"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 71: | വരി 71: | ||
ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, ഇന്റ ര്‍നെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.</font><br/> | ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, ഇന്റ ര്‍നെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.</font><br/> | ||
== മികവ് 2010 == | == മികവ് 2010 == | ||
<center>ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍, അഡൂര്‍ | |||
പി.ഒ. ഉര്‍ഡൂര്‍ കാസറഗോഡ് - 671 543. | |||
(വിദ്യാഭ്യാസ ജില്ല : കാസറഗോഡ്) | |||
ഹെഡ്മാസ്റ്റര്‍ : ശ്രീ.കേശവപ്രസാദ്. എസ്. | |||
പി.ടി.എ. പ്രസിഡന്റ് : ശ്രീ. കൃഷ്ണ നായക്ക് ബി. | |||
കുട്ടികളുടെ എണ്ണം | |||
LP/UP/HS : 1334 (എല്‍.പി.-259, യു.പി.-426, ഹൈസ്ക്കൂള്‍-649) HSS : 209 | |||
മാധ്യമം : മലയാളം, കന്നഡ</center> | |||
കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ , അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുണ്ടായിരുന്ന മലബാര്‍ ഡിസ്ട്രിക്ററ് ബോര്‍ഡ് ലോവര്‍ എലിമെന്ററി സ്ക്കൂളായി 1929ല്‍ കന്നഡ പഠന മാധ്യമമായി സ്വീകരിച്ചു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു . അതിനും മുമ്പ് ഗുരുകുലസമ്പ്രദായത്തില്‍ പഠനം നടന്നിരുന്നു എന്നാണറിവ്. | |||
ചരിത്രത്താളുകളിലൂടെ......... | |||
1929 :മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ | |||
എലിമെന്ററി സ്ക്കൂളായി വിദ്യാലയം ആരംഭിച്ചു. | |||
1953 : ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
1956 : കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. | |||
1962 : ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
1965 : ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. | |||
1969 : മലയാളം മീഡിയം ആരംഭിച്ചു. | |||
1980 : ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. | |||
2003 : ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു. | |||
2004 : ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് | |||
ബാച്ച് ആരംഭിക്കുകയും ചെയ്തു. | |||
2005 : സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിവിധപരിപാടികളോടെ ആഘോഷിച്ചു. | |||
2007 : ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു. | |||
2008 :സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു. | |||
2009 :സ്ക്കൂള്‍ കുമ്പള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു. | |||
2010 :പ്രൈമറി വിഭാഗത്തിനായി പ്രത്യേക കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. | |||
അഡൂര്‍ എന്ന പേരിന് പിന്നിലെ ഐതിഹ്യം | |||
അര്‍ജുനന്‍ ശിവനെ തപസ്സ് ചെയ്ത് 'പശുപതാസ്ത്രം' നേടുന്ന സംഭവം മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. പശുപതാസ്ത്രം എന്ന അമൂല്യവും അപൂര്‍വ്വവുമായ ആയുധം നല്‍കുന്നതിന് മുമ്പ് അര്‍ജുനനെ പരീക്ഷിക്കാനായി ഒരു നാടകം കളിക്കാന്‍ ശിവന്‍ തയ്യാറാകുന്നു. 'ശബരശങ്കരവിലാസം' എന്ന പേരില്‍ പ്രശസ്തമായ ഈ കഥയില്‍ ശിവന്‍ പല വേഷങ്ങളിലുമെത്തി അര്‍ജുനനെ പ്രകോപിപ്പിക്കുന്നുണ്ട്.അവസാനം കാട്ടാളവേഷത്തിലെത്തിയ ശിവനുമായി അര്‍ജുനന്‍ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്നു.ഇവര്‍ പരസ്പരം ഉരുണ്ടുമറിഞ്ഞ സ്ഥലം ഉര്‍ഡൂര്‍ എന്നറിയപ്പെട്ടു. (തുളു ഭാഷയില്‍ 'ഉരുഡാഡിത ഊരു' എന്നാല്‍ ഉരുണ്ടുമറിഞ്ഞ സ്ഥലം എന്നര്‍ത്ഥം). ഉര്‍ഡൂര്‍ പിന്നീട് അഡൂര്‍ ആയിത്തീര്‍ന്നു. ഇവിടത്തെ പോസ്റ്റ് ഓഫീസ് ഇപ്പോഴും ഉര്‍ഡൂര്‍ തന്നെയാണ്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ട് അഡൂരിന് ചുറ്റുപാടുമുള്ള ഒരുപാട് സ്ഥലങ്ങള്‍ക്ക് പേര് വന്നിട്ടുണ്ട്. | |||
സാമൂഹിക ചുറ്റുപാട് | |||
ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവും മറ്റു സര്‍ക്കാര്‍ ഓഫീസുകളും സ്ക്കൂളിന്റെ അടുത്തായാണ് നിലകൊള്ളുന്നത്. 'അഡൂര്‍ ശ്രീ മഹാലിംഗേശ്വരക്ഷേത്രം' എന്ന പേരില്‍ പ്രശസ്തമായ ഒരു പുണ്യപുരാതന ശിവക്ഷേത്രം അഡൂരിലുണ്ട്. മൂന്ന് ഭാഗങ്ങളില്‍ റിസര്‍വ് വനങ്ങളും നാലാമത് ഭാഗത്ത് പയസ്വിനി പുഴയുമുള്ളതാണ് അഡൂര്‍ ഗ്രാമത്തിന്റെ പ്രത്യേകത. ഇവിടെയെത്തുന്ന അന്യജില്ലക്കാരില്‍ പലര്‍ക്കും വയനാട്ടിലെത്തിയ ഒരു പ്രതീതിയാണ് ഉണ്ടാകുക. പയസ്വിനിപ്പുഴയ്ക്ക് പള്ളങ്കോട് കടവില്‍ പാലം യാഥാര്‍ത്ഥ്യമാകുന്നത് വരെ അഡൂര്‍ ഗ്രാമം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്ഥിരനിയമനം ലഭിച്ച അദ്ധ്യാപകര്‍ പോലും പുഴക്കടവുവരെ വന്ന് തിരിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പാലം വന്നതോടെ കുറെയധികം മാറ്റങ്ങള്‍ വന്നുതുടങ്ങി. നല്ലൊരുശതമാനം കുട്ടികള്‍ തൊട്ടടുത്ത കര്‍ണാടകയില്‍ താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജനങ്ങളുടെ ജീവിത രീതികളില്‍ വിവിധ സംസ്കാരങ്ങളുടെ സ്വാധീനം കാണാവുന്നതാണ്. | |||
