"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഗവ: എൽ.പി.എസ്. ഒറ്റപ്പുന്നയിൽ കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് ഇംഗീഷ് ഭാഷ ലളിതമാക്കുന്നതിനു വേണ്ടി My little words എന്ന പേരിൽ ചെറിയ വാക്കുകൾ നൽകുകയും അതിൽ നിന്ന് ചെറിയ വാചകങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എല്ലാ ക്ലാസ്സുകളിലും വായന എളുപ്പമാക്കുന്നതിനായി Reading cards നൽകുന്നുണ്ട്. മലയാള ഭാഷയുടെ ശാക്തീകരണത്തിനായി ചിഹ്‌നങ്ങൾ ഉറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ.വായന , ലേഖനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ അക്ഷരകളരി എന്ന  പേരിൽ നൽകി വരുന്നു. ഗണിതവുമായി ബന്ധപ്പെട്ട് സംഖ്യാ പാക്കേജ്, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ, സംഖ്യാബോധം ഉറപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രായോഗിക പ്രശ്നങ്ങൾ എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗണിതലാബിലെ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ദിനാചരണങ്ങൾ ആഘോഷിക്കൽ, ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, ലഘു പരീക്ഷണങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നീ പ്രവർത്തനങ്ങൾ EVS വിഷയവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

12:11, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന
വിലാസം
ഒറ്റപ്പുന്ന

ഒറ്റപ്പുന്ന
,
കെ.ആർ.പുരം പി.ഒ. പി.ഒ.
,
688556
സ്ഥാപിതം07 - 06 - 1961
വിവരങ്ങൾ
ഫോൺ0478 2553562
ഇമെയിൽ34215cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34215 (സമേതം)
യുഡൈസ് കോഡ്32110401001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജാമണി ജെ
പി.ടി.എ. പ്രസിഡണ്ട്ഡി.വി.വിമൽദേവ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ
അവസാനം തിരുത്തിയത്
07-01-2022G.L.P.S.OTTAPPUNNA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് ഈ വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.

ചരിത്രം

1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള കൂടുതൽ അറിയാൻ

പ്രവർത്തനങ്ങൾ

ഗവ: എൽ.പി.എസ്. ഒറ്റപ്പുന്നയിൽ കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് ഇംഗീഷ് ഭാഷ ലളിതമാക്കുന്നതിനു വേണ്ടി My little words എന്ന പേരിൽ ചെറിയ വാക്കുകൾ നൽകുകയും അതിൽ നിന്ന് ചെറിയ വാചകങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എല്ലാ ക്ലാസ്സുകളിലും വായന എളുപ്പമാക്കുന്നതിനായി Reading cards നൽകുന്നുണ്ട്. മലയാള ഭാഷയുടെ ശാക്തീകരണത്തിനായി ചിഹ്‌നങ്ങൾ ഉറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ.വായന , ലേഖനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ അക്ഷരകളരി എന്ന പേരിൽ നൽകി വരുന്നു. ഗണിതവുമായി ബന്ധപ്പെട്ട് സംഖ്യാ പാക്കേജ്, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ, സംഖ്യാബോധം ഉറപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രായോഗിക പ്രശ്നങ്ങൾ എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗണിതലാബിലെ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. ദിനാചരണങ്ങൾ ആഘോഷിക്കൽ, ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാമുകൾ, ലഘു പരീക്ഷണങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നീ പ്രവർത്തനങ്ങൾ EVS വിഷയവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. എം. സി.
  • എം. പി. റ്റി. എ
  • എസ്. ആർ. ജി
  • എസ്. എസ്. ജി
  • സ്കൂൾ സംരക്ഷണ സമിതി
  • ജാഗ്രതാ സമിതി
  • ഹരിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • വിദ്യാരംഗം ക്ലബ്ബ്
  • ഇംഗീഷ് ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ പി. വി. ജോൺ
  2. ശ്രീ നെൽസൺ
  3. ശ്രീ ഗോപി
  4. ശ്രീമതി രാജരാജേശ്വരി
  5. ശ്രീമതി ഓമന
  6. ശ്രീ ബാലചന്ദ്രകുറുപ്പ്
  7. ശ്രീമതി ഏലിക്കുട്ടി
  8. ശ്രീ ദേവസ്യ
  9. ശ്രീമതി കോമളകുമാരി
  10. ശ്രീമതി റാണി ജോർജ്

