"ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/അണ്ണാന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (31463 എന്ന ഉപയോക്താവ് ഗവ.യു പി എസ് അരുമാനൂർ/അക്ഷരവൃക്ഷം/അണ്ണാന്റെ അഹങ്കാരം എന്ന താൾ ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/അണ്ണാന്റെ അഹങ്കാരം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:31, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
അണ്ണാന്റെ അഹങ്കാരം
ഒരിടത്ത് ഒരു അണ്ണാൻ ഉണ്ടായിരുന്നു. അവന്റെ പേര് മിക്കു . ഒരു ദിവസം കുറെ ഉറുമ്പുകൾ വരിവരിയായി പോകുന്നത് മിക്കു അണ്ണാൻ കണ്ടു. പെട്ടെന്ന് അണ്ണാൻ മരത്തിൽ നിന്ന് ചാടിയിറങ്ങി ഉറുമ്പുകളെ ശല്യപ്പെടുത്താൻ തുടങ്ങി. അണ്ണനോട് ഉറുമ്പുകൾ ചോദിച്ചു. " എന്തിനാ ചങ്ങാതി നീ ഞങ്ങളെ ശല്യപ്പെടുത്തുന്നത്. ഞങ്ങൾ നിന്നെ ഉപദ്രവിക്കുന്നില്ലല്ലോ”. അഹങ്കാരിയായ മിക്കു ഇതു കേട്ട് ദേഷ്യപ്പെട്ടു. അവൻ ഉറുമ്പുകൾ പോകുന്ന വഴിയിൽ കയറി നിന്നു. ഉറുമ്പുകൾക്ക് കാര്യം പിടികിട്ടി. ഇവൻ മനപ്പൂർവ്വം നമ്മുടെ വഴിമുടക്കാൻ വരുന്നതാണ്. ഇവനിട്ട് ഒരു പണി കൊടുക്കണം. ഉറുമ്പുകൾ അവന്റെ കാലിൽ കയറി കടിക്കാൻ തുടങ്ങി. വേദനകൊണ്ടു പുളഞ്ഞ മിക്കു ഒരുവിധത്തിൽ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതിൽ നിന്നും നമുക്ക് എന്താണ് മനസ്സിലാകുന്നത് ? - ആരെയും നിസ്സാരരായി കാണരുത്, ആരെയും ഉപദ്രവിക്കുകയുമരുത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