രക്ഷിതാക്കളില്‍ ഭൂരിഭാഗവും കൂലിതൊഴിലാളികള്‍, ബീഡിതൊഴിലാളികല്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങിയ സാമ്പത്തിക ഭദ്രതയോ സ്ഥിരവരുമാനമോ ഇല്ലാത്ത വിഭാഗങ്ങളില്‍ പെട്ടവരാണ്. മറാഠി, തുളു, കന്നട, മലയാളം, കൊങ്കണി എന്നിവ മാതൃഭാഷയായിട്ടുള്ളവര്‍ ഇവിടെയുണ്ട്.മലയാളം സംസാരിക്കുന്നവരില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് പ്രാദേശികമായും രൂപപ്പെട്ടിട്ടുള്ള മലയാളമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ മൊത്തം 1543 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഇതില്‍ 15% SC/ST വിഭാഗത്തില്‍ പെടുന്നവരും 15% മറാഠി വിഭാഗത്തില്‍ പെടുന്നവരുമാണ്.40% മുസ്ലീം വിഭാഗവും 28% മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെടുന്നവരുമാണ് . 2% മാത്രമെ മുന്നോക്കവിഭാഗത്തില്‍ പെടുന്നവരായിട്ടുള്ളു. | |||
ഭൗതിക സാഹചര്യങ്ങള്‍ | |||
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന ക്യാമ്പസില്‍ നിന്നും അര കിലോമീറ്റര്‍ മാറി നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് 3,4 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂളിനു മൊത്തം 34 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് 5 ക്ലാസ് മുറികളുമുണ്ട്. മുഴുവന്‍ ക്ലാസ്സ് മുറികളും ഐടി @സ്കൂളിന്റെയും SSA യുടെയും സഹായത്തോടെ വൈദ്യുതീകരിച്ച് ICT അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കിയിട്ടുണ്ട്. | |||
ലൈബ്രറി | |||
സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അമേരിക്കയില്‍ ഡോക്ട്ടറുമായ ഡോ.അമാനുള്ളയും സഹോദരന്മാരും ചേര്‍ന്ന് അവരുടെ പിതാവായ ബി. എസ് .മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചു നല്‍കിയ പ്ലാറ്റിനം ജൂബിലി കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ആറായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട് .കന്നഡ, മലയാളം മാധ്യമങ്ങളില്‍ നിന്നായി രണ്ട് വീതം അദ്ധ്യാപകര്‍ക്കാണ് ലൈബ്രറിയുടെ ചുമതല. പുസ്തകങ്ങളെടുക്കുന്ന മുറക്ക് അതിന്റെ പേരും വിശദവിവരങ്ങളും സ്ക്കൂള്‍ ഡയറിയില്‍ കുറിച്ചുവെക്കുന്നു .ജൂണില്‍ തന്നെ സ്ക്കൂളിലെ 1മുതല്‍ +2വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ക്കായി 'സ്റ്റുഡന്റ് ഹാന്റ്ബുക്ക് '(സ്ക്കുള്‍ ഡയറി) വിതരണം ചെയ്യുന്നുണ്ട് . ഓരോ കുട്ടിയുടേയും ലൈബ്രറി ഉപയോഗവും മറ്റ് പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവും വിലയിരുത്തുന്നതിനുള്ള ഒരു രേഖയായി 'സ്റ്റുഡന്റ് ഹാന്റ്ബുക്ക് 'മാറുന്നു. | |||
സയന്‍സ് ലാബ് | |||
ശാസ്ത്രവുമായി ബന്ധപെട്ട വിവിധ പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കുട്ടികളെ പരമാവധി സഹായിക്കുന്ന രീതിയിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത് .വസ്തുക്കളെ ചൂടാക്കിയും കത്തിച്ചും നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി ലാബിലേക്കായി ഗ്യാസ് കണക്ഷന്‍ എടുത്തിട്ടുണ്ട് .വിവിധ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ലാബില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലാബിന്റെ പരിപാലനത്തില്‍ സയന്‍സ് ക്ലബ് അംഗങ്ങളായ കുട്ടികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. | |||
കമ്പ്യൂട്ടര്‍ ലാബ് | |||
ഹൈസ്ക്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്ക്കുളില്‍ പ്രവര്‍ത്തനക്ഷമമായ 17 കമ്പ്യൂട്ടറുകളും യുപിയില്‍ 6 കമ്പ്യുട്ടറുകളുമുണ്ട്. ഹൈസ്ക്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും ഓഫീസ്/ മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും ലാന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട് . എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് . ലാബില്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് .എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ആഴ്ച്ചയില്‍ ഒരിക്കല്‍ കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. പ്രധാനമായുംഉബുണ്ടു ഒപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസപ്രാധാന്യമുളള സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലനം. | |||
മള്‍ട്ടിമീഡിയാ ക്ലാസ്സ് റും | |||
മള്‍മീഡിയാ ക്ലാസ്സ് മുറിയില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുളള കമ്പൂട്ടര്‍, ഡിജിറ്റല്‍ പ്രോജക്റ്റര്‍ ,ഡിവിഡി പ്ലെയര്‍ ,വിക്ടേഴ്സ് ചാനല്‍ പ്രോജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുവാനുളള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിഡികളുടെ ചെറിയൊരു ശേഖരവുമുണ്ട്.വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്ററുമുണ്ട്. | |||
സ്കൂള്‍ ഓഡിറ്റോറിയം | |||
ഗ്രാമ-ജില്ലാപഞ്ചായത്തുകളുടെ സഹകരണത്തോടെ 15 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ജില്ലയിലെ തന്നെ മികച്ച സ്കൂള്‍ ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ് സ്കൂളിനുള്ളത്. സ്കൂളുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ഈ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂള്‍ അസംബ്ലി ചേരുന്നതും ഇവിടെ വെച്ചാണ്. ഉച്ചക്കഞ്ഞി കഴിക്കുന്നതിനായും കുട്ടികള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. | |||
സ്റ്റേജ് | |||
സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഇപ്പോള്‍ അമേരിക്കയില്‍ ഡോക്ടറുമായ ഡോ. അമാനുള്ള അദ്ദേഹത്തിന്റെ അകാലത്തില്‍ പൊലിഞ്ഞുപോയ മകള്‍ നടാഷയുടെ സ്മരണയ്ക്കായി നിര്‍മിച്ചു നല്‍കിയ സ്റ്റേജ് സ്കൂളിനൊരു മുതല്‍ക്കൂട്ടാണ്. | |||
മഴവെള്ളസംഭരണി | |||
മൂന്നരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ 533000/- രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. സ്ക്കൂളിലെ രണ്ട് പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നുംഒഴുകിവരുന്ന ജലം ഒരു ശേഖരണ ചേമ്പറിലെത്തിച്ച് അവിടെ നിന്നും വിവിധ വലിപ്പത്തിലുള്ള മണലും ജല്ലിയും നിറച്ച ഫില്‍ട്ടറിങ്ക് ചേമ്പറിലേക്ക് കടത്തിവിടുകയും ഇതിലുടെ അരിച്ചിറങ്ങുന്ന വെള്ളം സംഭരണിയില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. കൂടതല്‍ ശുചീകരണത്തിനായി നിശ്ചിത ഇടവേളകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുന്നുണ്ട്. ടാങ്കില്‍ നിന്നും ഫെബ്രവരി / മാര്‍ച്ച് മാസങ്ങളിലാണ് പ്രധാനമായും ജലം പമ്പ് ചെയ്ത് ഉപയോഗിക്കുന്നത്. | |||
ടോയ് ലെറ്റ് | |||
പെണ്‍ കുട്ടികള്‍, ആണ്‍ കുട്ടികള്‍, സ്തീജീവനക്കാര്‍, പുരുഷജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്കായി നാല് ഗേള്‍ ഫ്രണ്ട്ലി ടോയ് ലെറ്റുകളുമുണ്ട്. | |||
പഠനപ്രവര്‍ത്തനങ്ങള്‍ | |||
അദ്ധ്യാപക ശാക്തീകരണ പരിപാടി, സ്റ്റാഫ് കൗണ്‍സില്‍, SRG, സബ്ജക് ട് കൗണ്‍സിലുകള്‍ എന്നിവയിലെ ചര്‍ച്ചകളുടെയും നിര്‍ദ്ദേശങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളെ പരമാവധിപ്രയോജനപ്പെടുത്തി പുതിയ ബോധനരീതിയിലധിഷ്ഠിതമായാണ് ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഉല്പന്നങ്ങള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രൈമറി ക്ലാസ്സുകളില്‍ ഓരോ കുട്ടിയുടെയും പോര്‍ട്ട്ഫോളിയോ ക്ലാസ്സ് മുറികളില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ CPTA യോഗം ചേരുകയും കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും പ്രശ്നമേഖലകള്‍ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പ്രോജക്റ്റ്, അസൈന്‍മെന്റ്, ശേഖരണം, പരീക്ഷണങ്ങള്‍ എന്നിവ ഓരോ വിഷയവുമായി ബന്ധപ്പെട്ടും അനുയോജ്യമായ രീതിയില്‍ നടക്കുന്നുണ്ട്. | |||
ലഭ്യമായ ICT ഉപകരണങ്ങളെയും സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഴുവന്‍ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ചുമരുകളില്‍ സ്ക്രീന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട് .ഇന്‍ര്‍നെറ്റ്, ബ്ലോഗിംഗ്, വിക്ടേഴ്സ് ചാനല്‍, വിദ്യാഭ്യാസ സംബന്ധമായ വിവിധ സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. | |||
S.S.L.C. റിസള്‍ട്ട് മെച്ചപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ | |||
രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ വീതവും അവധി ദിവസങ്ങളിലും പഠനത്തില്‍ പിന്നോക്കം നല്കുന്നവരെ ഉദ്ദേശിച്ച് പ്രത്യേക കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.വൈകുന്നേരം നാല് മണിക്ക് P.T.A യുടെ ആഭിമുഖ്യത്തില്‍ ലഘുഭക്ഷണം നല്കുന്നു. C.P.T.A ചേരുന്നത് കൂടാതെ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക P.T.Aകളും ചേരുന്നു. അദ്ധ്യാപകരും P.T.A പ്രതിനിധികളും അടങ്ങുന്ന സംഘങ്ങള്‍ ഓരോ കുട്ടിയുടേയും ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദ്ദേശം നല്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കേണ്ടതിനെക്കുറിച്ച് വിദഗ്ദരെ കൊണ്ട് വന്ന് ക്ലാസ്സ് സംഘടിപ്പിക്കുന്നു. വിക്ടേഴ്സ് ചാനലിലെ S.S.L.C. ഒരുക്കം പരിപാടി പ്രയോജനപ്പെടുത്തുന്നു. ജനുവരി ,ഫെബ്രുവരി മാസങ്ങളില്‍ ഓരോ അദ്ധ്യായവും അടിസ്ഥാനമാക്കി പ്രത്യേക യൂണിറ്റ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നു. | |||
കഴിഞ്ഞ വര്‍ഷം 97% ആണ് വിജയം. 9-ല്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും10-ലേക്ക് ക്ലാസ്സ് കയറ്റം നടത്തിയാണ് ഈ വിജയം നേടിയത് എന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ഉന്നത പഠനത്തിന് അര്‍ഹത നേടുന്ന കൂടുതല്‍ കുട്ടികള്‍ക്കും ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നില്ല. | |||
പഠനപിന്നോക്കാവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങള്‍ | |||
കുട്ടിയുടെ അധ്യയന മാധ്യമം മാതൃഭാഷയിലല്ലാതിരിക്കല്‍ ഉദാ: തുളു മാതൃഭാഷയുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ മലയാളത്തിലോ കന്നടയിലോ പഠിക്കുന്ന സാഹചര്യം | |||
കുട്ടികളുടെ പഠനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ | |||
സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ | |||
ആരോഗ്യകാരണങ്ങളാലോ മറ്റോ ക്ലാസ്സില്‍ ഇടയ്ക്കിടയ്ക്ക് ഹാജരാകാതിരിക്കല്‍ | |||
പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന തനതു പദ്ധതികള്‍ | |||
