"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
പ്രമാണം:43004 102.png | പ്രമാണം:43004 102.png | ||
</gallery></center> | </gallery></center> | ||
'''ചരിത്രം''' | ='''ചരിത്രം'''= | ||
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | <br>കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
<br>*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ | <br>*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ |
13:26, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ | |
---|---|
വിലാസം | |
തോന്നയ്ക്കൽ ഗവ. എച്ച്. എസ്. എസ് . തോന്നയ്ക്കൽ, തോന്നയ്ക്കൽ , കുടവൂർ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2429761 |
ഇമെയിൽ | ghssthonnakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43004 (സമേതം) |
എച്ച് എസ് എസ് കോഡ് | 01034 |
യുഡൈസ് കോഡ് | 32140300917 |
വിക്കിഡാറ്റ | Q64036566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലപുരം,, |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 910 |
പെൺകുട്ടികൾ | 769 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 198 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 2160 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ. എച്ച് |
പ്രധാന അദ്ധ്യാപിക | നസീമ ബീവി എ |
പി.ടി.എ. പ്രസിഡണ്ട് | ആർ. രാജശേഖരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ ദേവി |
അവസാനം തിരുത്തിയത് | |
28-01-2022 | 43004-09 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യ സ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...
ചരിത്രം
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ
*സർക്കാർ അനുവദിച്ച 3 കോട് രൂപയും എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ.
*എച്ച്.എസ്. ,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർലാബുകൾ
*രണ്ട് മൾട്ടിമീഡിയ മുറികൾ.
*12000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി
*വൃത്തിയുള്ള ഗേൾ ടോയിലറ്റ്, ബോയിസ് ടോയിലറ്റ്,യൂറിനൽസ്, എന്നിവയും കുടിവെള്ളത്തിനായി രണ്ട് കിണറുകളും വാട്ടർ കണക്ഷനും
*ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്
*1000 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം
*800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം, ക്യാാന്റീൻ സൗകര്യം,
*അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
*സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
*ക്ലാസ് റൂം സ്പീക്കർസിസ്സ്റ്റം- കുട്ടികൾക്ക് ഓഫീസിൽ നിന്നും അറിയുപ്പുകൾ നൽകുന്നതിലേക്കായുള്ള സംവിധാനം
*വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി ആ അർത്ഥത്തിൽ ഏറെ മുന്നോട്ടുപോയില്ലെ ങ്കിലും ശ്രദ്ധേയമായൊരു ചുവടുവച്ച വർഷമാണിത്.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.ഭവനനിർമ്മാണം അന്തിമഘട്ടത്തിിലേക്ക് കടക്കുന്നു എന്നത് ആഹ്ലാദകരമാണ്.
ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി രണ്ട് സ്കൂൾ ബസ് സൗകര്യം
*സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു.
പ്രവർത്തനങ്ങൾ
- 2018 മാർച്ച് മാസം മുതൽക്കു തന്നെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വെക്കേഷൻ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യറാക്കി.
- 2018 മെയ് 29 ന് പി.ടി.എ എസ്.എം.സി അധ്യാപക സംയുക്ത മീറ്റിങ്ങിൽ ഈ അധ്യായന വർഷത്തെ വാർഷിക പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യറാക്കി.
- ജൂൺ1 വെള്ളിയാഴ്ച പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.
- വൈകുന്നേരം 4 മണിക്ക് ഈ വർഷത്തെ ആദ്യ സ്റ്റാഫ് മീറ്റിംഗ് കൂടുകയും അതിൽ ചുമതലാ വിഭജനം നടത്തുകയും ചെയ്തു.
- തിങ്കളാഴ്ച വൈകുന്നേരം 3.30 ന് യു.പി., എച്ച്.എസ്, എച്ച്.എസ്.എസ് അധ്യാപകരുടെ എസ്.ആർ.ജി മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ വിശകലനത്തോടെ എസ്.ആർ.ജി പ്രവർത്തനങ്ങൾ ആരംഭിച്ചു.
- ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ യൂണിറ്റ് പ്ലാൻ, അക്കദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചിട്ടുള്ള പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്ര്വർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, അക്കദമിക ക്ലബ്ബ് കലണ്ടർ, മാസ്റ്രർ പ്ലാാൻ പ്രവർത്തന കലണ്ടർ,എന്നിവയ തയ്യറക്കുകയും ദിനചരണങ്ങൾ,അസംബ്ലി, അച്ചടക്കം,ശുചിത്വം ഉച്ചഭക്ഷണം എന്നിവയെകുറിച്ച് രൂപരേഖ തയ്യറാാക്കി.
