"Schoolwiki:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
സ്കൂള്‍ വിക്കിയില്‍ ലേഖനമെഴുതുമ്പോള്‍ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തില്‍ ഐകരൂപ്യമുണ്ടാക്കുവാന്‍ ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കുക.  
സ്കൂള്‍ വിക്കിയില്‍ ലേഖനമെഴുതുമ്പോള്‍ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തില്‍ ഐകരൂപ്യമുണ്ടാക്കുവാന്‍ ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കുക.  
== സ്കൂള്‍ ലേഖനങ്ങള്‍ ==
== സ്കൂള്‍ ലേഖനങ്ങള്‍ ==
പുതിയ വിദ്യാലയതാളുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആ പേരില്‍ മറ്റ് ലേഖനങ്ങളില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ ജില്ല താളില്‍ കാര്യനിര്‍വാഹകര്‍ വഴി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതും ഇവിടെ നിന്നും സ്കൂള്‍ പേജിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതുമാണ്.  
പുതിയ വിദ്യാലയതാളുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആ വിദ്യാലയത്തിന് മറ്റ് ലേഖനങ്ങളില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ ജില്ല താളില്‍ കാര്യനിര്‍വാഹകര്‍ വഴി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതും ഇവിടെ നിന്നും സ്കൂള്‍ പേജിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതുമാണ്.
 


==സ്കൂള്‍ ലേഖനങ്ങളുടെ തലക്കെട്ടു്==
==സ്കൂള്‍ ലേഖനങ്ങളുടെ തലക്കെട്ടു്==

21:46, 16 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ വിക്കിയില്‍ ലേഖനമെഴുതുമ്പോള്‍ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തില്‍ ഐകരൂപ്യമുണ്ടാക്കുവാന്‍ ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കുക.

സ്കൂള്‍ ലേഖനങ്ങള്‍

പുതിയ വിദ്യാലയതാളുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആ വിദ്യാലയത്തിന് മറ്റ് ലേഖനങ്ങളില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ ജില്ല താളില്‍ കാര്യനിര്‍വാഹകര്‍ വഴി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെടുത്തേണ്ടതും ഇവിടെ നിന്നും സ്കൂള്‍ പേജിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതുമാണ്.

സ്കൂള്‍ ലേഖനങ്ങളുടെ തലക്കെട്ടു്

സ്കൂള്‍ വിക്കിയിലെ ലേഖനങ്ങളുടെ തലക്കെട്ടുകള്‍ക്ക് സ്വീകരിക്കാവുന്ന ശൈലികള്‍.

  • ജി.എച്ച്.എസ്സ്. കിഴക്കഞ്ചേരി അല്ലെങ്കില്‍ ഗവ. ഹൈസ്കൂള്‍, കിഴക്കഞ്ചേരി
  • കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്സ്.എസ്സ്. മൂത്താന്‍തറ അല്ലെങ്കില്‍ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മൂത്താന്‍തറ
  • ഭാരതമാതാ എച്ച്.എസ്സ്.എസ്സ്. ചന്ദ്രനഗര്‍ അല്ലെങ്കില്‍ ഭാരതമാതാ ഹയര്‍ സെക്കന്ററി സ്കൂള്‍, ചന്ദ്രനഗര്‍

ബാക്കിയുള്ള എല്ലാ വ്യതിയാനങ്ങളും (ഉദാ: ജി എച്ച് എസ്സ് കിഴക്കഞ്ചേരി/ജി. എച്ച്. എസ്സ്. കിഴക്കഞ്ചേരി, ജി.എച്ച്.എസ്സ് കിഴക്കഞ്ചേരി/ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗര്‍/ഭാരതമാതാ എച്ച് എസ്സ് എസ്സ് ചന്ദ്രനഗര്‍ തുടങ്ങിയവ) ദയവു് ചെയ്തു് ഒഴിവാക്കുക.

pretty url

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ താഴെ പറയുന്ന ശൈലി അവലംബിക്കുക.

എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവന്‍ നായര്‍/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

മാസങ്ങളുടെ പേരുകള്‍

ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകള്‍ എഴുതേണ്ടത്.