2008-09 വര്‍ഷം പി.ടി.എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് 'വെളിച്ചം'. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്ത് കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഒന്നാംക്ലാസ്സിലെ കുട്ടികള്‍ക്ക് പ്ലാസ്റ്റിക്ക് ചെയറുകളും സൈക്കിള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും നല്‍കി. 2009-10വര്‍ഷം നടപ്പിലാക്കിയ പദ്ധതിയാണ് 'സ്മാര്‍ട്ട് സ്ക്കൂള്‍' . ഇതിന്‍റ ഭാഗമായി 1മുതല്‍ XII വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും 'സ്റ്റുഡന്റ് ഹാന്റ് ബുക്ക് 'എന്ന പേരില്‍ സ്ക്കൂള്‍ ഡയറി വിതരണം ചെയ്തു.സ്ക്കൂള്‍ എംബ്ലം ആലേഖനം ചെയ്ത ബാഡ്ജ് തയ്യാറാക്കി നല്‍കി.ഒന്നാംക്ലാസ്സില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം,ബാഗ്,സ്ലേറ്റ്,വാട്ടര്‍ ബോട്ടില്‍ എന്നിവ സൗജന്യമായി നല്‍കി.(ഇത് ഈ വര്‍ഷവും തുടര്‍ന്നു) രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇരിപ്പിടങ്ങളായി പ്ലാസ്റ്റിക്ക് ചെയറുകളും എല്‍.പി. വിഭാഗം കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്‍റ ഭാഗമായി പ്രത്യേക കളര്‍ യൂണിഫോമും ഏര്‍പ്പെടുത്തി. | |||
2010-11 വര്‍ഷം പി.ടി.എ. നടപ്പിലാക്കുന്ന പദ്ധതിയാണ് 'പൂമൊട്ടുകള്‍' | |||
SSLC പരീക്ഷയില്‍ മുഴുവന്‍ കുട്ടികളെയും ഉയര്‍ന്ന ഗ്രേഡിലെത്തിക്കണമെങ്കില്‍ പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് തന്നെ പഠനനിലവാരം ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട് എന്നുള്ളതിനാല്‍, പ്രൈമറി ക്ലാസ്സുകളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെകണ്ടെത്തി പിന്നോക്കാവസ്ഥവയ്ക്കുളളകാരണങ്ങള്‍ പല തലങ്ങളില്‍ ചര്‍ച്ചചെയ്തതിന് ശേഷം രൂപം കൊടുത്തിട്ടുള്ള പദ്ധതിയാണ് 'പൂമൊട്ടുകള്‍'. | |||
പ്രധാനപ്രവര്‍ത്തനങ്ങള്‍ | |||
ക്ലാസ്സ്റൂം പഠനപ്രവര്‍ത്തനങ്ങള്‍ക്കുപരിയായി പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ കൂടുതലായി വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി, അത്തരം പ്രദേശങ്ങളില്‍ അവിടെയുള്ള ജനങ്ങളുടെ സഹകരണത്തോടെ അവധിദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ തന്നെക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത് വളരെയേറെ ഫലപ്രദമാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതോടൊപ്പം രക്ഷിതാക്കളെയുള്‍പ്പെടെ ദുശ്ശീലങ്ങളില്‍നിന്നും(പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം,മദ്യപാനം തുടങ്ങിയവ) പടിപടിയായിപിന്തിരിപ്പിക്കുന്നതിനായി അതുമായിബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം/ബോധവല്‍ക്കരണക്ലാസ്സ് എന്നിവയും സംഘടിപ്പിക്കുന്നു. | |||
1-4വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈസ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ആഴ്ചയില്‍ ഒരു പിരീഡ് കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. ഐ.ടി.@സ്ക്കൂള്‍ ഗ്നു ലിനക്സ്/ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട G-Compris, Childsplay, Kanagram തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് ഇതിനുപയോഗിക്കുന്നത്. വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പോലും വലിയ താല്‍പര്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്ക് സ്ക്കൂളില്‍ തന്നെ പ്രത്യേകപരിശീലനവും നല്‍കിയിട്ടുണ്ട്. | |||
രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി അവരെ ബോധവല്‍ക്കരിക്കാനുള്ള ഒരു ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. | |||
വിദഗ്ദരെ സംബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക വര്‍ക്ക്ഷോപ്പ്, പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാത്രമായി സഹവാസക്യാമ്പ്, അവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ഷോര്‍ട്ട് ഫിലിം എന്നിവ ഈ പദ്ധതിയില്‍ തുടര്‍ന്ന് നടത്താനുദ്ധേശിക്കുന്ന ചില പ്രധാനപ്രവര്‍ത്തനങ്ങളാണ്. | |||
പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ | |||
കലാരംഗം | |||
വിവിധ കലകളില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു.കാസറഗോഡിന്റെ തനതായ കലാരൂപം യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക യക്ഷഗാന സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ഉപജില്ലാ-ജില്ലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി സജിവ സാന്നിദ്ധ്യമാണ് അഡൂര്‍ സ്ക്കൂള്‍. ഈ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ യു. പി. വിഭാഗം അറബിക്ക് ചാമ്പ്യന്മാരാണ് സ്ക്കൂള്‍. കഴിഞ്ഞ വര്‍ഷത്തെ കുമ്പള ഉപജില്ലാ കലോത്സവത്തിന് ആതിഥ്യമരുളി. നടത്തിപ്പിലെ കാര്യക്ഷമത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മേള ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. | |||
കായികരംഗം | |||
കുട്ടികളുടെ കായികക്ഷമത ശാസ്ത്രീയമായി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിര്‍ദ്ധേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു.കുട്ടികളുടെ കായികവും മാനസികവുമായുള്ള ഉല്ലാസത്തിനായി ഗോരി, തലപ്പന്തുകളി തുടങ്ങിയ നാടന്‍ കളികളെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂള്‍ ക്രിക്കറ്റ് ടീം ജില്ലാതല മത്സരത്തില്‍ സംബന്ധിച്ചിട്ടുണ്ട് . നീന്തലില്‍ നൗഷാദ് ഇ. പി. എന്ന വിദ്യാര്‍ത്ഥി സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ സംബന്ധിച്ചിട്ടുണ്ട്.ജില്ലാതല ഗുസ്തി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം വിജയികളായി. | |||
