"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:
==== സ്നേഹക്കത്ത് ====
==== സ്നേഹക്കത്ത് ====
കൊറോണക്കാലത്ത് വീടിൻറെ നാലതിരുകളിൽ ഒതുങ്ങിപ്പോയ വിദ്യാർഥികൾക്ക് തങ്ങളുടെ വിഷമങ്ങളും സന്തോഷങ്ങളും ഒരുപോലെ പങ്കിടാൻ വേണ്ടി നടത്തിയ പരിപാടിയായിരുന്നു സ്നേഹകത്ത്. തങ്ങളുടെ പ്രിയപ്പെട്ട  അധ്യാപകൻ / അധ്യാപികക്ക് കത്തെഴുതുകയും അത് പേഴ്സണലായി വാട്സ്ആപ്പ്  വഴി അയച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു പരിപാടി. കൊറോണ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അധ്യാപകർക്ക് മനസ്സിലാക്കാനും  സാന്ത്വനത്തിൻ്റെ വാക്കുകൾ വിദ്യാർഥികൾക്ക് നുകരുവാനും ഈ പരിപാടിക്ക് സാധിച്ചു.
കൊറോണക്കാലത്ത് വീടിൻറെ നാലതിരുകളിൽ ഒതുങ്ങിപ്പോയ വിദ്യാർഥികൾക്ക് തങ്ങളുടെ വിഷമങ്ങളും സന്തോഷങ്ങളും ഒരുപോലെ പങ്കിടാൻ വേണ്ടി നടത്തിയ പരിപാടിയായിരുന്നു സ്നേഹകത്ത്. തങ്ങളുടെ പ്രിയപ്പെട്ട  അധ്യാപകൻ / അധ്യാപികക്ക് കത്തെഴുതുകയും അത് പേഴ്സണലായി വാട്സ്ആപ്പ്  വഴി അയച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു പരിപാടി. കൊറോണ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അധ്യാപകർക്ക് മനസ്സിലാക്കാനും  സാന്ത്വനത്തിൻ്റെ വാക്കുകൾ വിദ്യാർഥികൾക്ക് നുകരുവാനും ഈ പരിപാടിക്ക് സാധിച്ചു.
=== ഹിന്ദി ദിനം ===
സെപ്റ്റംബർ 14 ഹിന്ദി ഭാഷദിനം ആചരിച്ചു. രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ടുള്ള വ്യത്യസ്തമായ പരിപാടികൾ നടന്നു. പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് വായനാമത്സരം, ക്രാഫ്റ്റ് തുടങ്ങിയ പരിപാടികൾ നടത്തി. മത്സര പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഹിന്ദി ഭാഷാ ദിനാചരണത്തിന് ഭാഗമായി നടത്തിയ എല്ലാ പരിപാടികളും വീഡിയോ രൂപത്തിലാക്കി ആക്കി സ്കൂളിൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
https://youtu.be/9QeK4QJ63EU
=== ഓസോൺ ദിനം ===
കൈകോർക്കാം ഭൂമിയുടെ ഭാവിയ്ക്കായി എന്ന ക്യാപ്ഷനിൽ സെപ്തംബർ 16 ന് ലോക ഓസോൺ ദിനമായി എ.ഐ.എസ്.യു.പി മാഞ്ഞാലി സ്കൂൾ ആചരിച്ചു. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയിൽനിന്നും നമ്മെ സംരക്ഷിച്ചു നിർത്തുന്ന കുടയായി ഓസോൺപാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കണമെന്നും നാം അതിന് പ്രതിജ്ഞാബദ്ധരാകണമെന്നും പ്രധാന അധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് കുട്ടികളോടുള്ള സംസാരത്തിൽ ഓർമ്മിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, കൊളാഷ്, ഓസോൺ ദിന സന്ദേശം തുടങ്ങിയ പരിപാടികളാൽ ഓസോൺ ദിനം ആചരിച്ചു.
