"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
*  ജുനയര്‍ റെഡ്‌ക്രോസ്
*  ജുനയര്‍ റെഡ്‌ക്രോസ്


== മാനേജ്മെന്റ് ==
== പ്രധാന നേട്ടങ്ങള്‍ ==
 
ആരംഭം മുതല്‍ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികള്‍ കൂടുതല്‍  ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷന്‍ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതല്‍ 12.30 വരെ ഒരു ബാച്ചും 12.30 മുതല്‍ 5 മണി വരെ മറ്റൊരു ബാച്ചും പ്രവര്‍ത്തിച്ചു. യു.പി.യില്‍ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളില്‍ കല്യാശ്ശേരി ഹൈസ്‌ക്കൂളില്‍ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി.
1970 കളില്‍ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റില്‍ കണിയന്‍ചാല്‍ സ്‌ക്കൂളായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോള്‍ സ്റ്റേജ് ഇല്ലാതിരുന്നപ്പോള്‍ എല്ലാം നാട്ടുകാര്‍ അകമഴിഞ്ഞ സഹകരണം നല്‍കി പ്രോത്സാഹിപ്പിച്ചു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

15:30, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
വിലാസം
കണിയന്ചാല്

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
02-12-201613048




ചരിത്രം

1956-ല്‍ ഏകാധ്യാപക സ്‌ക്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്‌ക്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്‍ക്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്‌ക്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്. 1956-ല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലരാണ് സര്‍വ്വ ശ്രീ. മത്തായി മണ്ണൂര്‍, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യന്‍, കോമത്ത് ഇബ്രാഹിം, കണ്ണന്‍ വൈദ്യര്‍, ചന്തുക്കുട്ടി ചെട്ട്യാര്‍, പുല്ലാട്ട് വക്കന്‍, എം. എ. ജോണ്‍, എം. എ. ദേവസ്യ തുടങ്ങിയവര്‍. സ്‌ക്കൂളിന് ആദ്യമായി സ്ഥലം നല്‍കിയത് ശ്രീ. മണ്ണൂര്‍ മത്തായി അവര്‍കളാണ്. 1959 വരെ ഏകാധ്യാപക സ്‌ക്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്‌ക്കൂളായി മാറി. 1966-67- ല്‍ UP സ്‌ക്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്‌ക്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്‌ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്‌ക്കൂള്‍ ആരംഭത്തില്‍ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1969-ല്‍ ശ്രീ.കെ,ആര്‍. രാഘവപോതുവാള്‍ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ല്‍ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിര്‍മ്മിച്ചു.കെട്ടിട നിര്‍മ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദന്‍ നേതൃത്വം നല്‍കി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉള്‍ക്കൊള്ളുന്ന സ്ഥലം വാങ്ങി. 1985-ല്‍ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിര്‍മ്മിച്ചു. ആസ്ഥലത്താണ് ഇപ്പോള്‍ H S S വിഭാഗം പ്രവര്‍ത്തിക്കുന്നത്.2000-ല്‍ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കി.2005 -ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടില്‍ നിന്നും 2 മുറികള്‍ H S S ന് ലഭിച്ചു.2007-ല്‍ 3 മുറികള്‍ സ്‌ക്കൂളിന് അനുവദിച്ചു. 2007-ല്‍ സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി ചടങ്ങില്‍ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണന്‍ നബാര്‍ഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ല്‍ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാര്‍ഡ് കെട്ടിടം പണിതപ്പോള്‍ H S S വിഭാഗം അങ്ങോട്ട് മാറി.2012-ല്‍ നാട്ടുകാരില്‍ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിര്‍മ്മിച്ചു.2013-ല്‍ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികള്‍ അനുവദിച്ചു.2015-ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ക്ലാസ് മാഗസിന്‍.
  • ജുനയര്‍ റെഡ്‌ക്രോസ്

പ്രധാന നേട്ടങ്ങള്‍

ആരംഭം മുതല്‍ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികള്‍ കൂടുതല്‍ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷന്‍ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതല്‍ 12.30 വരെ ഒരു ബാച്ചും 12.30 മുതല്‍ 5 മണി വരെ മറ്റൊരു ബാച്ചും പ്രവര്‍ത്തിച്ചു. യു.പി.യില്‍ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളില്‍ കല്യാശ്ശേരി ഹൈസ്‌ക്കൂളില്‍ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. 1970 കളില്‍ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റില്‍ കണിയന്‍ചാല്‍ സ്‌ക്കൂളായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോള്‍ സ്റ്റേജ് ഇല്ലാതിരുന്നപ്പോള്‍ എല്ലാം നാട്ടുകാര്‍ അകമഴിഞ്ഞ സഹകരണം നല്‍കി പ്രോത്സാഹിപ്പിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സ്‌ക്കൂളില്‍ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവര്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, ശാസ്‌ത്രജ്ഞന്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, തുടങ്ങിയ മേഖലയില്‍ വിരാചിക്കുന്നവര്‍ നിരവധിയാണ്.

  ഡോ.റോയി പുളിക്കല്‍ (പീഡീയാട്രീഷന്‍), ISRO ശാസ്‌ത്രജ്ഞനായ കുര്യന്‍ പുത്തന്‍പുര, ഇടപ്പള്ളി ഗവ. കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ. ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസര്‍ കെ. കുമാരന്‍, ശാസ്‌ത്രജ്ഞനായ പാത്തന്‍പാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യന്‍ പടവില്‍, എഞ്ചിനീയറായ ടോമി മണ്ണൂര്‍ തുടങ്ങീയവര്‍ ഇവരില്‍ ചിലര്‍ മാത്രം.

വഴികാട്ടി



<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>

  1. REDIRECT [[#REDIRECT Insert text#REDIRECT [[#REDIRECT Insert text#REDIRECT Insert text]]]]