"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Sabarish എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന താൾ [[പോപ്പ് പയസ് XI ഹയര്‍ സെക്ക...) |
||
(വ്യത്യാസം ഇല്ല)
|
23:08, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ് | |
---|---|
വിലാസം | |
കറ്റാനം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 9 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | MALAYALAM AND ENGLISH |
അവസാനം തിരുത്തിയത് | |
23-11-2016 | Sabarish |
ചരിത്രം
മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂള്‍ ആണ് പോപ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.ഇന്ന് ഈ സ്കൂൾ നിൽക്കുന്ന ഇടം ചെങ്കല്ലുകൾവെട്ടിയെടുക്കുന്ന തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽ നിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന കറ്റാനം എന്ന കുഗ്രാമം സത്യര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന,പളളി നവീകരിക്കുവാൻ തയാറാകാതെ,വിദ്യാലയത്തിന്റെ ഉയർച്ചക്കായാണ് അദ്ദേഹം മുൻഗണന നൽകി ചിലവഴിച്ചത്. പരിശുദ്ധ പിയൂസ് പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം.
ഭൗതികസൗകര്യങ്ങള്‍
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, സ്കൂള്‍ വാന്‍ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ഗാന്ധിദർശൻ
- അസാപ്
- നാഷണൽ സർവീസ് സ്കീം
- ഫിലിം ക്ലബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
==
ശ്രീ.എ.കെ ജോൺ,ശ്രീ.റ്റി.കെ നാരായണ അയ്യർ,റവ.ഫാ.കെ.ജെ ആന്റണി റവ.ഫാ.സഖറിയാസ്, റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ,ശ്രീ.ഫിലിപ്പ്, ശ്രീ.ജോൺ ജേക്കബ്,ശ്രീ.എ.ജോൺ,ശ്രീ.വി.റ്റി.അച്ചൻ കുഞ്ഞ്,ശ്രീ.പി.വേലായുധൻ നായർ,ശ്രീ.റ്റി.എം ഇടിക്കുള,ശ്രീ.പി.ശ്രീധരൻ പിള്ള,ശ്രീമതി മേരി കോശി,ശ്രീ.കെ. ഒ തോമസ്,ശ്രീ.ജി.ഡി എബ്രഹാം,ശ്രീ .ജോർജ് വർഗീസ്,റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ,ശ്രീ.സഖറിയ,ശ്രീ.മാത്യു പണിക്കർ,ശ്രീമതി ആലീസ് എബ്രഹാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.175483" lon="76.544323" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.