"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിൽ  പുനലൂർ _ മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും , ഹയർസെക്കൻഡറിയ്ക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്. സർവ്വ സജ്ജമായ ലാബുകൾ, ലൈബ്രറി, ടോയ് ലറ്റ് ബ്ലോക്കുകൾ, എല്ലാ ക്ലാസ് മുറികളും ഫാൻ സൗകര്യം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂളിലെത്തുവാൻ സ്കൂൾ ബസ് , ഇവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈക്കിൾ ഷെഡ് , വാഹനങ്ങൾ പാർക്കു ചെയ്യുവാൻ കാർ ഷെഡ് ഇവയും സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ലാബിൽ 16 ഓളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ് ബാന്റ് ഇന്റർനെറ്റ് കണക്ഷൻ , LED ടി.വികൾ ഇവയും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ് ടോപ്പ് തുടങ്ങിയവ സ്ഥാപിച്ച് ഹൈടെക് സംവിധാനമുള്ള വിദ്യാലയമാണിത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയുള്ള മൾട്ടിമീഡിയ തീയേറ്റർ സ്കൂളിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 500 ഓളം കുട്ടികൾക്ക് ഒരേ സമയത്ത് ഒത്തുകൂടാൻ സാധിക്കുന്ന വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. പൂർണ്ണമായും സി.സി. ടി.വി. നിരീക്ഷണത്തിലുള്ള ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് പഠന മികവിനുള്ള സ്രോതസുകൂടിയാണ്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 5കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
വരി 366: വരി 365:


=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
  മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച്‌ - 21ന്  ലോക്ഡൗൺ തുടങ്ങി. ആദ്യനാളുകളിൽ ഈ പ്രശ്നം ഉടനെ അവസാനിക്കുമെന്നും പഴയതുപോലെ എല്ലാവർക്കും ഒത്തുചേരാമെന്നും പ്രതീക്ഷിച്ചു. പിന്നീട് ആ പ്രതീക്ഷ ഇല്ലാതായി. എസ്. എസ്.എൽ.സി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. മെയ്മാസത്തിലെ പരീക്ഷ നടത്തിപ്പിലൂടെ ആ പ്രശ്നത്തെ  അതിജീവിക്കാൻ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ  സഹായവും നിർദ്ദേശവും പരീക്ഷാ നടത്തിപ്പിനെ വിജയത്തിലെത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി റിസൾട്ട്‌ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.
                ജൂണിൽ സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളെ ക്രിയാത്മകമായി ഒരോവിഷയത്തിൽ ഇടപെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അധ്യാപകരുടെ  ഭാഗത്തുനിന്നും ഉണ്ടായി. വിക്റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ജൂണിൽത്തന്നെ തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നത് ആദ്യനാളുകളിൽ ഒരു വെല്ലുവിളി ആയിരുന്നു. ഫോണും ടി വിയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ ആ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു.
              ഗൂഗിൾ മീറ്റിലൂടെ പി. റ്റി.എ കൂടി രക്ഷിതാക്കളും കുട്ടികളുമായി ആശയ വിനിമയം നടത്തിവരുന്നു. എസ്. ആർ. ജിയും ഗൂഗിൾ മീറ്റി ലൂടെ നടത്തിവരുന്നു. വിക്റ്റേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ സംശയ നിവാരണം നടത്തിവരുന്നു. അധ്യാപകർ സ്വന്തം നിലയിലും ക്ലാസ്സ്‌ എടുത്തു വരുന്നു. ക്ലാസ്സ്‌ടെസ്റ്റുകൾ ഓൺലൈനായി നടത്തുന്നുണ്ട്. കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഓൺലൈനായി സർഗോത്സവം  നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ഫോണിലൂടെ നിരന്തരം ആശയവിനിമയം നടത്തിയും അവർക്ക് ആശ്വാസം പകരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന ധാരാളം വാർത്തകൾ പത്രങ്ങളിലൂടെ നാം വായിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ നാം ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്തൊക്കെ പ്രവർത്തനങ്ങൾ വീട്ടിലിരുന്നു ചെയ്താലും സ്കൂൾ അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും.........


