"എസ്.വി.എൽ.പി.എസ് പാലേമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 51: | വരി 51: | ||
==<font color=red>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>== | ==<font color=red>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>== | ||
* [[എസ്.വി.എൽ.പി.എസ്. പാലേമാട് /കുട്ടികൃഷിത്തോട്ടം|കുട്ടികൃഷിത്തോട്ടം]] | |||
* [[എസ്.വി.എൽ.പി.എസ്. പാലേമാട് /വിജ്ഞാന ചെപ്പ്|വിജ്ഞാന ചെപ്പ്]] | * [[എസ്.വി.എൽ.പി.എസ്. പാലേമാട് /വിജ്ഞാന ചെപ്പ്|വിജ്ഞാന ചെപ്പ്]] | ||
* [[എസ്.വി.എൽ.പി.എസ്. പാലേമാട് /ജൈവ പച്ചക്കറികൃഷി|ജൈവ പച്ചക്കറി കൃഷി]] | * [[എസ്.വി.എൽ.പി.എസ്. പാലേമാട് /ജൈവ പച്ചക്കറികൃഷി|ജൈവ പച്ചക്കറി കൃഷി]] |
11:17, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി.എൽ.പി.എസ് പാലേമാട് | |
---|---|
വിലാസം | |
പാലേമാട് പാലേമാട്, എടക്കര , 679331 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04931-278355 |
ഇമെയിൽ | sreevivekananda @gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48433 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലളിതാമണിയമ്മ സി |
അവസാനം തിരുത്തിയത് | |
14-01-2021 | Mikku |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.ഇവിടേക്ക് ' 1964 ൽ സ്കൂൾ അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ള സാറിന്റെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു.1968-ൽ അപ്പർ പ്രൈമറിയും , 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു.1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
25 ഏക്കർ സ്ഥല സൗകര്യമുള്ള വിവേകാനന്ദാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എസ്.വിഎൽ.പി സ്കൂളിന് മാത്രമായി രണ്ട് ഏക്കർ സ്ഥലമുണ്ട്. 21 ക്ലാസ് മുറികളുള്ള മൂന്ന് നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് നിലകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല പാചകപുരയും കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികൃഷിത്തോട്ടം
- വിജ്ഞാന ചെപ്പ്
- ജൈവ പച്ചക്കറി കൃഷി
- ഇംഗ്ലീഷ് ക്ലബ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നല്ല പാഠം പദ്ധതി
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- അറബിക് ക്ലബ്
- ശാസ്ത്രമേളയിൽ ചരിത്ര നേട്ടം
വഴികാട്ടി
മഞ്ചേരി -ഊട്ടി സംസ്ഥാന പാതയിൽ നിലമ്പൂരിൽ നിന്ന് ഊട്ടി ' 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തി ചേരുന്ന എടക്കരയിൽ നിന്ന് നാരോക്കാവ് - മരുത ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്.വി.എൽ.പി.എസ് പാലേമാടിൽ എത്തിചേരും.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ, ഷൊർണൂർ, കോഴിക്കോട്.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps: 11.387121,76.305741 | width=800px | zoom=16 }}