  • ജനുവരി
ജാനുവരി, ജനവരി എന്നീ വകഭേദങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
  • ഫെബ്രുവരി
ഫിബ്രവരി, ഫെബ്രവരി എന്നിവ ഒഴിവാക്കുക
  • മാര്‍ച്ച്
  • ഏപ്രില്‍
അപ്രീല്‍, എപ്രീല്‍, ഏപ്രീല്‍ എന്നിവ ഒഴിവാക്കുക
  • മേയ്
മെയ്, മെയ്യ് എന്നിവ ഒഴിവാക്കുക
  • ജൂണ്‍
  • ജുലൈ
ജൂലായ്, ജുലായ് എന്നിവ ഒഴിവാക്കുക
  • ഓഗസ്റ്റ്
ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത് എന്നിവ ഒഴിവാക്കുക
  • സെപ്റ്റംബര്‍
സെപ്തംബര്‍, സെപ്റ്റമ്പര്‍, സെപ്തമ്പര്‍ എന്നിവ ഒഴിവാക്കുക
  • ഒക്ടോബര്‍
ഒക്റ്റോബര്‍ ഒഴിവാക്കുക
  • നവംബര്‍
നവമ്പര്‍ ഒഴിവാക്കുക
  • ഡിസംബര്‍
ഡിസമ്പര്‍ ഒഴിവാക്കുക

ഭൂമിശാസ്ത്ര നാമങ്ങള്‍

  • ഇന്ത്യ
ഇന്‍‌ഡ്യ എന്ന രൂപമാണ് കൂടുതല്‍ യോജിച്ചതെന്ന ഒരുവാദമുണ്ട്. എങ്കില്‍തന്നെയും ഏതാണ്ട് സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപമെന്ന നിലയില്‍ ഇന്ത്യ എന്നെഴുതുക.
  • ഓസ്ട്രേലിയ
ആസ്ത്രേലിയ ഒഴിവാക്കണം
  • ഓസ്ട്രിയ
ആസ്ത്രിയ ഒഴിവാക്കണം

ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം

സ്കൂള്വിക്കിയിലെ ഒരോ ലേഖനവും പല വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു (ഉദാ: ഫീചേര്‍‌ഡ് ഫലകം / ചിത്രശാല / ലേഖനത്തിന്റെ ഉള്ളടക്കം / വര്‍ഗ്ഗങ്ങള് തുടങ്ങിയവ‍). എല്ലാ ലേഖനത്തിലും എല്ലാ വിഭാഗങ്ങളും ഉണ്ടാവണമെന്നില്ലെങ്കിലും, ഉള്ള ഓരോ വിഭാഗവും ലേഖനത്തില്‍ ചേര്‍‌ക്കുമ്പോള്‍ പാലിക്കേണ്ട ക്രമം ആണു് താഴെ.

സ്കൂള്‍വിക്കിയിലെ ലേഖനങ്ങളിലെ വിഭാഗങ്ങള്‍ക്ക് ഐക്യരൂപമുണ്ടാകാന്‍ വിവിധവിഭാഗങ്ങള്‍ താഴെ കാണുന്ന ക്രമത്തില്‍ വേണം ഒരൊ ലേഖനത്തിലും ചേര്‍‌ക്കാന്‍. നിലവിലുള്ള ലെഖനങ്ങളിലെ വിഭാഗങ്ങള്‍ ഈ ക്രമം പാലിക്കുന്നില്ലെങ്കില്‍ പ്രസ്തുത വിഭാഗങ്ങള്‍ ഈ ക്രമത്തില്‍ ആക്കെണ്ടതാണു്.