==എൻെറ ഗ്രാമം==
==എൻെറ ഗ്രാമം==

13:51, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി
വിലാസം
കാരംവേലി

നെല്ലിക്കാല.പി.ഒ,
കാരംവേലി
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 06 - 1949
വിവരങ്ങൾ
ഫോൺ04682213751
ഇമെയിൽhmsndphss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനികുമാരി കെ എസ്
പ്രധാന അദ്ധ്യാപകൻജയശ്രീ ബി എസ്
അവസാനം തിരുത്തിയത്
03-12-202038025


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതതനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.

ചരിത്രം

ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ടിവിഷനുകളോടെ സ്കൂൾ തുടങി 1999-ൽ അന്നത്തെ ഗവൺമെന്റകാരംവേലി എസ്‌ എൻ ഡി പി ശാഖയ്ക്ക്‌ ഒരു ഹൈസ്കുളിനുള്ള അംഗീകാരം നൽക. അങ്ങനെ രണ്ട്‌ ഡിവിഷനോടുകൂടി ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രത്തിന്റെ പ്രഥമാദ്ധ്യാപകൻ ശ്രി. നിലകണ്ഠ വാര്യർ ആയിരുന്നു.

1960 - [96൦ കാലയളവിൽ 500 ഓളം വിദ്യാർത്ഥികളും 50 -ൽ പരം അദ്ധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമാവുകയും ഈ പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വിപ്പവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിയ്ക്കുകയും ചെയ്തു.ഇത്‌ കാരംവേലി ദേശത്തിന്‌ 1960 - [964 കാലയളവിലാണ്‌ ഇന്നു കാണുന്ന മനാഹരമായ ആഡിറ്റോറിയം സ്‌കൂളിന്‌ ലഭിച്ചത്‌.ഈ കാലഘട്ടത്തിൽ സമുദായ സ്നേഹികളായ ശാഖാപ്രവർത്തകർ സ്‌കൂളിന്റെ ചുമതല എസ്‌എൻ ഡി പി യോഗത്തിന്‌ വിട്ടുകൊടുത്തു.

യോഗ നേതൃത്വത്തിന്റെ ശ്രമഫലമായി 000-200( -ൽ കാരംവേലി എസ്‌.എൻ.ഡി.പി ഹൈസ്കൂളിന്‌ പ്ലസ്‌ ടുവിനുള്ള അംഗീകാരം ലഭിയ്ക്കുകയും നമ്മുടെ സ്ഥാപനം കാരംവേലി എസ്‌.എൻ.ഡി.പി.ഹയർ സെക്കന്ററി സ്‌കൂളായി ഉയരുകയും ചെയ്തു.ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക്‌ എസ്‌.എൻ.ഡി.പി.യോഗ നേത്യത്വം പ്രത്യേക ശ്രദ്ധ നൽകുന്നു.

എസ്‌.എൻ.ഡി.പി യോഗം, യൂണിയൻ, ശാഖ, സ്‌കൂൾ രക്ഷകർത്ത സമിതി, സ്കൂൾ വികസന സമിതി, നല്ലവരായ നാട്ടുകാർ എന്നിവർ സ്‌കൂളിന്റെ പുരോഗതിയ്ക്ക്‌ നിതാന്ത ജാഗ്രത പുലരത്തുന്നു. ഒരു പുതുപുത്തൻ ഉണർവ്വ്‌ നൽക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിൽ   പുനലൂർ _ മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും , ഹയർസെക്കൻഡറിയ്ക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്. സർവ്വ സജ്ജമായ ലാബുകൾ, ലൈബ്രറി, ടോയ് ലറ്റ് ബ്ലോക്കുകൾ, എല്ലാ ക്ലാസ് മുറികളും ഫാൻ സൗകര്യം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂളിലെത്തുവാൻ സ്കൂൾ ബസ് , ഇവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈക്കിൾ ഷെഡ് , വാഹനങ്ങൾ പാർക്കു ചെയ്യുവാൻ കാർ ഷെഡ് ഇവയും സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ലാബിൽ 16 ഓളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ് ബാന്റ് ഇന്റർനെറ്റ് കണക്ഷൻ , LED ടി.വികൾ ഇവയും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ് ടോപ്പ് തുടങ്ങിയവ സ്ഥാപിച്ച് ഹൈടെക് സംവിധാനമുള്ള വിദ്യാലയമാണിത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയുള്ള മൾട്ടിമീഡിയ തീയേറ്റർ സ്കൂളിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 500 ഓളം കുട്ടികൾക്ക് ഒരേ സമയത്ത് ഒത്തുകൂടാൻ സാധിക്കുന്ന വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. പൂർണ്ണമായും സി.സി. ടി.വി. നിരീക്ഷണത്തിലുള്ള ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് പഠന മികവിനുള്ള സ്രോതസുകൂടിയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നമ്മുടെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. 2017 മുതലാണ്‌ ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ഒന്ന്‌ മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ക്ലാസ്സിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി മുന്നോട്ട്‌ പോകാൻ വേണ്ടിയുള്ള പദ്ധതിയാണ്‌. രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ, നാട്ടുകാർ, ജനപ്രതിനിധികൾ, 5140 തുടങ്ങിയവരുടെ സഹായത്തോടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഈ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക്‌ ക്ലാസ്സ്മുറികൾ നമുക്ക്‌ സ്വന്തമായുണ്ട്‌.

