"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
|സ്കൂള്‍ ചിത്രം=45004.jpg|
|സ്കൂള്‍ ചിത്രം=45004.jpg|
|ഉപ ജില്ല= വൈക്കം |
|ഉപ ജില്ല= വൈക്കം |
|ഭരണം വിഭാഗം=എന്‍എസ്.എസ്.  മാനേജ്മെന്റ് |
ഭരണം വിഭാഗം=എന്‍എസ്.എസ്.  മാനേജ്മെന്റ് |
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|പഠന വിഭാഗം1=ഹൈസ്കൂള്‍|
പഠന വിഭാഗം1=ഹൈസ്കൂള്‍|
|പഠന വിഭാഗം2=|
പഠന വിഭാഗം2=|
|പഠന വിഭാഗം3=|
പഠന വിഭാഗം3=|
|മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
|ആൺകുട്ടികളുടെ എണ്ണം=200|
|ആൺകുട്ടികളുടെ എണ്ണം=200|
|പെൺകുട്ടികളുടെ എണ്ണം=142|
|പെൺകുട്ടികളുടെ എണ്ണം=142|

12:25, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ
വിലാസം
വെച്ചുര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201645004



മഹാത്മജിയുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന്‍ നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചിരുന്ന ഫീസുകൊണ്ടു മാത്രമായിരുന്നു സ്കൂള്‍ നടത്തിപ്പ്. 1940 കളോടെ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പ് ശ്രീ. മണ്ടപത്തില്‍ നാരായണന്‍ നായര്‍ക്കു ബുദ്ധിമുട്ടായിത്തീരുകയും, അന്നത്തെ സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം കളയുകയും ചെയ്യും എന്ന അവസ്ഥയുണ്ടായപ്പോള്‍, സ്കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ലാഭേഛയില്ലാതെ പ്രയത്നിക്കുകയും, ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും ചെയ്ത നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്പിച്ചു. തുടര്‍ന്ന് 1952 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ പണവും, കളിസ്ഥലവും മാരാംമിറ്റത്ത് നമ്പൂതിരിപ്പാട് എന്ന ക്രാന്തദര്‍ശിയാണ് നല്കിയത്. ഇതിനെ ഹൈസ്കൂള്‍ ആക്കുന്നതിനും, നല്ല അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും താലൂക്ക് പ്രസിഡന്റും, എന്‍.എസ്.എസ് പ്രസിഡന്റുമായിരുന്ന ശ്രീ. വി.കെ വേലപ്പന്റെ സേവനങ്ങള്‍ നിസ്തുലമാണ്.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില്‍ മൂന്നു കെട്ടിടങ്ങളിലായി 20 ല്‍ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. മികച്ച കമ്പ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, മള്‍ട്ടീമീഡിയ റൂം തുടങ്ങിയ സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. സ്കൂള്‍ അനുബന്ധമായും, സ്കൂളില്‍ നിന്നു മാറി പ്രത്യേകമായും തയ്യാറാക്കിയ കളിസ്ഥലങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദഗ്ധമായ കമ്പൂട്ടര്‍ പരിശീലനം

  • ഗൈഡിങ്ങ് പഠനം

  • യോഗ ക്ലാസ്സുകള്‍

  • സ്പോക്കണ്‍ ഇംഗ്ലീഷ് പഠനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകള്‍

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എന്‍.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങള്‍ ചെയ്തുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1951- 1959 വി. ആര്‍. നാരായണ കൈമള്‍
1959-1960 കെ. മാധവക്കുറുപ്പ്
1960-1963 കെ. രാഘവന്‍ പിള്ള
1963-1965 പി. കെ. ദാമോദരക്കുറുപ്പ്
1965-1973 കെ. ഭാനുമതി അമ്മ
1973-1978 എം. നളിനിക്കുട്ടി
1978-1981 കെ. ഭാനുമതി അമ്മ
1981- 1984 എസ്. ഗോപാലകൃഷ്ണ പിള്ള
1984 April, May പി. എന്‍. ഷണ്മുഖ കൈമള്‍
1984-85 ടി. കെ. മാധവ കൈമള്‍
1985-1990 എം. കെ. ശ്രീധരന്‍ പിള്ള
1990-1991 ടി.പി. അരുന്ധതി അമ്മ
1991-1996 എസ്. സോമനാഥന്‍
1996-1997 ബി. ഇന്ദിരാ ദേവി
1997 April, May എന്‍. സുകുമാര പിള്ള
1997-2000 കെ. വത്സലാ ദേവി
2001-2002 എം. സരളാ ദേവി
2002-2003 എം. മഹേശ്വരി അമ്മ
2003-2004 എസ്. കൃഷ്ണന്‍കുട്ടി നായര്‍
2004-2005 പി. ഇന്ദിരാമ്മ
2005-2007 എം.സി. കുമാരി ആനന്ദം
2007 - 2008 വി. ആര്‍. രാധ
2008-2010 എന്‍. രാധാകൃഷ്ണന്‍ നായര്‍
2010-2011 റ്റി.ജി. ഗീതാകുമാരി
2011-2012 സി. വിനോദ്കുമാര്‍
2012 എസ്. ഉഷാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജനാര്‍ദ്ദനന്‍ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരന്‍, വാഗ്മി, അധ്യാപകന്‍
  • ശ്രീ. മനോഹരന്‍ - വിജിലന്‍സ് ഡി.വൈ.എസ്.പി

വഴികാട്ടി

<googlemap version="0.9" lat="9.660323" lon="76.433258" type="map" zoom="11" width="375" height="350"> 9.718194, 76.416092 N.S.S.H.S. VECHOOR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.