"യു.എം.എൽ.പി.എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= യു എം എൽ പി എസ് തിരുവില്വാമല
| പേര്= യു എം എൽ പി എസ് തിരുവില്വാമല

11:03, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എം.എൽ.പി.എസ് തിരുവില്വാമല
യു എം എൽ പി എസ് തിരുവില്വാമല
വിലാസം
എരവത്തോടി

കണിയർകോട് ,തിരുവില്വാമല
,
680594
സ്ഥാപിതംജൂൺ 1 - ജൂൺ - 1917
വിവരങ്ങൾ
ഇമെയിൽumlpstvmala1917@gmail.com
കോഡുകൾ
സ്കൂൾ കോഡ്24648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ജോർജ്. ടി
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                 തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                        
                  വളരെ താഴ്ന്ന നിലവാരത്തിലുള്ള ഒരു ജനതയുടെ ആവാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് തൊട്ടുകൂടായ്മയും സവർണ്ണ മേധാവിത്വവും കോടി കുത്തി വാണിരുന്നു.ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ നെയ്താണെങ്കിലും നടൻ കലകളിലും വാദ്യോപകരണം കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവീണ്യം ഉപജീവന മാർഗമാക്കിയും ജീവിതം കഴിച്ചുകൂട്ടുന്നു .ആശാൻറെ കളരിയിലും മറ്റുമായി സവർണറിൽ മാത്രമൊതുങ്ങുന്ന ഒരു വിദ്യാഭ്യാസ ചരിത്രമാണ് ഈ നാടിനുള്ളത്.സാധാരണക്കാർ നന്നേ ചെറുപ്പത്തിൽ തന്നെ നെയ്ത്തിന് പ്രധാന്യം കൊടുത്തു.        
                     പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിൻറെഅമ്മാവൻ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓർക്കാൻ "ഉണ്ണി മെമോറിയൽ ലോവർ പ്രൈമറി സ്കൂൾ "എന്ന നാമത്തിൽ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിൻറെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥൻവാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തിൽ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാർത്തികളിൽ പെങ്കുട്ടികൾ കുറവായിരുന്നു..ഇവിടെ 1951 മുതൽ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതൽ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ ,ശ്രീമതി രാജമ്മറ്റീച്ചർ ,ലക്ഷ്മിക്കുട്ടി ടീച്ചർ ,ശ്രീമതി കൌസല്യ ടീച്ചർ ,കെ.കെ അമ്മിണി ടീച്ചർ ,ശ്രീ ജോസഫ് മാസ്റ്റർ ,ഇ .യു അമ്മിണി ടീച്ചർ ,ശ്രീ ജോബ്മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ്സ്റൂമുകൾ
  • ഒരു ഓഫീസ് റൂം
  • 5 ശുചീമുറികൾ
  • 2 മൂത്രപ്പുരകൾ
  • ഒരു പാചകപ്പുര
  • ഒരു കിണർ
  • പരിമിതമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. കല കായിക പ്രവർത്തനങ്ങൾ
  2. പ്രവർത്തിപരിചയം
  3. സയൻസ് ക്ലബ്
  4. ഗണിത ക്ലബ്
  5. ഹെൽത്ത് ക്ലബ്
  6. സുരക്ഷാസേന
  7. കാർഷികക്ലബ്
  8. വിദ്യാരംഗം

മുൻ സാരഥികൾ

  • ശ്രീ ഗോവിന്ദനുണ്ണി യജമാനൻ
  • ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ
  • ശ്രീമതി രാജമ്മ ടീച്ചർ'
  • ശ്രീമതി കൌസല്യ ടീച്ചർ
  • ശ്രീ കെ കെ അമ്മിണി ടീച്ചർ
  • ശ്രീ ജോസഫ് മാസ്റ്റർ
  • ശ്രീമതി ഇ യു അമ്മിണി ടീച്ചർ
  • ശ്രീ ജോബ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ
  • അഡ്വകേറ്റ് ശ്രീ മണി -ലോ കോളേജ് പ്രൊഫസർ

  • ശ്രീ മഹേഷ് -പി‌എച്ച്‌ഡി

  • ശ്രീ സജി ജോസഫ് -എഞ്ചിനീയർ ടാറ്റ

നേട്ടങ്ങൾ .അവാർഡുകൾ.

  1. കലാമേളകിലെ മികച്ച ഗ്രേഡുകൾ
  2. ശാത്ര മേളകളിലെ മികച്ച പ്രകടനം
  3. പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
  4. വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
  5. 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
  6. എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ

വഴികാട്ടി