"എ.എം.എൽ.പി.എസ്. മുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. MUTHANOOR}}
{{prettyurl|A.M.L.P.S. MUTHANOOR}}
{{Infobox School
{{Infobox School

07:58, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മുത്തനൂർ
വിലാസം
മുത്തനൂർ

തൃപ്പനച്ചി പി.ഒ,
മലപ്പുറം
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9400820553
ഇമെയിൽmuthanoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി പിസി
പ്രധാന അദ്ധ്യാപകൻഅലി പിസി
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. മൂന്നാംപടി കുഴിക്കാട്ടുകുണ്ട് ഉണ്ടായിരുന്ന ഓത്തുപള്ളി 1924 ൽ ഒ പി ചേകുരായി ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ള മുത്തനൂരിന് വെള്ളെച്ചാൽ പ്രദേശത്തേക്ക് മാറുകയാണുണ്ടായത് .ശേഷം പല്ലാര പിസി ഉണ്ണിമോയിദീൻ ഹാജി, മകൻ അബു ഹാജി എന്നിവരുടെ ഉടമസ്ഥതയിലൂടെ വന്നു ഇപ്പോൾ പല്ലാര അസൈനാർ മാസ്റ്ററാണ് മാനേജർ .ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ 150 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. തൊട്ടടുത്ത ഹരിജൻ കോളനിയിലെ കുട്ടികൾ ഉൾപ്പടെ മുത്തനൂർ പ്രദേശത്തേയും കാവനൂർ പഞ്ചായത്തിലെ പല്ലാരപറമ്പ്,മണ്ണുംപുള്ളി, മീൻചിറ എന്നീ സ്ഥലങ്ങളിലേയും കുട്ടികൾ സ്കൂളിൽ പഠിക്കുന്നു.

വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു. സ്കൂൾ ഫീഡിങ് ഏരിയയിൽ മൂന്നു ഭാഗത്തും വയൽ,തോട് എന്നിവ ഉള്ളതിനാൽ ആദ്യകാലത്ത് കുട്ടികളെ ചേർക്കാൻ അന്നത്തെ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു.

ഒരു എൽ പി സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ എന്നും ശ്രദ്ധിക്കുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്ത് രണ്ട് വീതം ക്ലാസുകളുള്ള മൂന്ന് കെട്ടിടങ്ങൾ, ഓഫീസ്, സ്റ്റേജ്, ഗ്രൗണ്ട്, കിണർ, ചുറ്റുമതിൽ, പാചകപ്പുര, എന്നിവ സ്കൂളിനുണ്ട്. ഡി പി ഇ പി , എസ് എസ് എ , പി ടി എ ,ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ ഏജൻസികളുടെ സഹായത്താൽ റാമ്പ്, റൈഡർ , കാളിയൂഞ്ഞാൽ, തണൽ മര ഇരിപ്പിടങ്ങൾ, ശുദ്ധ ജല വിതരണത്തിന് ടാപ്പ്, ലൈബ്രറി പുസ്തക ശേഖരം, ക്ലാസ്സുകളിൽ അലമാര എന്നിവയും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലും ഫാൻ, പ്ലാനെൽ ബോർഡ് എന്നിവയും ഉണ്ട്. സമതലമായ കോമ്പൗണ്ടിൽ ധാരാളം തണൽ മരങ്ങൾ ഉള്ളതിനാൽ ഏത് കാലാവസ്ഥയിലും പാഠ്യ - പാഠ്യതര പ്രവർത്തനങ്ങൾക്ക് അനുകൂലമാണ്.

2000 ൽ സ്കൂളിലെ ലൈല ടീച്ചർ സ്പോൺസർ ചെയ്തു കൊണ്ട് തുടങ്ങിയ ഐ ടി പഠനം വളരെ ഭംഗിയായി ഇപ്പോഴും തുടരുന്നു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പുഞ്ചയാത്ത്, എംഎൽ എ എന്നിവ വഴിയും ലഭിച്ച കമ്പ്യൂട്ടറുകള് ഉൾപ്പെടുത്തി 2012 ൽ ലാബ് ഉദ്ഘാടനം നടന്നു. സ്പോർട്സ് , കലാമേള, ശാസ്ത്രമേള, സബ്ജില്ലാ തല - ബി ആർ സി തല മത്സരങ്ങൾ ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.

