"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= അയ്യപ്പന്‍.പി|
പ്രിന്‍സിപ്പല്‍= അയ്യപ്പന്‍.പി|
പ്രധാന അദ്ധ്യാപകന്‍=രവി.കെ.പി |
പ്രധാന അദ്ധ്യാപകന്‍=രവി.കെ.പി |
പി.ടി.ഏ. പ്രസിഡണ്ട്=രവീന്രനാഥന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രന്‍. കെ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=21008_school.jpg‎|
സ്കൂള്‍ ചിത്രം=21008_school.jpg‎|

12:46, 13 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
13-11-2016Padmakumar g




പരയ്ക്കാട്ട് കാവില്‍ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;

സര്‍വ്വൗ​​ഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും

കാവല്‍ക്കാരാകുന്ന കാവുകളുടെ നാട്ടില്‍,

വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി

യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം..........

യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍

1957- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്റെ കേദാരം............

പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ

ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ

അറിവിന്ടെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം..........

"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി"


ചരിത്രം

1

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറന്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജര്‍. അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരന്‍മൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിനു ശേഷം ക്ലാസ്സുകള്‍ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ മകള്‍ സീതാലക്ഷ്മിയാണ് സ്കൂള്‍ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകന്‍ ശ്രീ. കെ.പി.കലാധരന്‍ സ്കൂള്‍ മാനേജരായി. ശ്രീ. കെ.പി.സുരേന്രനാണ് ഇപ്പോഴത്തെ മാനേജര്‍. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയത്.

ഭൗതികസൗകര്യങ്ങള്‍

"നാട്യപ്രധാനം നഗരം ദരിദ്രം

നാട്ടിന്‍പുറം ന‍ന്മകളാല്‍ സമൃദ്ധം".

അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍ അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പായാരത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍, അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങള്‍ -

ചുരുക്കിപ്പറഞ്ഞാല്‍, ഗാന്ധിജി വിഭാവനം ചെയ്ത ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട് നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍ത്ത് എടുക്കാന്‍ അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രം - കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി...

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്പോര്‍ട്സ് &ഗെയിംസ്
  • ഹെല്‍ത്ത് എഡ്യൂക്കേഷന്‍
  • സംഗീത ക്ലാസ്സുകള്‍
  • ചിത്രരചനാ ക്ലാസ്സുകള്‍
  • പ്രവൃത്തിപരിചയ ക്ലാസ്സുകള്‍
  • പഠന ക്ളബ്ബുകള്‍
  • ട്രാഫിക് ക്ളബ്ബ്
  • REAP ക്ലാസ്സുകള്‍
  • ദിനാചരണങ്ങള്‍
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഏഴുത്തു കൂട്ടങ്ങള്‍
  • പുസ്തക പ്രദര്‍ശനം
  • വായനാമൂലകള്‍
  • ശാസ്ത്ര മേളകള്‍
  • പ്രവൃത്തിപരിചയ മേളകള്‍
  • IT മേളകള്‍
  • യുവജനോല്‍സവം
  • വായനക്കളരികള്‍
  • പഠനയാത്രകള്‍
  • ക്ലാസ്സ് മാഗസിനുകള്‍
  • ക്വിസ്സ് മല്‍സരങ്ങള്‍
  • പുരാവസ്തു ശേഖരണം, പ്രദര്‍ശനം
  • സെമിനാറുകള്‍
  • കൗണ്‍സിലിംഗ് ക്ലാസ്സുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പി.കെ.നാരായണ അയ്യര്‍ 1957 - 1959
ആര്‍.വി.അനന്തയ്യര്‍ 1959 - 1972
സി.രാമന്‍ നായര്‍ 1972 - 1981
ഒ.ആര്‍.രാമന്‍ 1981 - 1984
കേശവന്‍ 1984 - 1986
എം.രവീന്രനാഥന്‍ 1986 - 1994
കെ.എം.രാമന്‍ 1994 - 1995
എന്‍.പത്മാലയ 1995 - 1998
എം.ജി.ഗോപിനാഥന്‍ 1998 - 2000
പി.എന്‍. നാരായണമാരാര്‍ 2000 - 2002
പി.എന്‍.സരോജിനി അമ്മ 2002 - 2003
കെ.വാസു 2003 - 2004
ജെ.രവീന്രനാഥന്‍ പിള്ള 2004 - 2007

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="10.65542" lon="76.510549" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 10.653396, 76.509862, kcphss kavasserry </googlemap>