"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 301: | വരി 301: | ||
* തൃശ്ശൂര്‍ ടൗണില്‍ നിന്നും ഷൊര്‍ണ്ണൂര്‍ റൂട്ടീല് 24 കീ. മീ. അകലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്നൂ. | * തൃശ്ശൂര്‍ ടൗണില്‍ നിന്നും ഷൊര്‍ണ്ണൂര്‍ റൂട്ടീല് 24 കീ. മീ. അകലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്നൂ. | ||
|---- | |---- | ||
*പഴമയുടെ പ്രൗഢഗാംഭീര്യത്തോടെ തലയുയര്ത്തിനില്ക്കുന്ന പ്രശസ്തമായ വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂള് | *പഴമയുടെ പ്രൗഢഗാംഭീര്യത്തോടെ തലയുയര്ത്തിനില്ക്കുന്ന പ്രശസ്തമായ വടക്കാഞ്ചേരി ബോയ്സ് ഹൈസ്ക്കൂള് വടക്കാഞ്ചേരി റയില്‍വേസ്റ്റേഷനില്‍ നിന്നും 1.5 കീ. മീ. അകലെ സ്ഥിതി ചെയ്യുന്നൂ. | ||
|} | |} |
14:58, 28 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 26 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-09-2011 | Rethyvb |
1877-ല്‍ വടക്കാഞ്ചേരിയില്‍ ഒരു പ്രൈമറി സ്ക്കൂള് ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തില്‍ ഹൈസ്ക്കൂള് സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാന്‍പ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂള് പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിന്റ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റ തലച്ചോറും ഹൃദയവുമാണ വടക്കാഞ്ചേരി ഗവ: വോക്കേഷണല്ഹയര് സെക്കണ്ടറി സ്ക്കൂള്. തൃശ്ശുര്‍ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തില്‍ നിസ്തുലമായ സംഭാവന അര്പ്പിച്ചിട്ടുളള വിദ്യാലയമാണ് വടക്കാഞ്ചേരി ഗവ: വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്. . ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ നിരവധി പ്രതിഭാധനര്‍ക്ക് ഈ കലാലയം ജന്മം നല്‍കിയിട്ടുണ്ട്. 1990-ല്‍ ഇതൊരു ഗവ: വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ആയി മാറി. പിന്നീട് 1998-ല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് നിലവില്‍ വന്നു.
ചരിത്രം
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളില്‍ നിന്നായിരിക്കണം എന്നതിന് ത൪ക്കമില്ല. ആ പ്രൈമറി സ്ക്കൂള് ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാന്റ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്. 1877-ല്‍ വടക്കാഞ്ചേരിയില്‍ ഒരു പ്രൈമറി സ്ക്കൂള് ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തില്‍ ഹൈസ്ക്കൂള് സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാന്‍പ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂള് പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. 1994-ല്‍ ആയിരുന്നു വടക്കാഞ്ചേരി ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് ഒരു സ്മരണിക പ്രകാശനം ചെയ്തിരുന്നു. 1930 കളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്ക്കൂളായിരുന്നു ഇത്.പിന്നിട് 1950-ല്‍ പെണ്‍കുട്ടികളുടെ സ്ക്കൂള് സ്ഥാപിതമായതിന് ശേഷമാകണം ഇതൊരു ആണ്‍കുട്ടികളുടെ സ്ക്കൂള് ആയത്. ഇന്നത്തെ എല്‍. പി. സ്ക്കൂള് പണ്ടത്തെ ഹൈസ്ക്കൂളിന്റെ ഹോസ്ററലായിരുന്നു.ഒരദ്ധ്യാപകന് ഹോസ്ററല് വാ൪ഡനായി അന്തേവാസികളുടെ മേല്‍നോട്ടം വഹിച്ചിരുന്നു.
