"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurlHOLY FAMILY H.S VENAPPARA}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വേനപ്പാറ | | സ്ഥലപ്പേര്= വേനപ്പാറ | ||
വരി 18: | വരി 14: | ||
| സ്കൂള്‍ വെബ് സൈറ്റ്=www.hfhsvenappara.com | | സ്കൂള്‍ വെബ് സൈറ്റ്=www.hfhsvenappara.com | ||
| ഉപ ജില്ല=മുക്കം | | ഉപ ജില്ല=മുക്കം | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= |
16:27, 27 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:PrettyurlHOLY FAMILY H.S VENAPPARA
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ | |
---|---|
വിലാസം | |
വേനപ്പാറ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-12-2010 | Sabarish |
ചരിത്രം
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസ് കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടയ്ക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാംകുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍. ജോസഫ് മൈലാടൂര്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ വന്നത്. 1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. 1983 മുതല്‍ 1985 വരെ ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രി. വി ജെ മത്തായിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. ശ്രി.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഐ. ടി കോര്‍ണര്‍
- ക്ലാസ് മാഗസിന്‍.
- ജാഗ്രതാ സമിതി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റേഡിയോ ക്ലബ്ബ്
- സ്ക്കൂള്‍ പത്രം.
- ക്ലാസ് മാഗസിന്‍
- പ്രൊജക്ടു്ട്
മാനേജ്മെന്റ്
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. ഷിബു കളരിക്കലാണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- സി.എം. ജോസഫ്
- ടി.കെ. മാത്യു
- ജോസ് സക്കറിയാസ്
- ടി. ജെ. ജെയിംസ്
- പി.ജെ മേരി
റിട്ടയര്‍ ചെയ്തവര്‍
- ശ്രീമതി. മേരി തോമസ്
- സിസ്റ്റര്‍ ബെറ്റ്സി
- ശ്രീമതി പത്മിനി കെ വി.
- ശ്രി.തോമസ് കെ സി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.367353" lon="75.968614" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 13.11158, 74.597168, OMASSERY 11.366469, 75.968458 HOLY FAMILY HIGH SCHOOL VENAPPARA </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
'
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- വിദ്യാലയങ്ങള്‍
- കോഴിക്കോട് റവന്യു ജില്ലയിലെ വിദ്യാലയങ്ങള്‍
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