1924 ന് എത്രയോ മുൻപ് ഓത്തുപള്ളിയായി സ്ഥാപനം ഉണ്ടായിരുന്നെങ്കിലും 1934 മുതലുള്ള പഠിതാക്കളുടെ രേഖ മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. ആദ്യകാലത്ത് റെക്കോർഡുകൾ സൂക്ഷിക്കാൻ മഴനനയാത്ത കെട്ടിടം ഇല്ലാത്തതിനാലും വീടുകളിൽ അന്നത്തെ അധ്യാപകർ സൂക്ഷിച്ചു പോന്നിരുന്നു പിന്നീട് അവ നഷ്ടപെട്ടതാവാം.

സ്‌കൂളിൽ പ്രധാന അധ്യാപകരായി വിരമിച്ചവരാണ് സി എം ഉണ്ണി മൊയ്‌ദീൻ മാസ്റ്റർ മുത്തനൂർ, സി അച്യുതൻ മാസ്റ്റർ തൃപ്പനച്ചി, സിഐ വർഗീസ് മാസ്റ്റർ തൃപ്പനച്ചി, പി ശോഭന ടീച്ചർ തൃപ്പനച്ചി എന്നിവർ. 2015 മുതൽ പി സി അലി മാസ്റ്റർ എളയൂർ ആണ് പ്രധാന അധ്യാപകൻ. സ്കൂളിൽ നിന്ന് വിരമിച്ച കെ കെ രവീന്ദ്രൻ മാസ്റ്റർ, കെ കുഞ്ഞിമുഹമ്മദ് മാസ്റ്റർ പൂക്കളത്തൂർ, പി സ് സി നിയമനം ലഭിച്ചു പോയ സി എം മിസ്ഹബ് എന്നിവരും സ്‍കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചവരാണ്.

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ഊഞ്ഞാൽ

റൈഡർ

സ്‌കൂൾ ഗ്രൗണ്ട്

വാഹന സൗകര്യം

തണൽ മരത്തിൻ ചുവട്ടിൽ ക്ലാസ്സിനുള്ള സൗകര്യം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം

27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ഹരിതാഭമാക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനും പൂര്വ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ മാനേജർ അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം നിർമിക്കാനും തീരുമാനിച്ചു.ശേഷം സ്‌കൂളിൽ പായസ വിതരണം നടത്തി.

സ്‌കൂൾ മാപ്

വഴികാട്ടി

മഞ്ചേരിയിൽ നിന്നും വരുന്നവർ

മഞ്ചേരി - കിഴിശ്ശേരി

പൂക്കളത്തൂർ / തൃപ്പനച്ചി/ മൂന്നാം പടി

പൂക്കളത്തൂരിൽ നിന്നും ഒന്നര കിലോമീറ്റർ
തൃപ്പനച്ചിയിൽനിന്നും ഒന്നര കിലോമീറ്റർ
മൂന്നാംപടിയിൽ നിന്നും ഒരു കിലോമീറ്റർ

സ്‌കൂൾ സ്ഥിചെയ്യുന്ന സ്ഥലത്തിന്റെ പേര് = മുത്തനൂർ/ വെള്ളച്ചാൽ

അരീക്കോട് നിന്നും വരുന്നവർ

അരീക്കോട് - മഞ്ചേരി റൂട്ട്


കാവനൂർ - കാവനൂരിൽ നിന്നും മീൻചിറ - മുത്തനൂർ -വെള്ളച്ചാൽ

എളയൂർ - എളയൂരിൽ നിന്നും മണ്ണുംപുള്ളി - മുത്തനൂർ - വെള്ളച്ചാൽ

സ്‌കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകർ

ഉണ്ണിമോദീൻ മാസ്റ്റർ

ഉണ്ണിമമ്മദ്‌ മാസ്റ്റർ

അച്യുതൻ മാസ്റ്റർ

രവീന്ദ്രൻ മാസ്റ്റർ

വർഗ്ഗീസ് മാസ്റ്റർ

കുഞ്ഞിമുഹമ്മദ് മൗലവി

ശോഭന ടീച്ചർ


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മുത്തനൂർ&oldid=1153453" എന്ന താളിൽനിന്ന് ശേഖരിച്ചത്