ഭരണതന്ത്രജ്ഞരായ പ്രധാന അദ്ധ്യാപകരുടെയും വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ വടക്കാഞ്ചേരിയുടെ തിലകക്കുറിയായിരുന്നു ഈ സ്ക്കൂള്. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ അദ്ധ്യാപകര്‍ മാത്രമല്ല വടക്കാഞ്ചേരി ബാറിലെ വക്കീല്‍മാരും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. വടക്കൂട്ട് നാരായണ മേനോന്, വടക്കൂട്ട് ഭാസ്കര മേനോന്, പുലിക്കോട്ടില്‍ ഇട്ടൂപ്പ് വക്കീല്‍, പി. കുമാരനെഴുത്തച്ഛന്‍, വി.ആര്. കൃഷ്ണനെഴുത്തച്ഛന്‍ തുടങ്ങി പലരും ഇങ്ങനെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ പെടുന്നു.
അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളര്‍ച്ചയുടെ ചരിത്രത്തില്‍ അവഗണിക്കാന്‍ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.
ഈ വിദ്യാലയത്തില്‍ പഠിച്ചുയര്‍ന്ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയില്‍ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരില് ചിലര്‍.
ദേശീയപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്ത്തകന്, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവര്ത്തകന്, സാംസ്കാരികപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആര്.എം. മനയ്കലാത്ത്.
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍.
റിട്ട. ഹൈക്കോര്‍ട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യര്.
റിട്ട.ജസ്ററിസ് എം.പി. മേനോന്.
റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യര്‍.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എന്‍.കെ. ശേഷന്.
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എന്‍. വെങ്കിടേശ്വരന്.
ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറലായിരുന്ന പി.കെ. രാംകുമാര്‍.
ഇന്ത്യന്‍ നേവിയില്‍ കമ്മീഷന് റാങ്കില്‍ ലഫ്ററ്നന്ററ് ആയിരുന്ന എം. മൊഹിയുദീന്‍ മുഹമ്മദ്.
മുന്‍കൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന്.
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എന്‍. മേനോന് ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോന്) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആര്.കൃഷ്ണമൂര്‍ത്തി. മുന്‍ പി.ടി.ഐ. ചെയര്‍മാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയര്‍മാനുമായ വി.പി. രാമചന്ദ്രന്.
മാതൃഭുമി പത്രാധിപര്‍, കമ്മ്യുണിസ്ററ് പാര്‍ട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പി. നാരായണന് നായര്‍.
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളില്‍ വിഖ്യാതനായ എന്‍.കെ. കൃഷ്ണന്.
വേള്‍ഡ് ലേബര്‍ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണന്‍കുട്ടി.
ഫെഡറല്‍ ബാങ്ക് ചെയര്മാന് എം.പി.കെ. നായര്‍.
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗല്ഭനായ പ്രവര്‍ത്തകനും 'എഴുത്തച്ഛന്-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണന് കുട്ടി.
പ്രഗല്ഭനായ അഭിഭാഷകനും 'അര്ദ്ധനഗ്നന്' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണന്‍.
അഡ്വക്കേറ്റ് ജനറല്‍ എം.ബി. കുറുപ്പ്.
പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരന്‍.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കര്‍ത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോന് (വിലാസിനി).
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകന് എന്നീ നിലകളില്‍ പ്രഗല്ഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയ മാനി മുഹമ്മദ്.
പ്രൊഫഷണല്‍നാടകനടന്‍,ആകാശവാണി ആര്‍ട്ടിസ്ററ് എന്നീ നിലകളില്‍ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയ ആര്. രാഘവന് നായര്‍. തൃശ്ശൂര്‍ നാടകഭവന്റെ ' ആര്‍ട്ടിസ്ററ് ഒഫ് ദി ഇയര്‍ ' അവാര്‍ഡ് നേടിയ നാടകനടന്‍, നാടക സംവിധായകന് , ഭാഷാസ്നേഹി എന്നീ നിലകളില്‍ പ്രസിദ്ധനായ സെയില്‍സ് ടാക്സ് അസി. കമ്മീഷണര്‍ കെ. കൃഷ്ണന്‍കുട്ടി.