- 5-10 വരെ ക്ലാസിൽ പഠിക്കുന്ന പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് രാവിലെ 9മണി മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 5.00 മണി വരെയും അധിക ക്ലസുകൾ നൽകി വരുന്നു.
- എല്ലാ മാസവും അവസനത്തെ നാല് പ്രവർത്തി ദിനങ്ങളിൽ യു.പി എച്ച്.എസ് വിഭഗങ്ങലിൽ യൂണിറ്റ് ടെസ്റ്റ് നടത്തിവരുന്നു.
- 5-8 വരെ ക്ലാസിലെ കുട്ടികൾക്കായി ശ്രദ്ധ, 9 ൽ നവപ്രഭ, 10 ൽ വിദ്യാജ്യോതി 5 ൽ മലയാളത്തിളക്കം, അക്ഷരമാല ഹിന്ദി, എന്നി്ങ്ങനെ യുള്ള അധിക ക്ലാസുകളും നടന്നുവരുന്നു.
- 10ാം ക്ലാസിലെ 100% വിജയം ഉറപ്പാക്കുന്നതിനായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ജൂൺ-ജൂലൈ മാസങ്ങളിലിൽ അക്കജ്ഞാനങ്ങളും അക്ഷരജ്ഞാനങ്ങളും വർധിപ്പിക്കുന്നതിനായി മലയാളം ഇംഗ്ലീഷ് ഹിന്ദി കണക്ക് വിഷയങ്ങൾക്കും തുടർന്ന് ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ എല്ലാ വിഷയങ്ങളിലും രാാവിലെ 9 മണി മുതൽ 9.30 മണി വരെയും 3.30 മുതൽ 4.15 മണി വരെയും ജാനുവരി ഫെബ്രുവരി മാസങ്ങളിൽ നൈറ്റ് ക്ലാാസ് നടന്ന് വരുന്നു
- A+ കിട്ടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് എല്ല ദിവസങ്ങളിലും രാവിലെ 9.00 മണി മുതൽ 9.30 മണിവരെയും വൈകുന്നേരങ്ങളിൽ 4015 മുതൽ 5.30 വരെയും അധികക്ലസുകളും ടെസ്ററ് പേപ്പറുകളും നടത്തി വരുന്നു.
- പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധ ദിനം, ഹിരോഷിമ നാഗസാക്കി ദിനം പ്രംചന്ദ് ദിനം സ്വാ തന്ത്ര്യ ദിനം എന്നിവ വിഷയഠിസ്ഥനത്തിലും എസ്.പി.സി ,ജെ.ആർ.സി എൻ.സി.സി എന്നിവയുടെ നേതൃത്വത്തിലും ആചരിക്കുകയുണ്ടായി.
- വിഷയടിസ്ഥനത്തിൽ (മലയാളം ഹിന്ദി ശാസ്ത്രം, സാമൂഹ്യസാസ്ത്രം ഗണിതം) ആഴ്ചയിൽ ഒരു ദിവസം യു.പി.എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിലെ എല്ലാ ക്ലാസുകൾക്കും പങ്കാളിത്തം ലഭിക്കത്തക്ക രീതിയിൽ റൊട്ടേഷൻ ചാർട്ട് പ്രകരം അസംബ്ലി നടന്ന് വരുന്നു.
- പരിസ്ഥതി ദിനത്തിന്രെ ഭാഗമായി ക്ലാസ് തല ഉപന്യാസ രചനയും വായനപക്ഷാചരത്തിന്റെ ഭാഗമാായി കാവ്യ സുധ-രാമചരിതം മുതൽ അധ്യാധുനിക കവികളുടെ വരികൾ അധ്യപകരും വിദ്യാാർത്ഥികളും ചേർന്ന് അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്.എസ്.എ മുൻ പ്രോഗ്രാം ഡയറക്ടർ ഉദ്ഘാടനം ചെയ്തു.
- ജൂലൈ 5 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കവി മധുസൂദനൻ നാായരുമാായി സംവദിച്ചു.
