"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തെറ്റ്)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.H.S.S Chavassery}}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

10:20, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

}

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ചാവശ്ശേരി

കണ്ണൂ‌‌‌‍ര്‍ ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ‌‌‌‍ര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201614052





കണ്ണൂര്‍ ജില്ല്യിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


== ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രര്‍ ചെയ്ത് നല്‍കി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മണ്‍കട്ടയും വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കള്‍ പണിതു. പൂഴിയില്‍ വിരലുകള്‍ ചേര്‍ത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങള്‍ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്നു. കരിക്കിന്‍തൊണ്ടില്‍ പൂഴിയും തോര്‍ത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.

1914 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിദ്യാലയമാക്കി. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ പത്രപ്പരസ്യത്തെ തുടര്‍ന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊന്‍പതുകാരനായ കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേര്‍ന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മണ്‍പാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സര്‍ക്കാര്‍ അംഗീകൃത അധ്യാപകന്‍. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നല്‍കുന്നു. ഒരു ബെഞ്ചില്‍ ഒന്നാം ക്ലാസ്സും ചേര്‍ത്തിട്ട മറ്റൊരു ബെഞ്ചില്‍, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടര്‍ന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് അധ്യാപകന്‍ കുട്ടികളെ വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകള്‍ നല്‍കുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നല്‍കിയ ഒരു കാലത്തിന്റെ നാട്ടുവര്‍ത്തമാനം. ! 1957 ല്‍ യു. പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യര്‍ പ്രഥമാധ്യപകനായെത്തി, തുടര്‍ന്ന് 1980 ല്‍ ഹൈസ്ക്കൂളായും 1997ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു വന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീര്‍ത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനല്‍കാനെത്തിയ അവധൂതര്‍ക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകര്‍ന്നു നല്‍കിയ തദ്ദേശീയര്‍ക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാന്‍ പ്രയത്നിച്ച പൗരപ്രമുഖര്‍ക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാര്‍ക്ക്, കുഞ്ഞുകൈകളില്‍ മുള ചുമന്ന ബാല്യങ്ങള്‍ക്ക്, പനമ്പു തട്ടിയിലെ ടാറിന്റെ അംശം കുപ്പായങ്ങളില്‍ കരി പടര്‍ത്തിയ കുട്ടികള്‍ക്ക്, ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ കഥകള്‍ ഇനിയുമേറെ പറയാനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ശുചിത്വ ക്ലബ്ബ്

              കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് സംവിധാനത്തിന് ശ്രീ തോമസ് ദേവസ്യ നേടി.

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുഞ്ര്മ്ന്,രാഘവവാര്യ്ര്,കുഞ്ഞ്ന, കെസവന് നംബിസന്, സി.എംബാലക്രിഷ്നന് നംബിഅര്, പി. എം നാരായനന്നംബഇഅനര്, പി രുഗ്മിനി വരസ്യര്, ജി കഎസവന് നായര്, എമ്പി ബലക്രിഷ്നന്, ലക്ഷ്മിക്കുട്ട്യ്,ഭഘീരതി, പുരുഷൊതമന് പില്ല, ബലക്രിഷ്നന്, അബൂബക്‍കെര്നന്ദിനി, ലക്ഷ്മി, ഹുസ്സൈന്, നാനുപി, അബ്രഹം, കെ വെനുഗൊപലന്,ക് കുഞിരമന് രുഗ്മിനി, പ്രെമലത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എന്‍ വി കുങ്കന്‍ നായര്‍ -സ്വാതന്ത്ര്യസമരസേനാനി, ഇ കെ മൊയ്തു -മുന്‍ ഹൈക്കോടതി ജസ്റ്റിസ്, അപര്‍ണ്ണ -കഥാകാരി, കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കുന്നവര്‍

വഴികാട്ടി

കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണൂരിൽ നിന്നും 35 കി.മീ.ദൂരെ ചാവശ്ശേരിയൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.