നേട്ടങ്ങൾ

  • ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്
  • പ്രീപ്രൈമറി
  • വിശാലമായ പാർക്ക്
  • അതിനൂതന സാങ്കേതിക വിദ്യകൾ
  • ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ
  • നെറ്റുകണക്ഷൻ
  • സ്കൂൾ വാഹനം
  • മഴവെള്ളസംഭരണി
  • അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
  • ജപ്പാൻ കുടിവെള്ളം
  • ഫിസിയോതെറാപ്പിറൂം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗവ. ഓഫീസുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രൻ പി. ജി. രമണൻ
  2. തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
  3. സാഹിത്യകാരൻ ശ്രീകുമാർ

സ്കൂൾ വാർഷികം - ചിത്രങ്ങൾ

സ്കൂൾ ഒരു കൈത്താങ്ങ്

സ്കൂളിന്റെ കീഴിൽ നിരവധി സന്നദ്ധസഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ മാസവും നിരാലംബരായ വ്യക്തികൾക്ക് ധനസഹായം, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, ചികിത്സ തേടുന്ന രക്ഷിതാക്കൾക്ക് ധനസഹായം എന്നിവ നൽകി വരുന്നു. കൂടാതെ മായിത്തറ ജുവനൈൽ ഹോം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.

ജൈവസമൃദ്ധിയിലേയ്ക്ക്......

കൃഷിവകുപ്പിന്റെ സഹായസഹരണത്തോടു കൂടി സ്കൂളിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. കുട്ടികൾക്ക് അണുവിമുക്തമായ മായം കലരാത്ത ഭക്ഷണം നൽകാൻ സാധിച്ചു. മാതൃഭൂമി സീഡിന്റെ കീഴിൽ ദശപുഷ്പങ്ങൾ പരിപാലിച്ചുപോരുന്നു. അമ്പതോളം ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നു. കൂടാതെ സ്കൂളിലേയ്ക്ക് ആവശ്യമായ കറിവേപ്പിലയും കൃഷി ചെയ്യുന്നുണ്ട്.

അംഗീകാരങ്ങൾ

ചേന്നം-പള്ളിപ്പുറം പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് വിമുക്ത സ്ഥാപനം എന്ന നിലയിൽ ഹരിത വിദ്യാലയ അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി. കൂടാതെ ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ബഹുമതി 2018 ൽ നേടുകയുണ്ടായി.

ഹരിതാഭം ഈ സ്കൂൾ

പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു.

സ്കൂൾ 'ഹൈടെക് 'എന്ന നിലയിൽ

2017-2018 അദ്ധ്യയന വർ‍ഷത്തിൽ നമ്മുടെ സ്കൂളിനു 6ലാപ് ടോപ്പുകളും 2മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. തുടർന്ന് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും 2018-2019 അദ്ധ്യയന വർ‍ഷത്തിൽ നമ്മുടെ സ്കൂളിനു 6 ലാപ് ടോപ്പുകളും 6 മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. ഇപ്പോൾ സ്കൂളിൽ12 ലാപ് ടോപ്പുകളും 8 മൾട്ടിമീഡിയ പ്രൊജക്ടറും ഉണ്ട്.സ്കൂളിലെ ഒരു റൂം സ്മാർട്ട് ആക്കി. സ്കൂളിൽ 6 അദ്ധ്യാപകരാണ് ഉള്ളത്. എല്ലാവരും സ്കൂളിൽ ലാപ് ടോപ്പുകളും മൾട്ടിമീഡിയ പ്രൊജക്ടറും ഉപയോഗിക്കുന്നുണ്ട്. നൂറു ശതമാനവും എെറ്റി അധിഷ്ഠിത പഠനം നടക്കുന്നുണ്ട്.

അമ്മ വായന

നമ്മുടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു അമ്മ വായനശാല ആരംഭിച്ചു. വായനയിൽ ഉള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അറിവിന്റെ പുതുവസന്തം തുറക്കുന്നതിനുമാണ് ഈ പരിപാടി മുഖ്യ പ്രാധാന്യം കൊടുക്കുന്നത്. എല്ലാവരും മികച്ച പിന്തുണയാണ് നൽകിവരുന്നത്.

വഴികാട്ടി