"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 115: | വരി 115: | ||
[[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
| [[ചിത്രം:H1480050.JPG]][[ചിത്രം:H1480052.JPG ]][[ചിത്രം:H1480055.JPG ]][[ചിത്രം:H1480059.JPG ]]
[[ചിത്രം:Urjasamrakshanam.png]][[ചിത്രം:Urjasamrakshanam1.png]] | |||
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം |
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം |
13:58, 23 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി എച്ച് എസ് എസ് മലമ്പുഴ
കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും
ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി
സ്ക്കൂള്‍ മലമ്പുഴ.പ്രകൃതിരമണീയവുംശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ
വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ജി. വി. എച്. എസ്. എസ്. മലമ്പുഴ | |
വിലാസം | |
മലമ്പുഴ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-08-2012 | Gvhss123 |
ചരിത്രം
1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.
1980-ല്‍ ഹൈസ്കൂളായി മാറി
1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഭൗതിക സൗകര്യങ്ങള്‍
3ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയില്‍ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികള്‍
ഉണ്ട്. 2008ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികള്‍ നിലവില്‍ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,
ലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തില്‍ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു
പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അര്‍പ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകള്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിടീമുകള്‍ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാര്‍ത്തുന്നു.
സംസ്ഥാന പ്രവേശനോത്സവം 2008
ഒന്നാംതരം ഒന്നാന്തരം
ഹെറിറ്റേജ് മ്യൂസിയം)
ഞങ്ങളുടെ അധ്യാപകര്‍ (ഇവിടെ ക്ളിക്ക് ചെയ്യുക)
ഞങ്ങളുടെ ആല്‍ബം എന്റെ കൊച്ചുഗ്രാമം
SSLC VHSE HSS മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം
SSLC 94%
VHSE 99%
HSS 90%
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ത്ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി.........
2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
സൗജന്യ യൂണിഫോം വിതരണം
സൗജന്യ യൂണിഫോം വിതരണം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമലത മോഹന്‍ദാസ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ജയകുമാര്‍ യോഗത്തില്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ്, HSS പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.വി. രജനി ടീച്ചര്‍, ശ്രീമതി സദു ടീച്ചര്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ടീച്ചര്‍, നന്ദിയും അര്‍പ്പിച്ചു.
ചാന്ദ്രദിനം
യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ ചാന്ദ്രദിന ക്വിസ് നടത്തി. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനംനടന്നു. കൊളാഷ് നിര്‍മ്മാണ മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുന്‍ പാലക്കാട് BPO ശ്രീ വേണുമാസ്റ്റര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍ അധ്യക്ഷനായ യോഗത്തില്‍ HSS പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.വി. രജനി ടീച്ചര്‍, ശ്രീമതി സദു ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അജിത്ത് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറി.
ലോക ജനസംഖ്യാ ദിനം.
ഭൂമിയുടെ നിലനില്‍പിനു തന്നെ ഭീഷണിയുയര്‍ത്തിക്കൊണ്ട് അതിവേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ അജിത്ത് ജനസംഖ്യാ വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് യു.പി,ഹൈസ്കൂള്‍വിദ്യാര്‍ത്ഥികള്‍ ജനസംഖ്യാ വര്‍ധനവിന്റെ വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്ന ലഘു പ്രഭാഷണങ്ങള്‍ നടത്തി.
കഥയുടെ സുല്‍ത്താന് പ്രണാമം
പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. അസംബ്ളിയില്‍ ബഷീര്‍ കൃതികള്‍ പരിചയപ്പെചുത്തി. ബഷീറിന്റെ കഥാലോകവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി സംഘടിപ്പിച്ചു. പൂവന്‍പഴം കഥ അവതരിപ്പിച്ചു. ക്ളാസ്സുകളില്‍ ബഷീര്‍ പതിപ്പ് തയ്യാറാക്കി.
CLASS PTA OF STANDARD 10
2012-13 അധ്യയന വര്‍ഷം ഉയര്‍ന്ന ഗ്രേഡുകളോടു കൂടിയുള്ള SSLC വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി പത്താം തരം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ പങ്കുവെയ്ക്കപ്പെട്ടു. എച്ച് എം ശങ്കരനാരായണന്‍ സാര്‍ പി ടി എ പ്രസിഡണ്ട് ടി ടി ബാലന്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. SPC യുടെ നേതൃത്വത്തില്‍ റാലി നടത്തി. റാലിക്ക് എച്ച് എം ശങ്കരനാരായണന്‍ സാര്‍ പി ടി എ പ്രസിഡണ്ട് ടി ടി ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലമ്പുഴ പി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ രാമചന്ദ്രന്‍ ലഹരി വിരുദ്ധ ക്ളാസ്സ് എടുത്തു.
