"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 141: വരി 141:
                       '''സംഘാടനം-ബി.ആർ.സി,ഹരിപ്പാട്'''<big></big>'''<big></big>
                       '''സംഘാടനം-ബി.ആർ.സി,ഹരിപ്പാട്'''<big></big>'''<big></big>


== '''ചിത്രശാല'''<big><big></big></big> ==
== ചിത്രശാല<big><big></big></big> ==
*  <big>[[ചിത്രശാല.]]</big>
*  <big>[[ചിത്രശാല.]]</big>



23:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വെള്ളംകുളങ്ങര
വിലാസം
വെളളംകുളങ്ങര,വീയപുരം

വെളളംകുളങ്ങര,വീയപുരം
,
ഹരിപ്പാട് പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0479 2410005
ഇമെയിൽ35436haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35436 (സമേതം)
യുഡൈസ് കോഡ്32110500804
വിക്കിഡാറ്റQ87478465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ51
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത.ബി
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്.ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
13-01-2022Gupsvellamkulangara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്.

ചരിത്രം

57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
  • മികച്ച അധ്യയനം
  • കലാ-കായിക പരിശീലനം
  • ശുദ്ധമായ കുടിവെള്ളം
  • ആധുനിക പാചകപ്പുര
  • വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
  • ആകർഷകമായ കിഡ്സ് പാർക്ക്
  • മനോഹരമായ പൂന്തോട്ടം
  • ശാസ്ത്ര വിസ്മയ പാർക്ക്
  • ഇന്റർനെറ്റ് സൗകര്യത്തോട‍ു ക‍ൂടിയ ഐ.സി.ടി. പഠന ലാബ്
  • മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
  • വിശാലമായ കളിസ്ഥലം
  • ജൈവ പച്ചക്കറിത്തോട്ടം
  • ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ

മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം.സ്കൂൾ ഓഫീസും ലൈബ്രറിയും ഉൾപ്പെടുന്ന കെട്ടിടത്തിന് അഭിമുഖമായിട്ടാണ് മറ്റു കെട്ടിടങ്ങളുടെ സ്ഥാനം.പ്രധാന കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്.ഗേൾ ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും,യൂറിനലുകളുംസ്കൂൾ കെട്ടിടങ്ങൾക്കു വടക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

മികച്ച ലൈബ്രറി,ലാബ് സൗകര്യങ്ങൾ,കംപ്യൂട്ടറുകൾ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള ലക്ഷ്യ ബോധത്തോടെയുള്ള അധ്യാപനം കുട്ടികൾക്ക് പഠനം കൂടുതൽ ഫലപ്രദവും ആസ്വാദ്യകരവുമാക്കി മാറ്റുന്നു.വിശാലമായ കളിസ്ഥലവും,കളി ഉപകരണങ്ങളും, കായിക ഉപകരണങ്ങളും കുട്ടികൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വളരെ പ്രയോജനപ്പെടുന്നു.

സ്കൂളിന്റെ മുൻ വശത്തും,സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നും പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്തു കുട്ടികൾ ജൈവ കൃഷി നടത്തുന്നു.പയർ,,കോളിഫ്ലവർ,കാബേജ്,കുമ്പളം, വഴുതന,വെണ്ട,തക്കാളി,പടവലം,മുളക്,പപ്പായ,വാഴ എന്നിവ എവിടെ കൃഷി ചെയ്യുന്നു.ഇതിനു പുറമെ നൃത്തം,മറ്റു കലാരൂപങ്ങൾ,യോഗ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നല്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2019-20

1. ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഥാപ്രസംഗം (യു.പി വിഭാഗം)

പ്രമാണം:District Kalolsavam.jpg
DISTRICT KALOLSAVAM -2019-20
   **ഒന്നാം സ്ഥാനം സ്ഥാനം -പാർവതി.എസ് **(VII)

പിന്നണി

 1.വിനായക്.വി (ഹാർമോണിയം) (VI)
 2.രുദ്രാക്ഷ് കുമാർ  (തബല) (VII)
 3.ആകാശ്.എ  (ഗഞ്ചിറ) (VI)
 4.അനശ്വര സുനിൽ (സിംബൽ) (VII)

2.   മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം  :- 2019-20



2016-17

ഹരിപ്പാട് സബ്-ജില്ലാ തല കായികമേള: 3-സ്ഥാനം
                                         [യു.പി വിഭാഗം, ഓവറോൾ]
ഹരിപ്പാട് സബ്-ജില്ലാ തല കലോത്സവം:
തിരുവാതിര    : 3-സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]
സംഘ നൃത്തം  : 3-സ്ഥാനം & A ഗ്രേഡ്  [എൽ.പി വിഭാഗം]

2015-16

'ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് :1-സ്ഥാനം 
                      [വീയപുരം&ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം]
                      സംഘാടനം-ബി.ആർ.സി,ഹരിപ്പാട്

2014-15

'ബാല ശാസ്ത്ര കോൺഗ്രസ്:
പ്രബന്ധാവതരണം    :1-സ്ഥാനം[വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം]
                      സംഘാടനം-ബി.ആർ.സി,ഹരിപ്പാട്

ചിത്രശാല

മുൻ സാരഥികൾ

'സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.വേലായുധൻ നായർ
  2. ശ്രീമതി. രുക്മിണിപ്പിള്ള
  3. ശ്രീ.എ.കെ ഉണ്ണിക്കൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയില‍ൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപ‍ുരം -എടത്വ റ‍ൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്ക‍ുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മ‍ുല്ലോത്ത് ജംഗ്ഷനിൽ നിന്ന‍ും വലത്തോട്ട‍ുളള റോഡില‍ൂടെ പോയാൽ വെളളംക‍ുളങ്ങര ക്ഷേത്രത്തിന‍‍‍ു സമീപം സ്ഥിതി ചെയ്യ‍ുന്ന സ്ക‍ൂളിലെത്തിച്ചേരാം.
  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍ക‍ൂളിലേക്ക‍ുളള ദ‍ൂരം - 4 കിലോമീറ്റർ

{{#multimaps:9.29938622570568, 76.46019223969098|zoom=20}}