ക്ലബ് പ്രവര്‍ത്തനങ്ങള്‍ | |||
1. ഇംഗ്ലീഷ് ക്ലബ് | |||
"ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയില്‍ സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. LP,UP വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷസ്നേഹം വളര്‍ത്തുന്നതിന് വേണ്ടി ദേലംപാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ LET US LEARN ENGLISH TOGETHER എന്ന പദ്ധതി നടപ്പിലാക്കി . അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ സിഡിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്താനും അവരുടെ ചുറ്റുപാടിനെക്കുറിച്ചും അവരെക്കുറിച്ചും ഇംഗ്ലീഷില്‍ അനായാസം സംസാരിക്കുവാനും സഹായിക്കുന്നതാണ് ഈ സിഡി. ഈ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളും അധ്യാപകരും അവതരിപ്പിക്കുന്ന ഈ പരിപാടി ദേലംപാടി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും 'പഠനസാമഗ്രിയായി' ഉപയോഗിക്കുന്നു. അതുപോലെതന്നെ വിദ്യാര്‍ത്ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് വേണ്ടി 'The Drizzles' Learning Entertainer' എന്ന മ്യൂസിക്കല്‍ ആല്‍ബവും നിര്‍മ്മിച്ചു. ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിനു വേണ്ടി എല്ലാ വെള്ളിയാഴ്ചയും 'ESG' എന്ന പേരില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതില്‍ ഇംഗീഷ് സംസാരിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേര്‍ന്ന് പരസ്പരം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷില്‍ കുട്ടികളുടെ രചനാപരമായ കഴിവ് വളര്‍ത്തുന്നതിന് വേണ്ടി ചുമര്‍പത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. 'sweet grammar' എന്ന പേരില്‍ കുട്ടികള്‍ക്ക് താല്‍പര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. | |||
2. ഐ.ടി. ക്ലബ് | |||
സ്ക്കൂള്‍ ഐ.ടി. ക്ലബ് 'ഡബ്ള്‍ ക്ലിക്ക് ' എന്ന പേരില്‍ 50 സജീവ അംഗങ്ങളുമായി ഐ.ടി. അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. | |||
*ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും(600-ല്‍ പരം) ഇ-മെയില്‍ വിലാസമുണ്ടാക്കുന്നതിനും അതുപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും നേതൃത്വം നല്കി. | |||
*'സ്ക്കൂള്‍ വിക്കി' യില്‍ കൂടുതല്‍ പേജുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. നാടോടി വിജ്ഞാനകോശം പ്രോജക്റ്റില്‍ പ്രാദേശിക ഭാഷാനിഘണ്ടു, എന്റെ നാടില്‍ അഡൂരിന്റെ ചരിത്രം, സ്ക്കൂള്‍ പത്രത്തില്‍ 'The Lens' എന്ന പേരില്‍ പത്രം, ഇ-വിദ്യാരംഗത്തില്‍ കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ എന്നിവയാണ് വിക്കിയിലെ പ്രധാനപ്രവര്‍ത്തനങ്ങള്‍. | |||
*സയന്‍സ് ക്ലബ്ബുമായി സഹകരിച്ച് 'പരലോകത്തേക്ക് ഒരു കുറുക്കുവഴി' എന്ന പേരില്‍ പുകയില വിരുദ്ധ ഡോക്യുമെന്ററി തയ്യാറാക്കി സ്ക്കൂള്‍ ബ്ലോഗിലും വിക്കിയിലും അപ് ലോഡ് ചെയ്തു. | |||
*ഓണാഘോഷത്തോടനുബന്ധിച്ച് 'ഡിജിറ്റല്‍ ' പൂക്കളമത്സരം നടത്തി. | |||
*സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തി. | |||
*സ്ക്കൂള്‍ ബ്ലോഗ് (www.ghssadoor.blogspot.com)അപ്ഡേറ്റ് ചെയ്യുന്നു. | |||
*വിക്ടേഴ്സ് ചാനലിലെ ഓരോ ദിവസത്തെയും പ്രധാനപരിപാടികള്‍ വൈറ്റ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കകയും ഒഴിവുസമയങ്ങളില്‍ മള്‍ട്ടിമീഡിയറൂമിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചാനല്‍ കാണുവാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. വിക്ടേഴ്സ് ചാനലിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ പബ്ലിസിറ്റി നല്കുന്നു. | |||
*ക്ലാസ്സ് മുറികളില്‍ ഐസിടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അദ്ധ്യാപകരെ സഹായിക്കുന്നു. | |||
*വിവിധ ഐടി മത്സരങ്ങള്‍ നടത്തി വിജയികളെ ഉപജില്ലാ ഐടി മേളയില്‍ മത്സരിപ്പിച്ചു. ഈ വര്‍ഷം ആറിനങ്ങളില്‍ മത്സരിക്കുകയും വെബ്പേജ് ഡിസൈനിങ്ങില്‍ രണ്ടാം സ്ഥാനവും പ്രോജക്റ്റ് അവതരണം, മലയാളം ടൈപ്പിംഗ് എന്നിവയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഉപജില്ലാ റണ്ണേഴ്സ്അപ് ആയിരുന്നു. | |||
3. സോഷ്യല്‍ സയന്‍സ് ക്ലബ് | |||
ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റുഡന്റ്സ് വോയ്സ് ' എന്ന പേരില്‍ സ്ക്കൂള്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മണിക്ക് വാര്‍ത്തയും വിശേഷദിവസങ്ങളില്‍ പ്രബന്ധാവതരണവും ഉണ്ടാകും. സാമമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാര്‍ പകര്‍ന്നുനല്‍കിയ സന്ദേശങ്ങളടങ്ങിയ ചാര്‍ട്ടുകള്‍ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും സ്ക്കൂള്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദര്‍ശനം, ദേശീയപതാകാനിര്‍മാണം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നാടകാവിഷ്ക്കരണം എന്നിവ നടന്നു. സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കല്‍ എന്നിവ നടന്നു. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ പ്രബന്ധാവതരണം നടത്തി. നവമ്പര്‍ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പര്‍ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ക്ലബ്ബിന്റെ കീഴില്‍ പുരാവസ്തുക്കളുടെ ഒരു ശേഖരവുമുണ്ട്. | |||