ഞാനും എന്റെ കുട്ടിയും:
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന പഠിതാക്കളുടെ ആർജിതമയ അറിവ് കഴിവ് താൽപര്യം എന്നിവ വ്യത്യസ്തമായിരിക്കും കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്നും ലഭിക്കേണ്ട സ്നേഹം, പരിഗണന, സുരക്ഷിതത്വ ബോധം, അംഗീകാരം എന്നിവെ ഏറിയും കുറഞ്ഞുമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഓരോ കുട്ടിയെയും ഓരോ യൂണിറ്രായി പരിഗണിക്കുക എന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് ഞങ്ങൾ ഞാനും എന്നെ കുട്ടിയും എന്ന പ്രോജകട്് ഏറ്റെടുത്തത്. വ്യക്തി പരവും കുടുംബപരവുമായ പശ്ചത്തലം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ല ക്ലസധ്യാപകരും അവരവരുടെ കുട്ടികളുടെ വീട് സന്ദർശിക്കുവാൻ 23.032018 ൽ ചേർന്ന എസ്.ആർ.ജി യോഗത്തിൽ തീരുമാനിക്കുകയും വെക്കേഷന് ഈ പ്രോജക്ട് പൂർത്തീകരിക്കാനും തീരുമാനിച്ചു. കുട്ടികളുടെ ഗാർഗികപരിസരം അനുഭവസ്ഥമാക്കിയ അധ്യാപകർ എന്ന നിലയിലുള്ള അഭിമാനബോധവും സഹരക്ഷിതാവായി വഴികാട്ടാനുള്ള അനുകരണീയമായ മാതൃക യാാകാനും ഇവിടത്തെ അധ്യാപകർക്ക് ഞാനും എന്റെകുട്ടിയും എന്ന പ്രോജ്കടിലൂടെ സാധ്യമാാണ്.ഞാൻ 5-ം ക്ലാാസിൽ പുതുതാായി വന്നു ചേരുന്ന കുട്ടിക്ക് ഒരു പോർട് ഫോളിയോ കൊടുക്കുന്നു. കുട്ടികളുടെ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്തുന്നു. ഓരോ അധ്യനവർഷവും ഒരു പോർട്ഫോളിയോ കൈമാറുന്നു അങ്ങനെ കുട്ടി ഏതു ക്ലാസ് വരെ ഈ സ്കൂളിൽ തുടരുന്നുവോ ആ കാലയളവ് വരെയുള്ള എല്ലാാ വിവരങ്ങളും കുട്ടിയുടെ ഈ പോർട്ഫോളിയോ വഴി മനസ്സിലക്കുന്നു.
സമൃദ്ധി -കുട്ടി ചിട്ടി:
കുട്ടികളിൽ സമ്പദ്യ ശീലം വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് സ്കൂൾ തലത്തിൽ മനസ്സിലാക്കുന്നതിനും ഗണിത ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും ഗണിതക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതാാണ് കുട്ടി ചിട്ടി. മിനിമം പത്ത് രൂപ.
കുട്ടീസ് റേഡിയോ:
കുട്ടികളിൽ കലാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസങ്ങളിലും ഒരു മണി മതൽ ഒന്നേ കാൽ മണിവരെ ക്ലസ് റൂം സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് എല്ലാ ക്ലാസിലെ കുട്ടികളും അവരവരുടേതാായ പരിപാടികൾ അവതരിപ്പിച്ച് വരുന്നു.
പേപ്പർ പേന നിർമാണം-ഹരിത എഴുത്ത:
എസ്.പി.സിയുടെ നേതൃത്വത്തിൽ പേപ്പർ പേന തയ്യാറക്കുകയും അത് എല്ലാ കുട്ടികളിലും തയ്യറാക്കുന്നതിന് ക്ലസ് എടുക്കുകയും കുട്ടികളെ കൊണ്ട് പേന ഉപയോഗിക്കുന്നതിന് പ്രാപ്ത്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത എഴുത്ത എന്ന പരിപാടി നടത്തുന്നത്. പേനയുടെ റീഫിൽ പുറത്ത് നിന്ന് വാങ്ങുകയും കവർ നിർമാണത്തിന് പേപ്പർ പശ എന്നിവ ഉപയോഗിക്കുന്നു. പേനയിലൂടെ ഒരു വിത്ത് കൂടി ഉൾപ്പെടുത്തി അതിനെ ജൈവപരമായി ഉപയോഗിക്കുന്നതിന് പ്രാപ്തരക്കുന്നു.