പൊതുവിദ്യാഭ്യാസസംരക്ഷണയജഞഞത്തിന്റെ ഭാഗമായി ആറന്മുള നിയോജക മണ്ഡലം വിദ്യാഭ്യാസ സെമിനാർ 2020 ജനുവരി 9 വ്യാഴാഴ്ച്ച നമ്മുടെ വിദ്യാലയത്തിൽ നടന്നു. സെമിനാർ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊ. സി.രവീന്ദ്രനാഥ്‌ നിർവഹിച്ചു. "പൊതുവിദ്യാഭ്യാസ

സംരക്ഷണ യജ്ഞം വളർച്ചയും തുടർച്ചയും"എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഈ നിയോജകമണ്ഡലത്തിലുള്ള എല്ലാ സ്കൂളിലെയും പ്രിൻസിപ്പാൾമാരും പ്രഥമാധ്യാപകരും പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ ചില പദ്ധതികൾ, ശ്രദ്ധ, മലയാളത്തിളക്കം, സുരീലി ഹിന്ദി, മധുരം ഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പഠന പുരോഗതിയുണ്ടാക്കാൻ സാധിച്ചു.

ശ്രദ്ധ

എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ്‌ ശ്രദ്ധ. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, ഭാതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുന്നതിന്‌ ഈ പദ്ധതി സഹായമായി.3.30 മുതൽ 4.30 വരെ പ്രത്യേക നട ദ്ധി പ്രകാരമാണ്‌ ക്ലാസ്സ്‌ നടക്കുന്നത്‌.

മലയാളത്തിളക്കം

കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി 8, 9, 10 ക്ലാസ്സിൽ നടപ്പിലാക്കിയ പദ്ധതിയാണ്‌ മലയാളത്തിളക്കം. ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും, കളികളിലൂടെയും മലയാള ചിഹ്നങ്ങൾ ഉറപ്പിച്ചു തെറ്റില്ലാതെ മലയാള ഭാഷ എഴുതാൻ കുട്ടിയെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്‌. ഈ പദ്ധതിയിലൂടെ കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപ്പര്യം വർധിച്ചു.

ഗണിതോത്സവം

ഗണിതത്തെ കൂടുതൽ അറിയാനും വിദ്യാർത്ഥികളിൽ സർഗാത്മകതയും ക്രിയാത്മകമായ ചിന്തയും അന്വേഷണവും വളർത്തുന്നതിനും ഗണിതത്തോട്‌ കൂടുതൽ താൽപര്യം ഉണ്ടാക്കുന്നതിനും

8140 തലത്തിൽ 8ാം ക്ലാസ്സിലെ കുട്ടികൾക്ക്‌ ജനുവരി 17ന്‌ രണ്ടു ദിവസം നീണ്ട ഗണിതോത്സവം നടത്തുകയുണ്ടായി.ഇത്‌ കുട്ടിയിൽ നൈസർഗ്ഗികമായ കഴിവ്‌ ജനിപ്പിക്കുന്നതിനും ഗണിതം പ്രക്രിയാബന്ധിതമായും പ്രവർത്തനാധിഷ്ഠിതമായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായിച്ചു.

സുരിലി ഹിന്ദി

ഹിന്ദി പഠനം രസാവഹമാക്കുന്നതിനും താൽപര്യം ഉണ്ടാക്കുന്നതിനും നടത്തിവരുന്ന ഒരു പഠനപ്രവർത്തനമാണ്‌ സുരീലി ഹിന്ദി. ഇത്‌ 5 മുതൽ 8 വരെ ക്ലാസിലുള്ളവർക്കുള്ള പ്രവർത്തനമാണ്‌. ചെറിയ ചെറിയ കവിതകളിലൂടെയും അഭിനയത്തിലൂടെയും അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവരെ പ്രാപ്ത്തരാക്കി. പൊതുവിദ്യാഭ്യാസവകുറപ്പ്‌ നടപ്പിലാക്കിയ ഇത്തരം പരിപാടികളിലൂടെ പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാനും, അവരെ പഠനപ്രവർത്തനങ്ങളിൽ മുന്നിലേക്ക്‌ എത്തിക്കാനും സാധിച്ചു.

