"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== | === സാമൂഹ്യ പങ്കാളിത്തത്തിന്റെവിദ്യാലയ മാതൃക === | ||
നാട് കൈ പിടിച്ചുയർത്തിയ വിദ്യാലയം എന്നത് വെറുംവാക്കല്ല. ഒരു വിദ്യാലയത്തെ നെഞ്ചേറ്റിയ ജനത അവർ വിദ്യാലയ വികസനത്തിനും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ചുമട്ടുതൊഴിലാളികൾ, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കി നൽകിയത് ഫേസ് ബുക്ക് കൂട്ടായ്മയാണ്. കുഴൽ കിണർ സമ്മാനിച്ചത് പ്രവാസി സുഹൃത്തുക്കളാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,കൊടിമരം എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂം നിർമിക്കാനാവശ്യമായ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തിൽ മെഗാഷോ സംഘടിപ്പിച്ചിരുന്നു. അത് [[പ്രമാണം:Gupskkv201881012 02.jpg|150px|right]] | |||
വിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. ഈ അധ്യയന വർഷം 2 ഹൈടെക്ക് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ടിവിയും സ്പോൺസർ ഷിപ്പിലൂടെ ലഭ്യമായി എന്നത് ഏറെ അഭിമാനകരമാണ്.വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളിലും ദിനാചരണങ്ങൾ,ആഘോഷങ്ങൾ, എന്നിവയിലും സജീവമായി ഇടപ്പെടുന്നതും സഹായങ്ങൾ അടക്കം നൽകി വരുന്നതും പ്രദേശത്തെ ചുമട്ടുത്തൊഴിലാളികൾ അടക്കമുള്ള . ആളുകളാണ്... സാധാരണക്കാരാണ് അവരാണ് വിദ്യാലയത്തിന്റെ കരുത്ത്. | |||
അതെ ഇതൊരു നാട് കൈപ്പിടിച്ചുയർത്തിയ വിദ്യാലയം തന്നെയാണ്... | |||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === |
16:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാമൂഹ്യ പങ്കാളിത്തത്തിന്റെവിദ്യാലയ മാതൃക
നാട് കൈ പിടിച്ചുയർത്തിയ വിദ്യാലയം എന്നത് വെറുംവാക്കല്ല. ഒരു വിദ്യാലയത്തെ നെഞ്ചേറ്റിയ ജനത അവർ വിദ്യാലയ വികസനത്തിനും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ചുമട്ടുതൊഴിലാളികൾ, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കി നൽകിയത് ഫേസ് ബുക്ക് കൂട്ടായ്മയാണ്. കുഴൽ കിണർ സമ്മാനിച്ചത് പ്രവാസി സുഹൃത്തുക്കളാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,കൊടിമരം എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂം നിർമിക്കാനാവശ്യമായ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തിൽ മെഗാഷോ സംഘടിപ്പിച്ചിരുന്നു. അത്
വിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. ഈ അധ്യയന വർഷം 2 ഹൈടെക്ക് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ടിവിയും സ്പോൺസർ ഷിപ്പിലൂടെ ലഭ്യമായി എന്നത് ഏറെ അഭിമാനകരമാണ്.വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളിലും ദിനാചരണങ്ങൾ,ആഘോഷങ്ങൾ, എന്നിവയിലും സജീവമായി ഇടപ്പെടുന്നതും സഹായങ്ങൾ അടക്കം നൽകി വരുന്നതും പ്രദേശത്തെ ചുമട്ടുത്തൊഴിലാളികൾ അടക്കമുള്ള . ആളുകളാണ്... സാധാരണക്കാരാണ് അവരാണ് വിദ്യാലയത്തിന്റെ കരുത്ത്. അതെ ഇതൊരു നാട് കൈപ്പിടിച്ചുയർത്തിയ വിദ്യാലയം തന്നെയാണ്...
കമ്പ്യൂട്ടർ ലാബ്
എം.എൽ.എ, എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 35 ൽ പരം ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാക്കുന്നു. ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടി
മീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. വ്യാപാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ മുസ്തഫ ഹാജി ഒന്നരലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ആകർഷകമായ ഫർണീച്ചറുകൾ സൗണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചു.
ലൈബ്രറി
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ മുൻ അധ്യാപകൻ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ ഓർമക്കായി അഞ്ചര ലക്ഷം രുപ ചെലവിൽ നിർമിച്ചു നൽകിയ ഗ്രന്ഥാലയം കുട്ടികൾക്ക് വായനയുടെ വസന്തം തീർക്കാൻ സഹായിക്കുന്നു. വിശാലമായ കെട്ടിടത്തിനു പുറമേ അനുബന്ധ ഫർണീച്ചറുകളും അദ്ദേഹം ലഭ്യമാക്കി. ജില്ലയിലെ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമാകുമിത്. പി.ടി.എ യുടെ നേതൃത്വത്തിൽ സ്ഥിരം ലെെബ്രേറിയന്റെ സേവനവും വിദ്യാലയത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. 2018-19 ൽ പഞ്ചായത്ത് അനുവദിച്ച 50,000 രൂപയുടെ പുസ്തകവും, SSK 2019-20 ൽ അനുവദിച്ച 45000 രൂപയുടേയും, 2020-21 ൽ അനുവദിച്ച 16000 രൂപയുടെ പുസ്തകങ്ങളും പുതിയതായി ലെെബ്രറിയിൽ ലഭ്യമായിട്ടുണ്ട്.
സ്കൂൾ ബസ്സ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. വണ്ടൂർ നിയോജക മണ്ഡലം എം. എൽ. എ ശ്രീ എ.പി അനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ലഭിച്ച സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. ഏകദേശം അറുനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രീ പ്രെെമറി
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 265 - കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 6അധ്യാപകരും 2ആയയും ആണ് സ്കൂളിൽ ഉള്ളത്. നാല് അധ്യാപകർക്കും ഒരു ആയക്കും സർക്കാർ ഓണറേറിയം ലഭിക്കുന്നു. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.
വിശാലമായ കളിസ്ഥലം
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.