=== വയോജന ദിനം ===
മാതാപിതാക്കളുടെ കാൽചുവട്ടിലാണ് സ്വർഗം എന്നുള്ള ആപ്തവാക്യം അനുസ്മരിച്ചുകൊണ്ട്  വൃദ്ധ ദിനം ആചരിച്ചു. വാർദ്ധക്യം പ്രാപിച്ചവരെ തള്ളിപ്പറയുകയോ ഒഴിവാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും അവരെ സംരക്ഷിക്കണമെന്നും സ്നേഹിക്കണമെന്നും അവരോടൊപ്പം സമയം ചെലവഴിക്കണം എന്നും വയോജന ദിനത്തിൽ ഓർമിപ്പിച്ചു.
TWO BIG TREES എന്ന ക്യാപ്ഷനിൽ  ക്ലാസ്സ് തലങ്ങളിൽ അദ്ധ്യാപകർ വിദ്യാർഥികൾക്കു  വയോജനങ്ങളോടുള്ള കടപ്പാടുകളെ പറ്റി ഓർമിപ്പിച്ചു. ഇന്ന് നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്ക് പിന്നിൽ അവരുടെ കഷ്ടപ്പാടുകളാണെന്നും അത് നമ്മൾ വിസ്മരിച്ചുകൂടാ എന്നും ഓർമിപ്പിച്ചു. കുട്ടികൾ കുറിപ്പ് തയ്യാറാക്കുകയും സന്ദേശ ഗാനം ആലപിക്കുകയും ചെയ്തു.
=== സെപ്റ്റംബർ 26 നാഷണൽ ന്യൂട്രിഷൻ മിഷൻ ===
പോഷൺ അഭിയാൻ്റെ ഭാഗമായി കുട്ടികൾ വിവിധയിനം പഴങ്ങളെക്കുറിച്ചും അത് നമ്മുടെ ദൈന ദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ,പ്ലകാർഡ്എന്നിവ ചെയ്തു.
▶️ fruits ഉപയോഗിച്ച് സലാഡുകൾ
പല തരം കറികൾ, ജ്യൂസ്‌  എന്നിവ തയ്യാറാക്കി ചിത്രങ്ങൾ അയച്ചു തന്നു.
▶️സ്വന്തം വീട്ടുവളപ്പിലെ കൃഷി(fruits) വ്യക്തമാക്കുന്ന ഫോട്ടോകൾ കുട്ടികൾ  അയച്ചിരുന്നു.
പോഷൺ അഭിയാന്റെ ഭാഗമായി നടത്തിയ virtual assembly യിൽ std 1 യിലെ 55 രക്ഷിതാക്കൾ പങ്കെടുത്തു. STD II (64), STD III (66 ), STD IV (45), STD V (48),  STD VI ( 42 ) STD VIII(47 ) രക്ഷിതാക്കൾ പങ്കെടുത്തു.