പ്രതിഭാകേന്ദം

എസ്‌. എസ്‌. എ കോഴഞ്ചേരി ബി. ആർ. സി അനുവദിച്ച പ്രതിഭാകേന്ദ്രം നെല്ലിക്കാല പതാലിൽ ലക്ഷം വീട്‌ കോളനിയിൽ പ്രവർത്തിക്കുന്നു. 20 കുട്ടികളോളം ഉണ്ട്‌. ശ്രീമതി പൊന്നമ്മ സന്നദ്ധ പ്രവർത്തകയായി സേവനം ചെയ്യുന്നു.

മാസ്റ്റർ പ്ലാൻ

വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജഞഞത്തിന്‌ മൂർത്തരൂപം നൽകേണ്ടതുണ്ട്‌. അതിനായി സർഗ്ഗാത്മകവും സമയബന്ധിതവുമായി പൂർത്തീകരിക്കുന്ന പല പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌, ഗണിതം, സയൻസ്‌, മാനവിക വിഷയങ്ങളിലുള്ള താൽപര്യവും അറിവും വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

എല്ലാ കുട്ടികളുടേയും സർഗ്ഗപരവും സാഹിത്യപരവുമായ കഴിവുകൾ നേടിയെടുക്കുന്നതിനും, അത്‌ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരം നൽകാനും, അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ പഠന ഉപകരണങ്ങളും സൗകര്യങ്ങളും നൽകാൻ തീരുമാനിച്ചു.

ICTഅധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്താൻ വേണ്ട സാഹചര്യം 2018 തന്നെ നമ്മുടെ സ്‌കൂൾ സ്വന്തമാക്കി. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ജനകീയ വൽക്കരണത്തിലൂടെ നടപ്പിലാക്കി വരുന്നു.


പാഠ്യേതര പ്രവര്ത്തനങ്ങൾ

  • ക്ലാസ് മാഗസിന്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്.
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .
  • റെഡ്ക്രോസ്.
  • ഇക്കൊ ക്ളബ്ബ് .

മികവ് (ചിത്രശാല)

മാനേജ്മെന്റ്

എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജയശ്രീ ബി എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കെ എസ് സിനികുമാരിയുമാകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 നീലകണ്ടവാര്യർ
1950-51 എ.റ്റി.ഫിലിപ്പ്
1951-53 കെ.നാണു
1953-54 എൻ.കുഞ്ഞികൃഷ്ണൻ
1954-71 എ.എൻ.പവിത്രൻ
1971-75 കെ.പി.വിദ്യാധരൻ
1975-76 രവീന്ദ്രൻ നായർ
1976-79 എ.എൻ.പവിത്രൻ
1979-83 പി.കെ.കരുണാകരൻ
1983-85 എൻ.വി.സരസമ്മ
1985-88 പി.സി.ശമുവെൽ
1988-90 ധർമരാജൻ
1990-92 അമ്മുക്കുട്ടി അമ്മാൽ
1992-97 റേചൽ ശാമുവെൽ
1997-2000 വി.എൻ.കുഞമ്മ
2000-2003 പി.എൻ.ശാന്തമ്മ
2003-04 ബീന മത്തായി
2004-07 വി.ബി.സതീബായി
2007-09 കെ.ലതിക
2009-11 പി.എസ്.സുഷമ
2011-13 എസ്.സുഷമ
2013-15 ബി.വി.ബീന
2015-18 എസ്.സുഷമ
2018-19 എൻ ഓമനകുമാരി

പ്രശസ്തരായ പൂർ വ്വ വിദ്യാർത്ഥികൾ

  • തച്ചിടി പ്രഭാകരൻ - മുൻ ധനകാര്യമന്ത്രി
  • എലിസെബത്ത് ചെറിയാൻ - മലയാളം റീടർ ഉസ്മനിയ യുണിവേഴ്സിറ്റി
  • ഡോ.കെ. എൻ. വിശ്വംഭരൻ
  • ഡോ.ജോർജ് വർഗ്ഗീസ്
  • ഡോ.ജോഷ്വാ
  • ഡോ.അലക്സാൺടർ കോശി
  • ഡോ.എം .എസ് .ഗോപിനാഥൻ - ഐഐടി മദ്രാസ് &ഐസർ