  1. ഫീച്ചേര്‍‌ഡ് ഫലകം - തിരഞ്ഞെടുത്ത ലെഖനങ്ങള്‍ക്ക് മാത്രം
  2. പ്രെറ്റി യൂആര്‍എല്‍ - ഫീച്ചേര്‍‌ഡ് ഫലകം ഇല്ലെങ്കില്‍ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കില്‍ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആര്‍എല്‍ ഫലകത്തിനു് മുന്‍പ് അനാവശ്യ സ്പേസും കൊടുക്കരുതു്.
  3. ലെഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകള്‍. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങള്‍ ചേര്‍‌ക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം തുടങ്ങിയവ
  4. ഇന്‍ഫോ‌ബോക്സ് ആവശ്യമുണ്ടെങ്കില്‍ അത്
  5. ലേഖനത്തിന്റെ ഉള്ളടക്കം
  6. പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
  7. ചിത്രശാല
  8. വഴികാട്ടി
  9. ഇതും കൂടി കാണുക
  10. കുറിപ്പുകള്‍
  11. അവലംബം
  12. പുറത്തേക്കുള്ള കണ്ണികള്‍
  13. സ്റ്റബ്ബ് ഫലകം ആവശ്യങ്കില്‍ അത്
  14. വിവിധ വര്‍‌ഗ്ഗങ്ങള്‍


സംഖ്യകള്‍

വലിയസംഖ്യകളെ സൂചിപ്പിക്കാന്‍

നിത്യ ജീവിതത്തില്‍ നമുക്കു് ഉപയോഗിക്കേണ്ടി വരുന്ന വലിയ സംഖ്യകളെ സൂചിപ്പിക്കാന്‍ പ്രാചീന കേരളത്തില്‍ വിപുലമായ ഒരു നാമകരണ സമ്പ്രദായം ഉണ്ടായിരുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ w:ml:വെള്ളം (സംഖ്യ) എന്ന ലേഖനം കാണുക. എങ്കിലും ഇപ്പോള്‍ നമ്മുടെ ഉപയോഗം ലക്ഷത്തിലും കോടിയിലും മാത്രമായി ഒതുങ്ങുന്നു. പക്ഷെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷകളിലൂടെ മില്യന്‍,ബില്യണ്‍, ട്രില്യണ്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഇപ്പോള്‍ പല മാദ്ധ്യമങ്ങളിലും കാണാറുണ്ട്. ഇതു പലപ്പോഴും തെറ്റിദ്ധാരണയ്ക്കു് ഇടയാക്കാറുണ്ട്. ഉദാഹരണത്തിനു് ബില്യണ്‍ എന്ന പദത്തിനു് വിവിധ രാജ്യങ്ങളില്‍ ഉള്ള അര്‍ത്ഥം കാണാന്‍ en:Long and short scales എന്ന ലേഖനം കാണുക. വിദ്യാസമ്പന്നരായ മലയാളികള്‍ക്കു പോലും പലപ്പോഴും ഈ പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

അതിനാല്‍ സ്കൂള്‍യില്‍ ലേഖനങ്ങളില്‍ വലിയ സംഖ്യകളെ സൂചിപ്പിക്കേണ്ടി വരുമ്പോള്‍, മലയാളികള്‍ നിത്യജീവിതത്തില്‍ സാധാരണ ഉപയോഗിക്കുന്ന ലക്ഷം (100000), കോടി (10000000) തുടങ്ങിയവ ഉപയോഗിക്കുക. ഇതിലും വലിയ സംഖ്യകളെ സൂചിപ്പിക്കുവാന്‍ സൈന്റിഫിക്കു് നൊട്ടേഷന്‍ (ഉദാ: 500000000000 = 5 X 1011) ഉപയോഗിക്കുക.

അഭികാമ്യമായ ചില പ്രയോഗങ്ങള്‍

  • പത്തു് ദശലക്ഷം പോലുള്ള പ്രയോഗങ്ങള്‍ ദയവായി ഒഴിവാക്കുക. പകരം ഒരു കോടി എന്നു് ഉപയോഗിക്കുന്നതാണു് അഭികാമ്യം.
  • നൂറായിരം എന്ന് പ്രയോഗം ഒഴിവാക്കുക. പകരം ഒരു ലക്ഷം എന്നുപയോഗിക്കുക,

