"ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ACHAMTHURUTHI
| സ്ഥലപ്പേര്= ACHAMTHURUTHI

18:38, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി
വിലാസം
ACHAMTHURUTHI


കാസറഗോഡ്
,
671351
വിവരങ്ങൾ
ഫോൺ04672280410
ഇമെയിൽsureshgaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURESH P V
അവസാനം തിരുത്തിയത്
28-12-2021BIJUPERINGETH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി അച്ചാംതുരുത്തിയിൽ 1923ലാണ് രാജാസ് എ.യു.പി. സ്കൂൾ സ്ഥാപിതമായത് .നാട്ടിലെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരം രാജവംശത്തിന്റെ കീഴിൽ സ്കൂൾ നിലവിൽ വന്നത് .തുടക്കം എൽ.പി. സ്കൂളായിട്ടാ യിരുന്നു.1979ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. രാജാസ് എ.യു.പി. സ്കൂൾ മികവിന്റെ പാതയിലാണ്. 2006-2007 വർഷത്തിൽ അൺ-എക്ക്ണമിക്ക്ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തിൽ ഇന്ന് 270 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . യു.പി. തലത്തിൽ എല്ലാ ക്ലാസിലും ഡിവിഷനുകളുണ്ട്. അധ്യാപകരുടെയും ,പി.ടി.എ യുടേയും പ്രവർത്തനങ്ങ ളാണ് സ്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണ മായത് .

ഭൗതികസൗകര്യങ്ങൾ

10ക്ലാസ്മുറികൾ , ഒരു സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മൂത്ര പുരകൾ എന്നിവയുണ്ട് . എല്ലാ കാസുകളിലും ഫാൻ കണക്ഷൻ നിലവി ലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഇക്കോ ക്ലബ്ബ് , ശുചിത്വ സേന , ഹെൽത്ത് ക്ലബ്ബ് , പ്രവർത്തി പരിചയം , വിദ്യാരംഗം കലാ സാഹിത്യ വേദി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി സ്കൂളിൽ വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗം വൻ വിജയമായി.നൂറുക്കണക്കി ന് ആളുകളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം- നാട്ടുകാരുടെയോഗം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ സംരക്ഷണ വലയം തീർത്തു. സ്കൂളിൽ സംരക്ഷണ പ്രതിജ്ഞ എടുത്തു.ചെറുവ ത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് . പ്രസിഡന്റ് ശ്രീമതി.പ്രമീള.സി.വി. , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത. വി.വി , വാർഡ് മെമ്പർ ശ്രീജ. കെ.പി. , മുൻ പഞ്ചായത്ത് പ്രസിഡന്റായ മുനമ്പത്ത് ഗോവിന്ദൻ , മലപ്പിൽ സുകുമാരൻ,മുൻ വാർഡ് മെമ്പർ വിനോദ് . എം.വി. , പൂർവ്വവിദ്യാർത്ഥികൾ ,നാട്ടുകാർ , രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായി. തുടർന്ന് സ്കൂൾ വികസന സമിതി യോഗം ചേർന്നു. സ്കൂളിനായി പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത മുഴുവൻ ക്ലാസുകളിലേക്കുമുള്ള സ്പീക്കർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.സുനിത.വി.വി. ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-അസംബ്ലി- പ്രതിജ്ഞ

മാനേജ്‌മെന്റ്

നീലേശ്വരം രാജാവായ ടി.സി. ഉദയവർമ്മത്തമ്പു രാനാണ് ഇപ്പോഴത്തെ മാനേജർ .

മുൻസാരഥികൾ

  • എ. രാമൻ മാസ്റ്റർ
  • പി.കുഞ്ഞിരാമൻ മാസ്റ്റർ
  • പി.കെ.കുഞ്ഞിരാമൻ മാസ്റ്റർ
  • ടി.വി.രാഘവൻ മാസ്റ്റർ
  • പി.വി.കൃഷ്ണൻ മാസ്റ്റർ
  • കെ.ചന്ദ്രശേഖരൻ മാസ്റ്റർ
  • ലീലക്കുട്ടി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കായികം ദേശീയ കബഡി താരങ്ങളായ മനോജ് , ഗോപിനാഥൻ,സുമനേഷ് ,ഉജീഷ് ,വൈശാഖ് , സൗരവ് ,അശ്വിൻ,സ്വരൂപ് .വി,സ്വരൂപ് .കെ.പി, നിഖിൽ,കാർത്തിക് ,സ്നേഹ, യൂണിവേഴ്സ്സിററി ക്യാപ്റ്റൻ പ്രജിന

രാഷ്ടീയം മുനമ്പത്ത് ഗോവിന്ദൻ. സി കാർത്യായനി. മലപ്പിൽ സുകുമാരൻ.

വഴികാട്ടി

  • ചെറുവത്തൂരിൽ നിന്നും മടക്കര വഴി അച്ചാംതുരുത്തി എത്തിച്ചേരാം - 6 k.m.
  • നീലേശ്വരം മാർക്കറ്റിൽ നിന്നും കോട്ടപ്പുറം വഴി അച്ചാംതുരുത്തി സ്കൂളിൽ എത്തിച്ചേരാം. - 3k.m.

ചിത്രശാല

"പ്ലാസ്റ്റിക് രഹിത സ്കൂൾ" സ്കൂളും,പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ഉദ്ദേശത്തോട് കൂടി കുട്ടികൾക്ക് ബോധവൽ ക്കരണ ക്ലാസ് നടത്തി.തങ്ങൾ നിത്യവും ഉപയോഗി ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും,മിഠായി കടലാസുക ളും,പേപ്പർ ഗ്ലാസുകളും മനുഷ്യനും,പ്രകൃതിക്കും എത്ര ത്തോളം അപകടകരമാണെന്ന് കുട്ടികൾ മനസ്സിലാക്കി. പ്ലസ്റ്റിക്കിനെ തുരത്തുവാൻ മുഴുവൻ കുട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രീൻ കമ്യൂണിറ്റി സംസ്ഥാനകമ്മിറ്റി അംഗവും കൊ-ഓർ‍ഡിനേറ്ററുമായ ശ്രീഃ ജിജു പടന്നക്കാട് ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റർ പി.വി. സുരേഷ് സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സായൂജ്യ പി.വി. നന്ദിയും പറഞ്ഞു.

ഇവർ നാടിന്റെ പൊന്നോമനകൾ" കാരിയിൽ അമ്പല കുളത്തിൽ അബദ്ധത്തിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി നാടിന്റെ പൊന്നോമനകളായി മാറിയ അക്ഷയ്, ജിതിൻ ബാബു,ആകാശ് എന്നിവർ അച്ചാംതുരുത്തി രാജാസിലെ കുട്ടികൾ.പ്രാണനുവേണ്ടി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിനെ രക്ഷി ക്കാൻ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തി രണ്ടാമതൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയാ യിരുന്നു.

'"പട്ടം പറത്തൽ"'

"സ്കൂൾ ടെറസിൽ പച്ചക്കറിത്തോട്ടം"