"ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.M.H.S. Moovattupuzha}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മൂവാറ്റുപുഴ | | സ്ഥലപ്പേര്= മൂവാറ്റുപുഴ |
15:46, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ | |
---|---|
വിലാസം | |
മൂവാറ്റുപുഴ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-11-2016 | Sabarish |
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്സ് മൂവാറ്റുപുഴ
ചരിത്രം
ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രിപ്പയര്‍ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസില്‍ നിന്നാരംഭിച്ച് പിന്നീട് ഹൈസ്‌കൂളും, വി.എച്ച്.എസ്.ഇയും, പ്ലസ് ടുവും, ബി എഡ് പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്ന ഒരു പടുകൂറ്റന്‍ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിര്‍മ്മല ഹൈസ്‌കൂളിനു മുന്നില്‍ റോഡരികു ചേര്‍ന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് പഴയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1925-ല്‍ ശ്രീ. പിട്ടാപ്പിള്ളില്‍ ഉതുപ്പുവൈദ്യന്‍ സ്ഥലം സൗജന്യമായി നല്‍കി സ്‌കൂള്‍ ആരംഭിച്ചു. ഇന്ന് 7 ഏക്കര്‍ 14 സെന്റ് സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന് സ്വത്തായുണ്ട്. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി ലാബുകള്‍ പ്രവര്‍ത്തിക്കുന്ന ഏക സ്‌കൂളാണ് ഇത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളില്‍ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകള്‍, എഡ്യൂസാറ്റ്, ബ്രോഡ്‌ബാന്റ്, ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയുണ്ട്. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങള്‍ യഥേഷ്‌ടം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണര്‍ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയില്‍ ചിലതുമാത്രമാണ്. ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യാഭ്യാസംപൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ പ്രശസ്‌തരായ അനേകം പൂര്‍വ്വവിദ്യാര്‍ത്ഥകളുണ്ട്. ജസ്റ്റീസ് ജോര്‍ജ്ജ് വടക്കേല്‍, ഡോ. എന്‍.എം. മത്തായി(നെടുംചാലില്‍) ശ്രീ. എം.പി. മന്മഥന്‍, വിജിലന്‍സ് ജഡ്‌ജി ശ്രീ. സതീനാഥന്‍, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍) ശ്രീ. വിക്രമന്‍ നായര്‍ (റീജീയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍) ഡോ. എം.സി. ജോര്‍ജ്ജ്, (മുന്‍ പി.എസ്.സി. മെമ്പര്‍) അഡ്വ. പി. ശങ്കരന്‍ നായര്‍, ശ്രീ. ഗോപി കോട്ടമുറിക്കല്‍ (എക്‌സ് എം.എല്‍.എ) അഡ്വ. ജോണി നെല്ലൂര്‍, (എക്‌സ്.എം.എല്‍.എ) മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായില്‍, അഡ്വ. കെ.ആര്‍. സദാശിവന്‍ നായര്‍, ശ്രീ. എ. മുഹമ്മദ് ബഷീര്‍, ശ്രീ. എം.എ. സഹീര്‍ എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങള്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.979322" lon="76.577722" zoom="17" width="450" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.979824, 76.576579
GOVT MODEL HS MUVATTUPUZHA
</googlemap>
|
|
മേല്‍വിലാസം
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