ബുക്ക് നിർമാണം:
സ്നേഹവിദ്യലയം എന്ന പരിപാടിയുടെ ഭാഗമായി ബുക്ക് നിർമാണം നടത്തപ്പെടുന്നു. സ്കൂൾ കുട്ടികൾ ത്യ്യാറക്കുന്ന നോട്ട് ബുക്ക് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വാണിജ്യാടിസ്ഥാാനത്തിൽ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് വരുന്നു. മനോഹരമായ പുറം ചട്ടയോടുകൂടിയ 200 പേജ് നോട്ടബുക്കിന് 20 രൂപയാണ് ചെലവകുന്നത്.
പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ്
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
അംഗീകാരങ്ങൾ
*2017-18അധ്യയന വർഷത്തിൽ സംസ്ഥാനതല കായിക മത്സരത്തിൽ അജിത്.എസ്സ്.റ്റി(9 ഡി),സുബിൻ എസ്സ്(9 ഡി),മുഹമ്മദ് ബാദുഷ.എഫ്(9 ഡി),ഷിബിൻ എസ്സ്.എൽ(8 സി),വിനയ് വിനോദ്(9 ബി),ശ്രീ നന്ദന.എസ്സ്.എസ്സ്(8സി),ഗോകുൽ.എസ്.എം(+1),അമൽ.എസ്സ്.എ(+1),വിച്ചു ചന്ദ്രൻ(+1), വിശാൽ വിജയ്(10.ബി),കൃഷ്ണ ശ്രീ.എസ്.ആർ,ലക്ഷ്മി രാജ്.പി,നിഖില എന്നീ കുട്ടികൾ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്തു.
*നിജിൽ രാജ്.ആർ.എസ്,സുബിൻ.എസ്.ബി,നവീൻ വിജയ്,എന്നീ കുട്ടികൾ സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
*റുസാന.എൻ സംസ്ഥാനതല ഹാൻഡ് ബോൾ മത്സരത്തിലും പങ്കെടുത്തു.
*2017-18 സംസ്ഥാനതല കലോത്സവത്തിൽ ആദംഷ,ഫിറോസ്.എഫ്,മുഹമ്മദ് അർഫീൻ.എ.എസ്സ്,തൻസീർ.എസ്സ്.റ്റി,മുഹമ്മദ് ഷഫീഖ്.എസ്,രാമനാഥൻ.എ,മുഹമ്മദ് അൽ നിഷാൻ.എസ്,അൻസിൽ.ജെ,ജാഥവേദൻ.എസ്സ്,മുഹമ്മദ് മാഹീൻ,നൗഫൽ.എൻ, എന്നീ കുട്ടികൾക്ക് കോൽമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18സംസ്ഥാന കലോത്സവത്തിൽ മനു.എസ്-ന് ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18 സംസ്ഥാനതല ഐ ടി മേളയിൽ ശ്രീജിത്ത്.എയ്ക്ക് ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ പ്ലസ്ടുവിന് 22കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി യ്ക്ക് 46 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ എട്ടാം ക്ലാസിൽ നിന്നും മുഹമ്മദ് മുഹ്സിൻ.എച്ച്,ധന്യ.വി.എസ്,ആദിത്യ.എ.കെ,ആദർശ്.എ.എം, ഗോകുൽ,സജീദ്.എസ്,അശ്വതി.എസ്.എച്ച്,രേണുക.ബി.എസ്,മഹേശ്വർ.എം.ബി, സുരയ്യ ഷാഫി,എന്നീ പത്തു കുട്ടികൾ വിജയിച്ചു.
*2017-18 അധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ്പിൽ ആര്യ.എസ്.ബി, നന്ദകൃഷ്ണൻ.വി.ആർ,കീർത്തന.വി.എസ്,എന്നീ കുട്ടികൾ വിജയിച്ചു.
*2017-18അധ്യയന വർഷത്തിൽ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ എച്ച് എസ്സിൽ നിന്നുള്ള ദേവദത്തൻ.ജി.എസ്,അർജുൻ കൃഷ്ണ.ജെ.എൽ,എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ഗണിതക്വിസിൽ എച്ച്.എസ്.എസ്-ൽ നിന്നുള്ള ശ്രീജിത്ത് മൂന്നാംസ്ഥാനത്തിനർഹനായി.
