"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''MMETHIGH SCHOOL MELMURI''' == | == '''MMETHIGH SCHOOL MELMURI''' == | ||
''' ആമുഖം''' | ''' ആമുഖം''' | ||
വരി 6: | വരി 6: | ||
ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം. | ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം. | ||
[[ചിത്രം: school.bmp]] | |||
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും | സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും |
21:34, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
MMETHIGH SCHOOL MELMURI
ആമുഖം
ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചത്.
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.
വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി.
2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.
ഔദ്യോഗികവിവരങ്ങള്‍
വിഭാഗം : എയ്ഡഡ് ഹൈസ്കൂള്‍. സ്കൂള്‍ കോഡ് : 18133
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും.
അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി.
നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
- സ്‍മാര്‍ട്ട് റൂം.
പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
- വിശാലമായ ഐ.ടി ലാബ്.
- സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂള്‍ ബസ് സൗകര്യം.
സ്കൂള്‍ വെബ് പേജ്
സ്കൂള്‍ ബ്ലോഗ്ഗുകള്‍
http://mmetitcorner.blogspot.com/
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് സാഹിത്യ സമാജം.
- ക്ലാസ് മാഗസിന്‍.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിശദവിവരങ്ങള്‍ക്ക് http://mmeths.org.in/
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍വര്‍ഗ്ഗം: മലപ്പുറം