=== ഗാന്ധി ജയന്തി ===
എൻറെ ജീവിതമാണ് എൻറെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ബാപ്പൂജിയുടെ 152ാം ജന്മദിനം ഐ.എസ്.യു.പി. മാഞ്ഞാലി സ്കൂളിൽ വർണ്ണാഭമായി നടന്നു. ഗാന്ധിജിയെ വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗം,കുറിപ്പ് തയ്യാറാക്കൽ, ഗാന്ധിജി വചനങ്ങൾ, തൊപ്പി നിർമാണം എന്നീ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ജയന്തി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ  സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
LINK I
https://youtu.be/21G--VwN5qs
LINK II
https://youtu.be/Q4SOYXAvjTU
=== നവംബർ 1 കേരളപ്പിറവി ===
2021 നവംബർ ഒന്നിലെ കേരളപിറവിദിനം കുട്ടികളെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്ത മധുരമുള്ള ദിവസമായിരുന്നു. കാലങ്ങളായി കാണാൻ കഴിയാതിരുന്ന കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കാണുവാൻ കഴിയുന്നതും ക്ലാസ് മുറികളിലെ കളികളും ചിരികളും വീണ്ടും തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി വരുന്ന സുന്ദരമായ പ്രവേശനോത്സവം ആയിരുന്നു 2021 നവംബർ 1. പൊടിപിടിച്ചു കിടന്ന സ്കൂളിനെ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി വൃത്തിയാക്കുകയും സ്കൂൾ മുഴുവൻ അണുനശീകരണം ചെയ്യുകയും ചെയ്തു. വർണ്ണ തോരണങ്ങൾ കൊണ്ട് സ്കൂളും ക്ലാസ് മുറികളും അലങ്കരിച്ചു. കേരള പിറവി ഗാനം ആലപിച്ചുകൊണ്ട് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. സ്കൂൾ തുറന്ന ആദ്യത്തെ ആഴ്ചകളിൽ കളികളിലൂടെയുള്ള പഠനങ്ങൾ മാത്രമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങൾ  സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
LINK I
https://youtu.be/rkSBKAasf-Q
LINK II
https://youtu.be/0nOfT4mT6as
=== ഉറുദു ദിനം ===
നവംബർ 9 ഉറുദു ദിനമായി ആചരിച്ചു.  ഡിജിറ്റൽ മാഗസിൻ' വായന മത്സരം,  ക്വിസ്  കോമ്പറ്റിഷൻ,            പോസ്റ്റർ, അക്ഷര  കാർഡ്, എന്നീ പരിപാടികളാൽ ഉറുദു ദിനം വർണ്ണാഭമായി ആഘോഷിച്ചു. സംസ്ഥാന തലത്തിൽ നടത്തിയ ഇഖ്ബാല് ടാലൻ്റ് ഉറുദു മത്സര പരീക്ഷയിൽ A+ കരസ്ഥമാക്കിയ ആയിഷ ഒ.എ, മുഹമ്മദ് ആദിൽ കെ, മുഹമ്മദ് സാഹിൽ ഇ.സ്, ഫിദ ഫാത്തിമ എം.എസ്, അജീന കെ.എ, അജ്മൽ കെ.എ, ഖദീജ കെ.എസ് എന്നിവരെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
=== ശിശുദിനം ===
തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും  പുഞ്ചിരിക്കുന്ന മുഖവുമുള്ളവരായി എ ഐ എസ് യു പി മാഞ്ഞാലി സ്കൂളിലെ വിദ്യാർത്ഥികൾ ശിശുദിനം ആഘോഷിച്ചു. പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് കുട്ടികൾക്ക് ശിശുദിന  സന്ദേശം നൽകി. വ്യത്യസ്ത പരിപാടികളിലൂടെ ശിശുദിനം കുട്ടികൾ കൾ ആഘോഷിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിലാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
https://youtu.be/Nxl8mPQVFZE
=== ലോക അറബി ഭാഷാദിനം ===
ഡിസംബർ 18 ലോക അറബി ഭാഷാ ദിനമായി ആചരിച്ചു. അറബി ഭാഷയോടുള്ള ആദരവായി കൊണ്ട് വിദ്യാർഥികൾ എല്ലാവരും ബാഡ്ജ് ധരിക്കുകയും എല്ലാ അധ്യാപകർക്കും ആശംസകാർഡുകൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു. പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, വായനാമത്സരം, മാഗസിൻ തുടങ്ങിയ പരിപാടികളാൽ അറബി ഭാഷാ ദിനം ആചരിച്ചു. ഡിസംബർ 18 വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.
LINK I
https://youtu.be/uQiPyO8tYao
LINK II
https://youtu.be/FVV7ojsn31M
=== റിപ്പബ്ലിക് ഡേ ===
കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.




139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453517" എന്ന താളിൽനിന്ന് ശേഖരിച്ചത്