*2017-18 അധ്യയന വർഷത്തിൽ ജില്ലാ തല കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിനും എച്ച് എസ് വിഭാഗത്തിൽ കാർട്ടൂൺ മത്സരം,ശാസ്ത്രീയ സംഗീതം,ചെണ്ട-തായമ്പക,ഓടക്കുഴൽ,നാടോടി നൃത്തം, ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,അറബ് പദ്യംചൊല്ലം എന്നീ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് മൈം,കോൽക്കളി,സ്കിറ്റ്,കഥാപ്രസംഗം, കഥകളി സംഗീതം,ഭരതനാട്യം,എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*2015-16 അധ്യയന വർഷം മുതൽ സബ്-ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള അപ്പു സാർ മെമ്മോറിയൽ എവറോളിങ് ട്രോഫി കരസ്ഥമാക്കുന്നത് തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ആണ്.
*2017-18 അധ്യയന വർഷം സ്ഥലം എം എൽ എ ശ്രീ ശശി അവറുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന അടുപ്പം അവാർഡിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡും മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് നു ലഭിച്ചു.
പ്രധാനഅധ്യാപകർ
08/02/1961 - 10/10/1962 | കെ.ഗോപിനാഥൻ നായർ |
11/01/1962 - 06/09/1963 | കെ.ഗുരുദാസ് |
06/10/1963 - 31/7/1963 | ലക്ഷ്മി |
8/10/1963 - 29/3/1968 | കെ.ശാരദാഭായ് |
06/03/1968 - 7/4/1970 | കെ.പരമേശ്വരൻ നായർ |
24/4/1970 - 08/05/1974 | കെ.ശിവശങ്കരൻ നായർ |
09/03/1974 - 31/5/1975 | പി.കൃഷ്ണൻകുട്ടി |
06/06/1975 - 06/08/1977 | വി.എൻ രാജമ്മ |
06/09/1977 - 06/03/1978 | സി.ലളിതാഭായ് |
06/06/1975 - 30/4/1979 | കെ.പി തമ്പാൻ |
05/01/1979 - 01/06/1981 | ആർ.വിജയലക്ഷ്മിഅമ്മ |
01/09/1981 - 10/06/1982 | കെ.ശിവദാസി |
01/05/1983 - 24/8/1983 | പി.ഗോപിനാഥൻനായർ |
22/6/1983 - 26/7/1983 | കെ.വി.ദേവദാസ് |
08/01/1983 - 30/4/1984 | എസ്.വസന്തറാവു |
05/08/1984 - 06/05/1984 | ആർ.സുമന്ത്രൻനായർ |
06/06/1984 - 26/6/1984 | പി.ജി.ബാലകൃഷ്ണൻ |
07/02/1984 - 17/4/1991 | എം അബ്ദുൾസലാം |
8/6/1991 - 31/3/1992 | എം സരോജിനിഅമ്മ |
06/10/1992 - 11/08/1992 | അന്നമ്മ വർക്കി |
11/09/1992 - 06/07/1993 | ജി.സുലേഖ |
06/08/1993 - 15/7/1993 | എം ശിരോമണി |
16/7/1993 - 06/02/1994 | എസ് രാധാഭായിഅമ്മ |
06/02/1994 - 23/5/1995 | എം ലളിതാംബിക |
24/5/1995 31/3/1996 | കെ.ഒ ലീലാമ്മ |
14/5/1996 - 05/08/1998 | പി.ആർ ശാന്തിദേവി |
20/5/1998 - 29/4/2000 | താജുനിസ |
05/05/2000 - 17/5/2002 | പി.സരസ്വതി ദേവി |
06/07/2002 - 06/02/2000 | ബി.സുമംഗല |
06/02/2003 - 06/03/2004 | എസ്.ഡി.തങ്കം |
06/07/2004 - 06/04/2007 | ബി ശ്യാമളകുമാരിയമ്മ |
26/06/2006 - 31/5/2007 | ലളിത |
06/02/2007 - 28/11/2008 | സി.എസ്സ് വിജയലക്ഷ്മി |
06/06/2008 - 18/6/2009 | കുമാരിഗിരിജ എം എസ്സ് |
18/6/2009 - 04/07/2012 | ജയിനമ്മ എബ്രഹാം |
27/08/2012 - 31/05/2016 | ഉഷാദേവി.ആർ എസ്സ് |
01/06/2016 - | റസിയബീബി. എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* തോന്നയ്ക്കൽ നാരായണൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ വാസുദേവൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ പീതാംബരൻ - കഥകളി കലാകാരൻ
*മാർഗ്ഗിവിജയ കുമാർ - കഥകളി കലാകാരൻ
*പ്രിൻസ് തോന്നയ്ക്കൽ - മ്യൂറൽ ചിത്രകാരൻ
വഴികാട്ടി
{{#multimaps: 8.6516529,76.8554377 | zoom=12 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43004
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