്.
പട്ടണത്തിനു നടുവിൽ ആയതിനാൽ കുട്ടികൾക്ക് എത്തിച്ചേരുവാൻ എളുപ്പവുമാണ്.
വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ,
ശാസ്ത്ര ആഭിമുഖ്യം വളർത്തുന്ന അരങ്ങുകൾ, കലാപരിപാടികൾ തുടങ്ങിയവ
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നു.
IT യുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും സജ്ജരായ അധ്യാപകരും ക്ലബ് അംഗങ്ങളും
സ്കൂളിൽ ഉണ്ട്.
കമ്പ്യൂട്ടർ ലാബ് എല്ലാ കുട്ടികളെയും പുതുമ ഉണർത്തുന്ന സാങ്കേതിക വിദ്യയിലേക്കു കൂട്ടിക്കൊണ്ടു
പോകുന്നു.
കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു ശീലിക്കാൻ ഇവിടെ അവസരം ഒരുക്കുന്നു.
മൾട്ടീമീഡിയ സംവിധാനങ്ങൾ പഠനം ലളിതവും രസകരവും ആക്കുന്നു.
'LF VISUAL STUDIO' എന്ന പേരിൽ ഒരു മൾട്ടി മീഡിയ തിയേറ്റർ റൂം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
അതിലെ ദൃശ്യാനുഭവം ഏതൊരു കുട്ടിയേയും മറ്റൊരു ലോകത്തെത്തിക്കും.
വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി പ്രവത്തിക്കുന്നു.
കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമായി ഉൾപ്പെടുത്തി അവരെ മുന്നോട്ടു
നയിക്കുന്നു.
മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ് പ്രവർത്തിക്കുന്നു.
മേളകളിൽ പങ്കെടുക്കുന്നു. ഗണിത ആസ്വാദനം കൂട്ടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ
വ്യാപൃതരാകുവാൻ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
സാമൂഹിക നന്മകൾ വളർത്തുകയും സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു
ഊന്നൽ കൊടുക്കുകയും ചെയ്യുന്ന ഈ ക്ലബ് കുട്ടികളിൽ നല്ലൊരു സാമൂഹിക ഇടപെടൽ നടത്തുന്നു.
മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തന്നെ അതാതു വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ
പ്രവർത്തനങ്ങൾ തുടങ്ങുന്നു.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ക്ലബ് അംഗങ്ങൾ
ഉയർത്തിപ്പിടിക്കുകയും കുട്ടികളെ നല്ല ശീലങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു.
ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും ചപ്പു ചവറുകൾ നീക്കം ചെയ്തു സ്കൂൾ പരിസരം
വൃത്തിയാക്കുകയും ചെയ്യുന്നു.
കുട്ടികൾക്കായി മത്സരങ്ങൾ നടത്തുന്നു.
ദിനാചരണങ്ങൾ ആഘോഷിക്കുന്നു.
സെമിനാറുകൾ നടത്തുന്നു.