അധ്യാപകർ

അനധ്യാപകർ

സർഗ്ഗവിദ്യാലയം

കുട്ടികളിൽ മാനസിക ഉല്ലാസം വളർത്തുവാനും സർഗ്ഗവാസനകൾ ഉണർത്തുവാനും ലക്ഷ്യമിട്ട്‌ എല്ലാവരെയും ഉൾപ്പെടുത്തി ആഴ്ചയിൽ ഒരിക്കൽ സർഗ്ഗവേള നടത്തപ്പെടുന്നു . കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ പ്രകടമാക്കുവാൻ ഈ വേദി വിനിയോഗിക്കുന്നു. ലളിതഗാനം, കാവ്യാലാപനം, ചിത്രരചന, കഥാരചന, നാടൻപ്പാട്ട്‌, തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു. വർഷങ്ങളായി സഞ്ജില്ലാ കലോത്സവങ്ങളിലും ജില്ലാ കലോത്സവങ്ങളിലും സംസ്ഥാനകലോത്സവങ്ങളിലും പങ്കെടുക്കുകയും Aഗ്രേഡ്‌ കരസ്ഥമാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ്‌ കവിതാ ലാപനത്തിൽ മൂന്നു വർഷങ്ങളായി കുമാരി ആദിത്യ മനോജ്‌ തുടർച്ചയായി ജില്ലാ തലത്തിലും 2018-ൽ സംസ്ഥാന തലത്തിൽ Aഗ്രേഡും കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ മൂന്ന്‌ വർഷങ്ങളായി ഇംഗ്ലീഷ്‌ ഉപന്യാസത്തിലും ജില്ലാ തലത്തിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി.

മികവുകൾ

പാഠ്യപാഠ്യേതര വിഷയങ്ങളിൽ കാരംവേലി എസ്‌.എൻ.ഡി.പി.എച്ച്‌.എസ്‌.എസ്‌ നേടിയെടുത്ത മികവുകൾ അഭിമാനാർഹം തന്നെയാണ്‌.കഴിഞ്ഞ 8 വർഷമായി എസ്‌.എസ്‌.എൽ.സി.പരീക്ഷയിൽ 100 % വിജയം എന്നത്‌ അതിൽ ഒന്ന്‌ മാത്രം.ചിട്ടയായ പഠന പ്രവർത്തനങ്ങളും അധ്യാപക രക്ഷകർത്യ സമിതിയുടെ സമയോജിതമായ ഇടപെടലുകളും ഈ തിളക്കത്തിന്‌ ആക്കം കൂട്ടി. 2019- 2020 അധ്യയന വർഷത്തിൽ ആദിത്യ മനോജ്‌, ആര്യ അനിൽ ,ഗ്ലാഡി കെ ഗിരീഷ്‌, അമൽ പ്രസാദ്‌ എന്നീ കുട്ടികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു.നിർദ്ദിഷ്ട ടൈംടേബിൾ പ്രകാരം നൽകി വന്ന സ്പെഷ്യൽ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക്‌ ഏറെ പ്രയോജനപ്രദമായിരുന്നു എന്ന്‌ പരീക്ഷാ ഫലം തെളിയിച്ചു.

പഠനപ്രവർത്തന ത്തോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേഖലകളിലും മികവാർന്ന നേട്ടം കൈവരിയ്ക്കാൻ സ്‌കൂളിനു സാധിച്ചു.

സ്‌കൂൾ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്‌ ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ്‌ പദ്യം ചൊല്ലലിൽ ആദിത്യ മനോജ്‌ കരസ്ഥമാക്കിയ വിജയം ഇതിന്‌ തെളിവാണ്‌.

സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബുക്ക്‌ ബെൈൻഡിംങ്‌ മത്സരത്തിൽ നിതിൻ 4 ഗ്രേഡ്‌ കരസ്ഥമാക്കിയതും തിളക്കമാർന്ന വിജയം തന്നെയാണ്‌.സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന വിവിധ ക്ലബുകൾ അതാത്‌ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്‌ നടത്തി വരുന്നത്‌. ലിറ്റിൽ കൈറ്റ്സ്‌, ജൂനിയർ റെഡ്‌ ക്രോസ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി, ആർട്സ്‌ ക്ലബ്‌, സ്പോർട്സ്‌ ക്ലബ്‌, സോഷ്യൽ ഫോറസ്ട്രി ക്ലബ്‌, സയൻസ്‌ ക്ലബ്‌, ഗണിത ക്ലബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ്‌, ഹിന്ദി ക്ലബ്‌, ഇംഗ്ലീഷ്‌ ക്ലബ്‌, തുടങ്ങിയ വിവിധ ക്ലബുകൾ തനതായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കി വിദ്യാർത്ഥികളെ മികവിലേക്ക്‌ നയിക്കുന്നു. ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ്‌ ചിന്തനീയവും ഏറെ പ്രയോജനപ്രതവുമായിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി റിസോഴ്‌സ്‌ പേഴ്‌സനെ ഉൾപ്പെടുത്തി സ്‌കൂൾ ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ മികവിന്‌ ഒരു പൊൻപ്രഭയാണ്‌. എല്ലാ കുട്ടികൾക്കും സർക്കാർ ആസൂത്രണം ചെയ്ത ഓൺലൈൻ ക്ലാസ്സ്‌ കാണാനുള്ള സാകര്യം ഇല്ലാതിരുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണും, ടെലിവിഷനും നൽകി കൊണ്ട്‌ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പരിമിതികളെ അതിജീവിയ്ക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി.


അനുഭവ കുറിപ്പുകൾ

ഡോ. എം. എസ് ഗോപിനാഥൻ, എം. എസ്. സി, പി.എച്ച്.ഡി റിട്ട പ്രൊഫസർ (ഐ. ഐ . റ്റി മദ്രാസ് & ഐസർ തിരുവനന്തപുരം)

പരിയാരത്തെ വീട്ടിലേക്ക് വർഷത്തിൽ ഒരിക്കലോ മറ്റോ പോകുന്നത് സ്കൂളിന്റെ മുമ്പിൽ കൂടെയാണ്. അപ്പോൾ ഗ്രഹാദുരമായ ഓർമ്മകൾ വരും. അറുപതിൽ പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓലമേഞ്ഞ കെട്ടിടങ്ങളൊക്കെ പോയി സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു. 