ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14602 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മോടോളി  
| സ്ഥലപ്പേര്= മോടോളി  

17:13, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കണ്ണവം
വിലാസം
മോടോളി

ഗവ:എൽ.പി.സ്കൂൾ.കണ്ണവം
,
670650
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9497051588
ഇമെയിൽkannavamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14602 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ .എം
അവസാനം തിരുത്തിയത്
26-12-2021MT 1259


പ്രോജക്ടുകൾ


ചരിത്രം

1912ൽ എ.കെ.ഗോവിന്ദൻ ഗുരുക്കൾ ആരംഭിച്ച വിദ്യാലയം. പിന്നീട് മല ബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറുകയും 1958ൽ സർക്കാർ ഉടമസ്ഥതയിൽ ആവുകയും ചെയ്തു .2002 ഡിസംബർ മാസം വരെ പരുമയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ ഇപ്പോൾ മൊടോളിയിലെ ശാന്തസുന്ദരമായ അര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൂത്തുപറമ്പ് ബ്ലോക്പഞ്ചായത്ത് എന്നീ തദേശ സ് സ്വയം ഭരണ സ്ഥാപനങ്ങൾ ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഒറ്റ ബ്ലോക്കായിട്ടുള്ള ഞങ്ങളുടെ സ്കൂളിൽ നാല് ഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുളളതുമായ നാല് ക്ലാസ് മുറികളും പ്രത്യേകം ഓഫീസ് റൂമും ഉണ്ട്.ഇതിൽ നിന്ന് കമ്പ്യൂട്ടർ റൂമും എൽ കെ ജി, യു.കെ.ജി ക്ലാസുകൾ വേർതിരിച്ചു. സ്കൂൾ മൊത്തമായും നിലം ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടം ഉണ്ട്. മെച്ചപ്പെട്ട പാചകപ്പുരയും പ്രത്യേകം സ്റ്റോർ റൂമും ഉണ്ട് .സ്കൂൾ കോമ്പൗണ്ട് വരെ വാഹന സൗകര്യമുണ്ടെങ്കിലും ചുറ്റുമതിൽഭാഗികമാണ്. ഗേറ്റ് ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റും യൂറി നൽ സൗകര്യവും ഉണ്ട്.കൂടാതെ റാമ്പ് ആന്റ് റെയിൽ സൗകര്യവും എല്ലാ ക്ലാസ്സിലും ആവശ്യത്തിന് ഫർണീച്ചറുകളും ഉണ്ട്.ഒുരു കുട്ടിക്ക് പത്ത് അനുപാതത്തിൽ ലഭ്യമാവും വിധത്തിലുള്ള ലൈബ്രറി സൗകര്യവും ഉണ്ട് .വെയിസ്റ്റ് മാനേജ്മെന്റിന് കമ്പോസ്റ്റ് കുഴിയും പൈപ്പ് കമ്പോസ്റ്റും ഉപയോഗിക്കുന്നു .എപ്പോഴും ലഭ്യമാവുന്ന കുടിവെള്ളമുള്ള കിണർ ഞങ്ങളുടെ അനുഗ്രഹമാണ്. വാട്ടർ ടാപ്പ്, കുട്ടികൾക്കുള്ള പാർക്ക്, ഉച്ചഭാഷിണി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇഫ്താർ സംഗമം, ഓണാഘോഷം, ക്രിസ്തുമസ് ആഘോഷം തുടങ്ങി സാമൂഹിക ബന്ധം ഉറപ്പാക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ഇത്തരം അവസരങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്.ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേഖലകളിലും, കലാമേഖലകളിലും പരിശീലനം നൽകുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്.കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്.

മാനേജ്‌മെന്റ്

സർക്കാർ സ്ഥാപമാണ്.

മുൻസാരഥികൾ

  വാസുദേവൻ മാസ്റ്റർ 
  കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  ശ്രീകുമാർ മാസ്റ്റർ
  മീനാക്ഷി ടീച്ചർ
  ബർണാഡ് മാസ്റ്റർ
  സരോജിനി ടീച്ചർ
  ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ
  സുകുമാരൻ മാസ്റ്റർ
  രാജൻ മാസ്റ്റർ
  ഷമീല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.853555,75.648901 |width=600px |Zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കണ്ണവം&oldid=1117521" എന്ന താളിൽനിന്ന് ശേഖരിച്ചത്