"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
വിദ്യാഭ്യാസപരമായി വളരെ പിന്നിൽ നിന്നിരുന്ന കരിക്കാട്, പെരുമ്പിലാവ്, ചാലിശ്ശേരി , കടങ്ങോട്, അക്കിക്കാവ് , പോർക്കുളം എന്നീ ദേശങ്ങളിൽ വിദ്യയുടെ വെളിച്ചം എത്തിക്കണമെന്ന് സദുദ്ദേശത്തോടെ ഒരു സ്കൂൾ തുടങ്ങണമെന്ന് ശ്രീ സി ടി ഇട്ട്യേച്ചൻ  മാസ്ററർ ആഗ്രഹിച്ചു .തന്റെ ആഗ്രഹപൂർത്തിക്കായി അദ്ദേഹം അന്നത്തെ കക്കാട്ട്  കുന്നംകുളം മണക്കുളത്തെ ശ്രീകണ്ഠൻ രാജയെ സമീപിച്ചു . ഇട്ട്യേച്ചൻ മാസ്റ്ററുടെ ആഗ്രഹമറിഞ്ഞ രാജ , സ്കൂളിനുള്ള സ്ഥലം നൽകി .1937ൽ ഇപ്രകാരം ലഭിച്ച സ്ഥലത്താണ് ടി എം സ്കൂൾ ആരംഭിച്ചത്.  അന്നത്തെ ദിവാൻ ഷൺമുഖം ചെട്ടിയാണ് സ്കൂളിന്റെ  ശിലാസ്ഥാപനം നടത്തിയത് .  1939ൽ എ. എഫ്. ഡബ്ലിയു ഡിക്സൻ ബോഗ് ആണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് .1946ൽ  ഹൈസ്കൂൾ ആയപ്പോൾ സർ സി പി രാമസ്വാമി അയ്യർ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മരിച്ചുപോയ തന്റെ പിതാവായ താരപ്പന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി  താരപ്പൻ  മെമ്മോറിയൽ എന്ന് സ്ഥാപകനായ ഇട്ട്യേച്ചൻ മാസ്റ്റർ സ്കൂളിന് പേരിട്ടു. 1970 ൽ സ്കൂളിൻറെ സ്ഥാപകനും പ്രഥമ ഹെഡ്മാസ്റ്ററും ആയിരുന്ന ഇട്ട്യേച്ചൻ മാസ്റ്റർ നിര്യാതനായി. മാതൃക അധ്യാപകർക്കുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് നേടിയ ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ സഹധർമ്മിണിയും അധ്യാപികയും ആയിരുന്ന അമ്മിണി ടീച്ചർക്ക് സ്ഥാപനത്തിൻറെ നടത്തിപ്പ് സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടു. 1970 ലാണ് സ്കൂളിൻെറ മേൽനോട്ടം മോർ ഒസ്താത്തിയോസ് ചാരിറ്റിസ് ഏറ്റെടുക്കുന്നത് . മോർ ഒസ്താതിയോസ് ചാരിറ്റിസിനു കീഴിലുളള ഹൈസ്കൂൾ, ഇപ്പോൾ ഒരു വിദ്യാഭ്യാസ സമുച്ചയം എന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞു. ഹയർ സെക്കൻഡറി സ്കൂൾ ,വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, മോർ ഒസ്താത്തിയോസ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മോർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ് , സെൻമേരിസ് വനിതാ കോളേജ് എന്നിവ ഈ സ്കൂളിൻറെ സഹോദര സ്ഥാപനങ്ങളാണ്.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327997" എന്ന താളിൽനിന്ന് ശേഖരിച്ചത്