1959-ലാണ് ഞാൻ എസ്. എസ്. എൽ സി പാസ്സായത്. എന്റെ മാർക്കിന്റെ റെക്കോഡ് ഇതുവരെ ആരും ഭേദിച്ചിട്ടില്ലത്രെ. എനിക്ക് സ്റ്റേറ്റിൽ ഒന്നാം റാങ്കുണ്ടായിരുന്നു. ഏകദേശം ഒരുവർഷത്തോളം കഴിഞ്ഞ് കാതോലിക്കറ്റ് കോളേജിലെ പ്രിൻസിപ്പൽ വിളിച് കൊച്ചി മഹാരാജാവിന്റെ 400 രൂപയുടെ ഒരു സ്കോളർഷിപ് ഉണ്ടെന്ന് പറഞ്ഞു. അന്നത് ഊഹിക്കാൻ വയ്യത്തത്ര വലിയ തുകയായിരുന്നു. ഞാൻ പഠിപ്പിച്ചപ്പോൾ പവിത്രൻ സാറും പിന്നെ വിദ്യാധരൻ സാറുമായിരുന്നു ഹെഡ്മാസ്റ്റർമാർ. പവിത്രൻ സർ സൗമ്യനും ആരോടും അധികം സംസാരിക്കാത്ത ആളുമായിരുന്നു. ഞാൻ എസ്. എസ്. എൽ. സി പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ സർ ജനാലയെക്കൽ വന്നു താഴ്ന്ന സ്വരത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾക്ക് എല്ലാം നല്ല പ്രേതീക്ഷയുണ്ട് ". വിദ്യാധരൻ സർ ഇംഗ്ലീഷ് നല്ല പ്രവീണ്യമുള്ള ആളായിരുന്നു. എനിക്ക് പിന്നീട് ബി. സി പരീക്ഷയ് ക്ക് ഇംഗ്ലീഷിൽ സ്റ്റേറ്റിലെ ഏക ഫസ്റ്റ്ക്ലാസ് കിട്ടിയത് സാറിനുവലിയ സന്തോഷമായി. സാറു പറഞ്ഞു "ഞാനത് പണ്ടേ പ്രവചിച്ചതാണ് ". കണക്ക് പഠിപ്പിച്ചത് വലിയ കരുണാകരൻ സാറാണ്. സാർ സ്കൂളിന് അടുത്താണ് താമസം. കണക്കുകൾ ബോർഡിൽ എഴുതിയിട്ട് എന്നോട് പറയും 'ഗോപി ഇതെല്ലാം ചെയ്ത് കാണിച്ചു കൊടുക്കൂ '. ഞാൻ ചെയ്തു കഴിയുമ്പോൾ ബോർഡിൽ നോക്കി എന്നോട് പറയും "വെരി ഗുഡ് ". കൊച്ചു കരുണാകരൻ സാർ ചരിത്രം പഠിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. പരീക്ഷ നടത്തുമ്പോൾ എന്റെ പേപ്പർ മാത്രം നോക്കിയിട്ട് എന്റെ സഹപാഠികളുടെയെല്ലാം പേപ്പർ നോക്കാൻ എനിക്ക് തരുമായിരുന്നു അവരാരുമറിയാതെ. സ്വാഭാവികമായും എനിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക്‌. ഞാൻ ശാസ്ത്രജ്ഞൻ ആകാൻ പ്രചോദനം നൽകിയത് സയൻസ് അധ്യാപകനായ മാത്യു സാറാണ്. ലോകത്തിലെ പല പ്രശസ്ത ശാസ്ത്രജ്ഞന്മാരുംഅവരുടെ ശാസ്ത്രസ്നേഹത്തിനു പിന്നിൽ അവരുടെ അവരുടെ സ്കൂൾ അധ്യാപകരാണെന്നു ചൂണ്ടികാണിക്കുന്നുണ്ട്. പ്രതേകതരം ചോദ്യങ്ങൾ ചോദിച്ചു ഉത്തരം കുട്ടികളിൽ നിന്നുതന്നെ ഉരുത്തിരിയുക എന്നതായിരുന്നു മാത്യു സാറിന്റെ രീതി. അന്നത് വളരെ അപൂർവ്വമായിരുന്നു. ഞാനത് എന്റെ അധ്യാപനരീതി അതായി സ്വീകരിച്ചു വിജയം കണ്ടതാണ് നാടകാഭിനയത്തിലും പ്രസംഗം. കവിത മത്സരങ്ങളും ഞാൻ പങ്കെടുക്കുമായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി അന്ന് തിരഞ്ഞെടുക്കപ്പെടിരുന്നു.