വായനാവാരം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായന അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂണ്‍ 20 മുതല്‍27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന് പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തി. വായനാകുറിപ്പുകള്‍ ആസ്വാദനകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി.
വിദ്യാഭ്യാസ സംഗമം
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 19.6.2012-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പള്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിലുള്ള മൂന്ന് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവര്‍ത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളില്‍ അടുത്ത അധ്യയനവര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
പരിസ്ഥിതി ദിനം
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ക്ളാസ്സുകളില്‍ പരിസ്ഥിതി സെമിനാര്‍ നടത്തി.
പ്രവേശനോത്സവം 2012
SSLC,HSS,VHSE മേഖലകളിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്. ഈ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ ഒരുങ്ങിയത്.സ്കൂള്‍ അങ്കണവും നവാഗതരെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു.സ്കൂള്‍ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു. ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണന്‍ സര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി ബാലന്‍,എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലത മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലന്‍,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീമതി രജനി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സ്വാഗതവും പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാര്‍ത്ഥകള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥകള്‍ക്കും നാരങ്ങാ വെള്ളം നല്‍കുകയും ചെയ്തു.
2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജ സംരക്ഷണത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ളാസ്സ്
ഹിരോഷിമ നാഗസാക്കി ദിനം
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം പരാജയമാണ് എന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങള്‍, വേദനകള്‍, അനാഥത്വങ്ങള്‍ എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദര്‍ശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദര്‍ശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.IT ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ വീഡിയോ നിര്‍മ്മിച്ച് YOUTUBE-ല്‍ UPLOAD ചെയ്യുകയുണ്ടായി.ക്ലാസ്സുകളില്‍ പതിപ്പുകള്‍ ഉണ്ടാക്കുകയും യുദ്ധ വിരുദ്ധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
spcജന്മദിനാഘോഷം
spcയുടെ ഒന്നാം ജന്മദിനം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ സാര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്ക്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് രസതന്ത്രത്തിന്റെ സംഭാവനകളെ കുറിച്ച് ശ്രീ സതീഷ് കുമാര്‍ ക്ളാസ്സ് എടുക്കുന്നു.
ചാന്ദ്രദിനം
യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ ചാന്ദ്രദിന ക്വിസ് നടത്തി. സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനംനടന്നു. ചന്ദ്രനെക്കുറിച്ചുള്ള ഗാനം, ചന്ദ്രനിലേക്കുള്ള യാത്രാവിവരണം, ആത്മകഥഎന്നിവ അവതരിപ്പിച്ചു. ക്ലാസ്സുകളില്‍ പതിപ്പുകള്‍, ചുമര്‍ പത്രികകള്‍ എന്നിവ തയ്യാറാക്കി.
ചെണ്ടമേളം ഉദ്ഘാടനം
മലമ്പുഴ സ്ക്കൂളിന്റെ ഒരു പ്രധാന സവിശേഷതയാണ് പെണ്‍കുട്ടികളുടെ ചെണ്ടമേളം.ജില്ലാപഞ്ചായത്തിന്റെ ധനസഹായത്തോടെ നടത്തിവരുന്ന പരിശീലനത്തിന്റെ പ്രാരംഭ പൂജ സ്മാര്‍ട്ട് റൂമില്‍ നടന്നു. ചെണ്ടമേളത്തിന്റെ പരിശീലകന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. തുടര്‍ന്ന് ആഴ്ചയില്‍ മൂന്നു ദിവസം ചെണ്ടമേളം അഭ്യസിപ്പിക്കാന്‍ തീരുമാനിച്ചു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം.പി.ശ്രീ.എം.ബി.രാജേഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍,HSS പ്രിന്‍സിപ്പല്‍ ശ്രീമതി.ടി.വി. രജനി ടീച്ചര്‍,സുലോചന ടീച്ചര്‍,അജിത്ത് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയതു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അജിത്ത് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറി. Maths drama, Coreographyവൃക്ഷം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ പരിപാടിക്ക് തിളക്കം കൂട്ടി. പ്രമാണം:സംഗീതശില്‍പം.png
ലോക ജനസംഖ്യാ ദിനം.
ഭൂമിയുടെ നിലനില്‍പിനു തന്നെ ഭീഷണിയുയര്‍ത്തിക്കൊണ്ട് അതി-വേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്- മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ മാസ്റ്റര്‍ ജനസംഖ്യാ വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുകയും അതിനെതിരെ ബോധവല്‍ക്കര- ണം നടത്താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയുംചെയ്തൂ. തുടര്‍ന്ന് യു.പി,ഹൈസ്കൂള്‍വിദ്യാര്‍ത്ധികള്‍ ജനസംഖ്യാ വര്‍ധനവിന്റെ വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്ന ലഘു പ്രഭാഷണങ്ങള്‍ നടത്തി.
വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൂട്ടായ്മ
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 18.6.2011-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ശ്രീമതി കോമളം, വാര്‍ഡ് മെമ്പര്‍ ശ്രീ.ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പള്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിലുള്ള രണ്ട് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവര്‍ത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. വേണുമാഷും മണികണ്ഠന്‍ മാഷുമാണ് വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തത്. അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളില്‍ അടുത്ത അധ്യയനവര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തഗ്രൂപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ്സും രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പുംനടന്നു. ആരോഗ്യവകുപ്പു പ്രതിനിധി കുമാരി ചാരുത ക്ലാസ്സിന് നേതൃത്വം നല്‍കി.
മലയാളകഥയില്‍ പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍ കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. ബഷീറിന്റെ ഈ ജീവിത ദര്‍ശനം വരും തലമുറയിലേക്കു കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വര്‍ഷത്തെ ബഷീര്‍ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുന്‍ പാലക്കാട് BPO ശ്രീ. വേണുമാസ്റ്റര്‍ ആയിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ കഥാഭാഗങ്ങളുടെ നാടകാവതരണം,കഥാപാത്രാവിഷ്ക്കാരം, പ്രഭാഷണം, മാമ്പഴം
കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു..
മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ അസംബ്ലിയില്‍ പ്രഭാഷണം നടത്തി. ക്ലാസുകളില്‍ പതിപ്പ്, ചുമര്‍ പത്രിക എന്നിവ തയ്യാറാക്കി..
SPC Seminar
spcയുടെയും മലമ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ zero-budget farming-നെ കുറിച്ചു നടന്ന സെമിനാര്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.അഞ്ജു ജയന്‍ ഉദ്ഘാടനം ചെയ്തു.ആചാര്യ വിനയ കൃഷ്ണ സെമിനാര്‍ പ്രബന്ധം
അവതരിപ്പിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍എന്നിവര്‍ സംസാരിച്ചു.
വായന-അറിവിന്റെ അക്ഷയപാത്രം
അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായന അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂണ്‍ 20 മുതല്‍27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന് പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തി.
വായനാകുറിപ്പുകള്‍ ആസ്വാദനകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി..
മക്കള്‍ക്ക് താങ്ങായി...
ഉയര്‍ന്ന ഗ്രേഡുകളോടു കൂടിയുള്ള വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി പത്താം തരം വിദ്യാര്‍ത്ഥികളുടെ അമ്മമാരുടെ ഒരു യോഗം സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ പങ്കുവെയ്ക്കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി.ബാലന്‍, കൗണ്‍സിലര്‍ ശ്രീമതി ലക്ഷ്മി, ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ JPHN കുമാരി ചാരുത, അജിത്കുമാര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷ ടീച്ചര്‍ എന്നിവര്‍ അമ്മമാരുടെ യോഗത്തില്‍ സംസാരിച്ചു.
ഭൂമിയ്ക്ക് ഒരു ദിനം
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. തന്നെക്കാള്‍ വലുതും തനിയ്ക്കു ശേഷവും നിലനില്‍ക്കുന്നതുമാണ് പ്രകൃതിയെന്നും, പ്രകൃതിയുടെ ഒരംശം മാത്രമായ തനിയ്ക്ക് പ്രകൃതിയില്ലാതെ നിലനില്‍ക്കാനാവില്ല എന്നുമുള്ള ബോധം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി UNEP തിരഞ്ഞെടുത്ത "വനങ്ങള്‍: പ്രകൃതി നമ്മുടെ സേവനത്തിന് "എന്നത് അവതരിപ്പിക്കപ്പെട്ടുകൊണ്ട് പരിസ്തിതിദിന പ്രതിജ്ഞ എടുത്തു. കുട്ടികള്‍ പരിസ്ഥിതിദിന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാര്‍ഡുകളും ബാഡ്ജുകളും ധരിച്ചാണ് അസംബ്ലിയ്ക്കെത്തിയത്. തുടര്‍ന്ന് Eco club-ന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിന ബോധവത്കരണത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി നടത്തുകയുണ്ടായി. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവല്‍ക്കരണം P.T.A പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം 2011
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി വന്നെത്തിയിരിയ്ക്കുന്നു. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം സ്കൂള്‍ അങ്കണത്തില്‍ വെച്ച് ബഹുമാനപ്പെട്ട മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും അണിനിരന്ന ഘോഷയാത്ര ഉണ്ടായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികള്‍ മനോഹരമായി അലങ്കരിച്ചിരുന്നു.