ചില ഉദാഹരണങ്ങള്‍

  • 1 - മില്യണ്‍ = 1 ദശലക്ഷം = 10 ലക്ഷം എന്നുപയോഗിക്കുക,
  • 10 മില്യണ്‍ = 10 ദശലക്ഷം = 100 ലക്ഷം = 1 കോടി എന്നുപയോഗിക്കുക
  • 1 ബില്യണ്‍ = 100 കോടി എന്നുപയോഗിക്കുക
  • പ്രപഞ്ചത്തിന്റെ പ്രായം = 13.6 ബില്യണ്‍ വര്‍ഷം = 1360 കോടി വര്‍ഷം എന്നുപയോഗിക്കുക
  • ഭൂമിയുടെ പ്രായം = 4.54 ബില്യണ്‍ വര്‍ഷം = 454 കോടി വര്‍ഷം എന്നുപയോഗിക്കുക

നിര്‍ബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങള്‍

  • പേരുകള്‍ക്കു മുന്നില്‍ ശ്രീ, ശ്രീമതി എന്നിവ ചേര്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
  • പേരുകള്‍ക്കൊപ്പം മാസ്റ്റര്‍, മാഷ്,ടീച്ചര്‍ എന്നിങ്ങനെയൊക്കെ നിത്യജീവതത്തില്‍ വാമൊഴിയില്‍ പ്രയോഗിക്കുമെങ്കിലും സ്കൂള്‍വിക്കി ലേഖനങ്ങളില്‍ അവ ആവശ്യമില്ല. (ഉദാ: പി.കെ. ശ്രീമതി. പി.കെ.ശ്രീമതി ടീച്ചര്‍ വേണ്ട)

എന്നാല്‍ ഒരു വ്യക്തി അറിയപ്പെടുന്നത് യഥാര്‍ത്ഥനാമത്തിലല്ലെങ്കില്‍, പൊതുവേ അറിയപ്പെടുന്ന പേര്‌ ലേഖനങ്ങളില്‍ ഉപയോഗിക്കാം. (ഉദാ: കുഞ്ഞുണ്ണി മാഷ്)

അവലംബം (References)

വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങള്‍ റഫറന്‍‌സായി ചേര്‍ക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.

അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നല്‍കുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകളെപ്പോലുള്ള വിവാദ വിഷയങ്ങളില്‍ കോടതി ഉത്തരവുകള്‍, വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെയോ റിപ്പോര്‍ട്ടുകളുടെയോ ലിങ്കുകള്‍ , അവ സംബന്ധിച്ച വാര്‍ത്തകള്‍, അംഗീകൃത വര്‍ത്തമാന പത്രങ്ങളുടെ ലിങ്കുകള്‍ ഇവയൊക്കെ നല്‍കുകയാണുത്തമം.

ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ആ സംഘടനയുടെ മുഖപത്രത്തേക്കാള്‍ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങള്‍ ലിങ്കുകളായി നല്‍കുകയാണുചിതം.

രാജ്യാന്തര പ്രശ്നങ്ങളില്‍ നിഷ്പക്ഷ ഏജന്‍‌സികളുടെ ലിങ്കുകള്‍ നല്‍കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നു തോന്നുന്നു.

ഓപ്പണ്‍ ഡിസ്കഷന്‍ ഫോറങ്ങള്‍, ചാറ്റ് ഫോറങ്ങള്‍, ബ്ലോഗുകളിലെ കമന്റുകള്‍ ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാല്‍ വ്യക്തമായ തെളിവുകളോടെയും റഫറന്‍‌സുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങള്‍ തെളിവുകളായി സ്വീകരിക്കാം.

നമ്മുടെ അഭിപ്രായങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറന്‍‌സുകള്‍ എന്ന കാര്യം മറക്കാതിരിക്കുക.

ജനന-മരണതീയതികള്‍ നല്‍കേണ്ട ശൈലി

മരണമടഞ്ഞ വ്യക്തികള്‍ക്ക്: ഉദാ: മഹാത്മാ ഗാന്ധി (1869, ഒക്ടോബര്‍ 2 - 1948, ജനുവരി 30) എന്ന രീതി

ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക്: ഉദാ: വി.എസ്. അച്യുതാനന്ദന്‍ (ജനനം: 1923, ഒക്ടോബര്‍ 23 - ) എന്ന രീതി.

"https://schoolwiki.in/index.php?title=Schoolwiki:ശൈലീപുസ്തകം&oldid=127260" എന്ന താളിൽനിന്ന് ശേഖരിച്ചത്