4. സയന്‍സ് ക്ലബ് | |||
ഈ സ്ക്കൂളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് ക്വിസ് മല്‍സരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായിവിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍,ചിത്രപ്രദര്‍ശനം,ക്വിസ് മല്‍സരം,തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ CD പ്രദര്‍ശനം നടത്തി. കൂടാതെ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്,എഡ്വിന്‍ ആല്‍ഡ്രിന്‍ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാര്‍ത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു. | |||
ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റര്‍രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റര്‍ പതിപ്പിച്ചു. ഐ.ടി. ക്ലബിന്റെ സഹകരണത്തോടെ സ്ക്കൂളില്‍ തന്നെ തയ്യാറാക്കിയ 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദര്‍ശിപ്പിച്ചു. സ്ക്കൂളില്‍ പാന്‍ മസാല ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ആന്റി ഡ്രഗ് ഫോഴ്സ് (ADF) രൂപീകരിച്ചു. ഇവര്‍ രഹസ്യമായി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, അത്തരം കുട്ടികളെ പുകയില വിരുദ്ധ ഡോക്യുമെന്ററി കാണിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം വഴി കുറെയധികം കുട്ടികള്‍ ഈ ദുശ്ശീലത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. | |||
5.പരിസ്ഥിതി ക്ലബ് | |||
ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂള്‍ ക്യാമ്പസ് ഹരിതാഭമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു. | |||
ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. | |||
6. മാത്സ് ക്ലബ് | |||
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ചാര്‍ട്ട് പ്രദര്‍ശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു puzzle competition നടത്തുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ഒരു ചോദ്യം മാത്സ് ബുള്ളറ്റിന്‍ ബോര്‍ഡില്‍ ഇടുന്നു. കുട്ടികള്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പെട്ടിയില്‍ നിക്ഷേപിക്കുന്നു. വിജയികളുടെ പേര് ബുള്ളറ്റിന്‍ ബോഡില്‍ ഇടുന്നു. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം കണ്ടെത്തുന്ന കുട്ടിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനം നല്‍കുന്നു. ഒന്നിലധികം പേര്‍ ശരിയുത്തരം നല്‍കിയിട്ടുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലുടെ കണ്ടെത്തുന്നു. സ്കൂള്‍തലത്തില്‍ വിവിധ മല്‍സരങ്ങള്‍ സങ്കടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ, ജില്ലാതലമത്സരങ്ങള്‍ക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
7. വിദ്യാരംഗം കലാസാഹിത്യവേദി | |||
ജൂണ്‍ 19 പി. എന്‍. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങള്‍ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. കന്നഡ/മലയാളം വിഭാഗങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍ നടത്തി. ആഴ്ചയിലൊരിക്കല്‍ 'സാഹിത്യസഭ' നടത്തുന്നു. യു.പി./ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി കവിതാ ആലാപനമത്സരങ്ങള്‍ നടത്തുകയും സമ്മാനം നല്‍കുകയും ചെയ്യുന്നു. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ക്ലാസ്സെടുത്തു. സാഹിത്യരചനയില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി വര്‍ഷംതോറും 'എഴുത്തുകൂട്ടം ' നടത്തുകയും മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകള്‍ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ കുറെ കുട്ടികള്‍ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങള്‍ പലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്. | |||
പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ | |||
(മലയാളം) | |||
മഴമേഘങ്ങള്‍ | |||
മഴ പ്രമേയമാക്കി കുട്ടികള്‍ രചിച്ച കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും മലയാളസാഹിത്യത്തില്‍ മഴ പ്രമേയമായി വന്ന ചില കവിതകളും ലേഖനങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മഴപ്പതിപ്പ് | |||
ഇതള്‍ (കവിതാ സമാഹാരം) | |||
വിദ്യാര്‍ത്ഥികള്‍ എഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കവിതാസമാഹാരം | |||
അക്ഷരക്കൂട്ടുകള്‍ | |||
വിദ്യാരംഗം പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തിലേക്ക്(ജില്ലാതലം) തെരെഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ | |||
ശേഷിപ്പുകള്‍ | |||
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പത്രവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ് | |||
(കന്നഡ) | |||
ചിഗുറു (കവിതാസമാഹാരം) | |||
പയോനിധി(കവിതാസമാഹാരം) | |||
ഹനിബരഹ(ലേഖനം, കവിത, കഥ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ്) | |||
8. പ്രവൃത്തിപരിചയ ക്ലബ് | |||
