"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
  പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

11:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയങ്ങാടി എം എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0496 2549735
ഇമെയിൽputhiyangadimlps16230@gmail.com
കോഡുകൾ
സ്കൂൾ കോഡ്16230 (സമേതം)
യുഡൈസ് കോഡ്32041200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ സൂർജിത്ത്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ യു പി
എം.പി.ടി.എ. പ്രസിഡണ്ട്രസിജ
അവസാനം തിരുത്തിയത്
27-01-2022Sreerag.k


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി.

        1916 ൽ കൊളക്കോട്ട് പക്രൻ മുസലിയാർ എന്ന ആൾ കോട്ടേൻ്റവിട ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ഇത് പിന്നീട് അവിടെ നിന്നും വടക്കോട്ട് ഓത്തുപുരയും സ്രാമ്പിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന എടവലത്ത് പറമ്പിലേക്ക് മാറ്റി. ഇത് മദ്രസപoനം കഴിഞ്ഞ് കോട്ടേൻറവിട എത്താനുള്ള വിഷമം പരിഹരിക്കാൻ വേണ്ടിയായിരുന്നു. എടവലത്ത് പറമ്പും സ്കൂളും മഠത്തിൽ നമ്പ്യാരുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഈ ഭൂമിയും സ്കൂളും എടത്തിൽ അമ്മത് ഹാജി അയാളുടെ ഭാര്യയുടെ പേരിൽ വിലയ്ക്കു വാങ്ങി. ഇവരാണ് ഇതുവരെയും മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ ടി.കെ അമ്മത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിക്ക് സ്കൂൾ കൈമാറി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

      1932 ലാണ് സ്കൂൾ നവീകരിച്ച ഒരു കെട്ടിടത്തിലേക്ക് മാറുന്നത്.2013 ൽ വീണ്ടും നവീകരിച്ച് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.കൊമ്മിളി, കാക്കന്നൂർ, നെല്ലൂർ, അങ്ങാടിത്താഴ,പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളായിരുന്നു ഭൂരിഭാഗവും ഇവിടെ പഠിച്ചിരുന്നത്.ഓർക്കാട്ടേരി നിന്നു വരുന്ന കുങ്കക്കുറുപ്പായിരുന്നു ആദ്യത്തെ അധ്യാപകൻ. പരിശീലനം ലഭിച്ച രാമക്കുറുപ്പ് അധ്യാപകനായി വന്നതോടെ അഞ്ചാം ക്ലാസും നിലവിൽ വന്നു .

        സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായിരുന്നത് കല്ലുള്ളതിൽ മൂസ്സ (S/o കുഞ്ഞാലി) എന്നയാളാണ്.സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ പിന്നോക്കം നിൽക്കുന്ന കാലത്തും 1916 ലെ രേഖയിൽ ഒരു അലീമ എന്ന വിദ്യാർത്ഥിനിയും ഇവിടെ പഠിച്ചിരുന്നു.

    ഇവിടെ നിന്നും അറിവുനേടി ജീവിതത്തിൻ്റെ നാനാതുറകളിലേക്ക് പ്രവേശിച്ച പൂർവവിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൻ്റെ സമ്പത്ത്. അവരിൽ പലരും ഉന്നത നിലവാരം  പുലർത്തുന്നവരാണെന്നതിൽ സ്കൂളിനഭിമാനിക്കാൻ ധാരാളമുണ്ട്.

     ഇന്ന് ഈ കാണുന്ന തെങ്ങിൻതോട്ടങ്ങളുടെ സ്ഥാനത്ത് നെൽവയലുകളാണ് അന്നുണ്ടായിരുന്നത്. നടപ്പാതകളുടെ സ്ഥാനത്ത് വയൽവരമ്പുകൾ.ടാറിട്ട റോഡിന് പകരം ചെമ്മൺ നിരത്ത്.കോൺക്രീറ്റ് കെട്ടിടങ്ങളില്ല. വാഹനങ്ങൾ അപൂർവം. സ്കൂൾ കെട്ടിടം ഓലമേഞ്ഞതായിരുന്നു.

   എടവലത്ത് സ്കൂൾ - പഴമക്കാരുടെ ഇടയിൽ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളിൻ്റെ പേര് അങ്ങിനെയാണ്. പഴയ കാലത്തെ സ്കൂളുകളിൽ പലതും അറിയപ്പെടുന്നത് അവ സ്ഥിതി ചെയ്യുന്ന പറമ്പിൻ്റെ പേരിലാണ്.അങ്ങിനെയാകാം ഈ സ്കൂൾ എടവലത്ത് സ്കൂൾ ആയി അറിയപ്പെട്ടത്. ഓദ്യോഗിക രേഖകളിൽ ഈ സ്കൂൾ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

 പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുങ്കകുറുപ്പ്
  2. പൊക്കൻ മാസ്റ്റർ
  3. നാണു മാസ്റ്റർ
  4. മാത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.അമ്പിടാട്ടിൽ സൂപ്പി
  2. ടി.കെ.അമ്മത് മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുതിയങ്ങാടി_എം_എൽ_പി_എസ്&oldid=1428086" എന്ന താളിൽനിന്ന് ശേഖരിച്ചത്