ഈ ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കാരംവേലി സ്കൂളിനോട് എന്റെ ജീവിതം വളരെ കടപ്പെടിരിക്കുന്നു. ഇപ്പോൾ എന്റെ അനന്തരവളായനടാഷ അവിടെ അധ്യാപിക ആയിരിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്നു. എല്ലാവർക്കും എന്റെ വിജയാശംസകൾ നേരുന്നു.

പ്രവർത്തന റിപ്പോർട്ട്

പ്രളയ കാലത്തെ ഓർമ്മകൾ

മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ്. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിലായി. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ദിവസങ്ങളോളം എം.സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഹെലികോപ്റ്റർ മാർഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണമായും വെള്ളത്തിനടിയിലായി. ആഗസ്റ്റ് പതിനഞ്ചു രാവിലെ സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു .പക്ഷെ രാവിലെ തന്നെ തെക്കേമലയിലേക്കുവെള്ളം കയറുന്നു എന്നറിഞ്ഞാൽ പതാകയുയർത്തൽ മാത്രമായി ചുരുക്കി പങ്കെടുക്കാൻ വന്ന കുട്ടികളെ വീട്ടിലെത്തിച്ചു . അടുത്ത ദിവസം തന്നെ സ്കൂൾ ദുരിതാശ്വാസക്യാമ്പ് ആയിമാറ്റി.ആറന്മുളയിൽ നിന്നും പരിസരപ്രേദേശങ്ങളിൽ നിന്നും ഉടുതുണി മാത്രമായി എത്തിയവർക്ക്‌ എല്ലാ സഹായവും ചെയ്യാൻ നാടും സ്കൂളും ഭരണകൂടവും ഒത്തൊരുമിച്ചു. കാരംവേലി സ്കൂളിന്റെ ക്ലാസ്സ്മുറികൾ വീടിനു തുല്യമായി,പാചകപ്പുര അനേകർക്ക്‌ അന്നമൊരുക്കി .കേരളത്തിന്റെ ഡിജിപി ശ്രീ ലോക്നാഥ് ബെഹ്റ ഈ അവസരത്തിൽ സ്കൂളിലെത്തുകയും പാചകപ്പുരയിൽ കയറി രുചി ആസ്വദിക്കുകയുംചെയ്തു . വിദേശങ്ങളിൽ നിന്നും മറ്റുപ്രദേശങ്ങളിൽ നിന്നും എത്തിയ പ്രളയസഹായ സാധനങ്ങൾ കൃത്യമായരേഖപെടുത്തലോടെ അർഹരുടെ കൈകളിൽ എത്തിക്കാൻ എല്ലാ സഹായങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ചെയ്തു .ഇതിനിടയിൽ ആഘോഷങ്ങളില്ലാതെ ഓണവും കടന്നുപോയി . അധ്യാപകർ പ്രളയ ബാധിതരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു .സ്കൂൾ തുറന്നതിനു ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി .2019 ലെ വെള്ളപ്പൊക്കത്തിനും കുട്ടികളിൽ പലരുടെയും വീടുകളിൽ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ആകുകയും ചെയ്യ്തു .അവർക്കും സഹായം എത്തിക്കാൻ സ്കൂളിന് കഴിഞ്ഞു . കൂടാതെ വിദ്യാർത്ഥികളുടെ നല്ലൊരു കളക്ഷൻ വയനാട്ടിലെ ദുരിത ബാധിതർക്കായി സഹായമായി എത്തിക്കാനും കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ് .



കോവിഡ് മഹാമാരിയിൽ മനമിടറാതെ

 മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച്‌ - 21ന്  ലോക്ഡൗൺ തുടങ്ങി. ആദ്യനാളുകളിൽ ഈ പ്രശ്നം ഉടനെ അവസാനിക്കുമെന്നും പഴയതുപോലെ എല്ലാവർക്കും ഒത്തുചേരാമെന്നും പ്രതീക്ഷിച്ചു. പിന്നീട് ആ പ്രതീക്ഷ ഇല്ലാതായി. എസ്. എസ്.എൽ.സി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. മെയ്മാസത്തിലെ പരീക്ഷ നടത്തിപ്പിലൂടെ ആ പ്രശ്നത്തെ  അതിജീവിക്കാൻ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ  സഹായവും നിർദ്ദേശവും പരീക്ഷാ നടത്തിപ്പിനെ വിജയത്തിലെത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി റിസൾട്ട്‌ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.
                ജൂണിൽ സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളെ ക്രിയാത്മകമായി ഒരോവിഷയത്തിൽ ഇടപെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അധ്യാപകരുടെ  ഭാഗത്തുനിന്നും ഉണ്ടായി. വിക്റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ജൂണിൽത്തന്നെ തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നത് ആദ്യനാളുകളിൽ ഒരു വെല്ലുവിളി ആയിരുന്നു. ഫോണും ടി വിയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ ആ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു.
             ഗൂഗിൾ മീറ്റിലൂടെ പി. റ്റി.എ കൂടി രക്ഷിതാക്കളും കുട്ടികളുമായി ആശയ വിനിമയം നടത്തിവരുന്നു. എസ്. ആർ. ജിയും ഗൂഗിൾ മീറ്റി ലൂടെ നടത്തിവരുന്നു. വിക്റ്റേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ സംശയ നിവാരണം നടത്തിവരുന്നു. അധ്യാപകർ സ്വന്തം നിലയിലും ക്ലാസ്സ്‌ എടുത്തു വരുന്നു. ക്ലാസ്സ്‌ടെസ്റ്റുകൾ ഓൺലൈനായി നടത്തുന്നുണ്ട്. കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഓൺലൈനായി സർഗോത്സവം  നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ഫോണിലൂടെ നിരന്തരം ആശയവിനിമയം നടത്തിയും അവർക്ക് ആശ്വാസം പകരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന ധാരാളം വാർത്തകൾ പത്രങ്ങളിലൂടെ നാം വായിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ നാം ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്തൊക്കെ പ്രവർത്തനങ്ങൾ വീട്ടിലിരുന്നു ചെയ്താലും സ്കൂൾ അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും.........

എൻെറ ഗ്രാമം

നാടോടി വിജ്ഞാനകോശം

വഴികാട്ടി

{{#multimaps:9.3128231,76.7219817| zoom=15}}