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് .
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഈ വിദ്യാലയത്തില്‍ പഠിച്ചുയര്‍ന്ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയില്‍ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരില് ചിലര്‍.
ദേശീയപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്ത്തകന്, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവര്ത്തകന്, സാംസ്കാരികപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ ആര്.എം. മനയ്കലാത്ത്.
സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍.
റിട്ട. ഹൈക്കോര്‍ട്ട് ജസ്ററിസ് ജി. വിശ്വനാഥയ്യര്.
റിട്ട.ജസ്ററിസ് എം.പി. മേനോന്.
റിട്ട.ജസ്ററിസ് പി.കെ. സുബ്രഹ്മണ്യയ്യര്‍.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന പി. കെ. വെങ്കിടാചലം (IPS).
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എന്‍.കെ. ശേഷന്.
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എന്‍. വെങ്കിടേശ്വരന്.
ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറലായിരുന്ന പി.കെ. രാംകുമാര്‍.
ഇന്ത്യന്‍ നേവിയില്‍ കമ്മീഷന് റാങ്കില്‍ ലഫ്ററ്നന്ററ് ആയിരുന്ന എം. മൊഹിയുദീന്‍ മുഹമ്മദ്.
മുന്‍കൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന്.
അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന കെ.എന്‍. മേനോന് ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോന്) ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് പി.ആര്.കൃഷ്ണമൂര്‍ത്തി. മുന്‍ പി.ടി.ഐ. ചെയര്‍മാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയര്‍മാനുമായ വി.പി. രാമചന്ദ്രന്.
മാതൃഭുമി പത്രാധിപര്‍, കമ്മ്യുണിസ്ററ് പാര്‍ട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പി. നാരായണന് നായര്‍.
രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളില്‍ വിഖ്യാതനായ എന്‍.കെ. കൃഷ്ണന്.
വേള്‍ഡ് ലേബര്‍ ബാങ്ക് സെക്രട്ടറി തച്ചോടി നാരായണന്‍കുട്ടി.
ഫെഡറല്‍ ബാങ്ക് ചെയര്മാന് എം.പി.കെ. നായര്‍.
അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗല്ഭനായ പ്രവര്‍ത്തകനും 'എഴുത്തച്ഛന്-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കൃഷ്ണന് കുട്ടി.
പ്രഗല്ഭനായ അഭിഭാഷകനും 'അര്ദ്ധനഗ്നന്' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ പുഴങ്കര ബാലനാരായണന്‍.
അഡ്വക്കേറ്റ് ജനറല്‍ എം.ബി. കുറുപ്പ്.
പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. എ.ഡി. ദാമോദരന്‍.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. മാലതി.
ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കര്‍ത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന എം.കെ.മേനോന് (വിലാസിനി).
നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകന് എന്നീ നിലകളില്‍ പ്രഗല്ഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയ മാനി മുഹമ്മദ്.
പ്രൊഫഷണല്‍നാടകനടന്‍,ആകാശവാണി ആര്‍ട്ടിസ്ററ് എന്നീ നിലകളില്‍ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് നേടിയ ആര്. രാഘവന് നായര്‍. തൃശ്ശൂര്‍ നാടകഭവന്റെ ' ആര്‍ട്ടിസ്ററ് ഒഫ് ദി ഇയര്‍ ' അവാര്‍ഡ് നേടിയ നാടകനടന്‍, നാടക സംവിധായകന് , ഭാഷാസ്നേഹി എന്നീ നിലകളില്‍ പ്രസിദ്ധനായ സെയില്‍സ് ടാക്സ് അസി. കമ്മീഷണര്‍ കെ. കൃഷ്ണന്‍കുട്ടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.662509" lon="76.244950" zoom="16" width="350" height="350" selector="no" controls="none"> 10.662000,76.246000, G H S S, Wadakanchery</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.