കുട്ടികള്‍ക്ക് കരകൗശലവസ്തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രായോഗികപരിശീലനം നല്കുന്നതിനും അവരിലുള്ള പ്രതിഭ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഈവര്‍ഷം മുതല്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ക്ലബ്ബാണ് 'പ്രവൃത്തിപരിചയ ക്ലബ് '. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'പതാകനിര്‍മാണവും' പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫാബ്രിക്ക് പെയിന്റിംഗില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി. | |||
9. രാഷ്ട്രഭാഷാ സമിതി | |||
കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയില്‍ ഒരു ദിവസം 'വ്യവഹാരിക് ഹിന്ദി' ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് വിവിധസന്ദര്‍ഭങ്ങളുണ്ടാക്കി ഹിന്ദിയില്‍ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങള്‍, ഹിന്ദി ക്വിസ് മത്സരങ്ങള്‍ എന്നിവയും നടത്തുന്നു. കുട്ടികളുടെ ഒരു നാടക ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്. | |||
10. ഹെല്‍ത്ത് ക്ലബ് | |||
ഹെല്‍ത്ത്ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളില്‍ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു. അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടികളുടെ ഭവനസന്ദര്‍ശനം നടത്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകള്‍ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒരു പ്രത്യേക കുഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. കൊതുകിന്റെ ഉറവിടനശീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും വിദ്യാര്‍ത്ഥികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ അംഗങ്ങള്‍ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി 'Noon Feeding Vigilance Team' പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ക്ലബ്ബിലെ കുട്ടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവര്‍ത്തകയാണ്. കുട്ടികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. | |||
11. ഫൈനാര്‍ട്ട്സ് ക്ലബ് | |||
കുട്ടികളെ വര്‍ഷ, ഗ്രീഷ്മ, ഹേമന്ത, ശിശിര എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം നാല് മണിക്ക് ശേഷം ഓരോ ഗ്രൂപ്പുകള്‍ക്കായി ചിത്രകലയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു. കൂടാതെ, ചിത്രകാരന്മാരെയും അവരുടെ പ്രധാനപ്പെട്ട സംഭാവനകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ആല്‍ബം തയ്യാറാക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. പ്രശസ്ത ചിത്രകാരന്മാരായ ശ്രീ. പി.എസ്. പുണിഞ്ചിത്തായ, ഹരീഷ് ചെന്നങ്കോട് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് 'Play with Colours' എന്ന പേരില്‍ രണ്ട് ദിവസത്തെ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തി. | |||
സംഗീതവാസനയുള്ള കുട്ടികള്‍ക്കായിഎല്ലാ വെള്ളിയാഴ്ചയും നാല് മണി മുതല്‍ അഞ്ച് മണി വരെ പ്രത്യേക സംഗീത പരിശീലനക്ലാസ്സ് നടത്തുന്നു. മാപ്പിളകലകളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി പ്രശസ്ത മാപ്പിളകലാകാരനായ ഇസ്മായില്‍ മാസ്റ്ററെ (കണ്ണൂര്‍) സംബന്ധിപ്പിച്ചുകൊണ്ട് വിവിധ മാപ്പിളകലാരൂപങ്ങളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ പെയിന്റിംഗ്സും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. | |||
പ്രതിഭാനിര്‍ണയ പരീക്ഷകള്‍ | |||
2008-09 വര്‍ഷം 6 കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചു. ഈ വര്‍ഷം 36 കുട്ടികള്‍ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയിട്ടുണ്ട്. LSS, USS പരീക്ഷകള്‍ക്കും ഓരോ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. | |||
സാങ്കേതിക മികവ് | |||
ഹൈസ്ക്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില്‍ പ്രവര്‍ത്തനക്ഷമമായ 17 കമ്പ്യൂട്ടറുകളും പ്രൈമറി ലാബില്‍ 6 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് വിഭാഗങ്ങള്‍ക്കും ഓരോ ലാപ്ടോപ്പും ഡിജിറ്റല്‍ പ്രോജക്റ്ററുമുണ്ട്. സ്ക്കൂള്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്ക്കാനര്‍ എന്നിവയുമുണ്ട്. മള്‍ട്ടിമീഡിയ റൂമില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുളള കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ പ്രോജക്റ്റര്‍ ,ഡിവിഡി പ്ലെയര്‍ ,വിക്ടേഴ്സ് ചാനല്‍ പ്രോജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുവാനുളള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിഡികളുടെ ചെറിയൊരു ശേഖരവുമുണ്ട്. വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്ററുമുണ്ട്. ഹൈസ്ക്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും ഓഫീസ്/ മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും ലാന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട് . എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് . ലാബില്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് .എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ആഴ്ച്ചയില്‍ ഒരിക്കല്‍ കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. പ്രധാനമായും ഉബുണ്ടു ഒപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസപ്രാധാന്യമുളള സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലനം. സ്ക്കൂളുമായി ബന്ധപ്പെട്ട വിവിധപ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനായി വീഡിയോ ക്യാമറ ലഭ്യമാണ്. 2010 മാര്‍ച്ച് മുതല്‍ SPARK വഴിയാണ് ശമ്പളം ലഭ്യമാക്കുന്നത്. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും SPARK സംബന്ധമായ ജോലികള്‍ക്ക് ഈ സ്ക്കൂളിനെയാണ് ആശ്രയിക്കുന്നത്. കത്തിടപാടുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമൊക്കെ ഇന്റര്‍നെറ്റ്/കമ്പ്യൂട്ടറിന്റെ സഹായത്താലാണ്. | |||
ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇ-മെയില്‍ വിലാസമുണ്ട്. PTA/CPTA മീറ്റിംഗുകള്‍ക്കുള്ള അറിയിപ്പുകള്‍ നല്‍കുന്നതിന് ഇന്റര്‍നെറ്റിലെ ഗ്രൂപ്പ് മെസ്സേജിങ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നു. സ്ക്കൂള്‍ ബ്ലോഗ് , സ്ക്കൂള്‍ വിക്കി എന്നിവ പരസ്പരം ലിങ്ക് ചെയ്ത് ഐ.ടി. ക്ലബിന്റെ നേതൃത്വത്തില്‍ നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.(ഐ.ടി. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിശദമായി നല്‍കിയിട്ടുണ്ട്) ലഭ്യമായ ICT ഉപകരണങ്ങളെയും സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഴുവന്‍ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ചുമരുകളില്‍ സ്ക്രീന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട് . സ്ക്കൂളിന്റെ സാങ്കേതിക മികവ് സമൂഹത്തിനുംകൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ,ഡിജിറ്റല്‍ പ്രോജക്റ്റര്‍ ഉപയോഗിച്ച് ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
ഡോ. അമാനുള്ള. യു.എസ്.എ. | |||
ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് | |||
കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ. | |||
ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍ | |||
അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍ | |||
ഗംഗാധരന്‍. എം - ഹെഡ്മാസ്റ്റര്‍, ജി.എച്ച്.എസ്.എസ്. പാണ്ടി | |||
കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍ | |||
പദ്മ. എച്ച്. (സീനിയര്‍ അസിസ്റ്റന്റ്, ജി.എച്ച്.എസ്.എസ്. അഡൂര്‍) | |||
ഈ സ്ക്കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായി ഇപ്പോള്‍ ഇതേ സ്ക്കൂളില്‍ തന്നെ ജോലി ചെയ്യുന്നവര്‍ | |||
പദ്മ. എച്ച്. (സീനിയര്‍ അസിസ്റ്റന്റ്) | |||
അബ്ദുല്‍ സലാം. എ.എം (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്) | |||
രാജാറാം. എ (എച്ച്.എസ്.എ. നാച്ചുറല്‍ സയന്‍സ്) | |||
കൃഷ്ണപ്പ. ബി. (എല്‍.പി.എസ്.എ. കന്നഡ) | |||
ചെനിയ നായ്ക്ക് (എല്‍.പി.എസ്.എ. കന്നഡ) | |||
ഗംഗാധരന്‍ (എല്‍.പി.എസ്.എ. കന്നഡ) | |||
സെമി അലി (എല്‍.ഡി.സി.) | |||
മീനാക്ഷി. ടി (എച്ച്.എസ്.എ. ഹിന്ദി - താല്‍ക്കാലികം) | |||
ഫാത്തിമത്ത് സമീറ. ബി. എം (എച്ച്.എസ്.എ. ഹിന്ദി - താല്‍ക്കാലികം) | |||
പദ്മാവതി. സി.ജെ (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് - താല്‍ക്കാലികം) | |||
അഹമ്മദ് സനദ് (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്ക് - താല്‍ക്കാലികം) | |||
ആവശ്യങ്ങള്‍ | |||
പത്ത് കിലോമീറ്റര്‍ വരെ അകലെ നിന്ന് കുട്ടികള്‍ വരുന്നുണ്ട്. ബസ് സര്‍വ്വീസ് വേണ്ടത്രയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കൃത്യ സമയത്ത് ക്ലാസ്സില്‍ ഹാജരാകാന്‍ പ്രയാസം നേരിടുന്നുണ്ട്. സ്ക്കൂളിന് സ്വന്തമായി വാഹനം വേണം | |||
ഹൈസ്ക്കൂളില്‍ കൂടുതലായി നാല് ഡിവിഷനുകള്‍ക്കുള്ള കുട്ടികളുണ്ട്. ഡിവിഷനുകള്‍ അനുവദിക്കണം | |||
ഡിവിഷനുകള്‍ അനുവദിക്കുമ്പോള്‍ ക്ലാസ്സ് മുറികളും ആവശ്യമാണ്. | |||
സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ , സ്ക്കൂള്‍ ഓഫീസ് എന്നിവ സാധാരണ ക്ലാസ്സ് മുറികളില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോന്നിനും അനുയോജ്യമായ ഘടനകളിലുള്ള കെട്ടിടങ്ങള്‍ വേണം. | |||
കുടിവെള്ളസൗകര്യം കുറച്ചുകൂടി മെച്ചപ്പെടുത്തണം | |||
വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക അദ്ധ്യാപിക/അദ്ധ്യാപകന്‍ വേണം | |||
മുഴുവന്‍ ക്ലാസ്സ് മുറികളും പൊടിവിമുക്തമാക്കണം | |||
ക്ലാസ്സ് മുറികളുടെ ചുമരുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കണം | |||
പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമായി പ്രത്യേക പാര്‍ക്ക് വേണം | |||
പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മുറികള്‍ ആവശ്യമാണ് | |||
കളിസ്ഥലം കൂടുതല്‍ മെച്ചപ്പെടുത്തണം | |||
സയന്‍സ് ലാബ് ആധുനികവല്‍ക്കരിക്കണം (ശാസ്ത്രപോഷിണി ലാബിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.) | |||
കൂടുതല്‍ ICT ഉപകരണങ്ങള്‍ ആവശ്യമാണ്. | |||
നിലവിലുള്ള പാചകപ്പുരയുടെ വലിപ്പം വര്‍ദ്ധിപ്പിക്കണം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
20:14, 23 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. അഡൂർ | |
---|---|
വിലാസം | |
അഡൂര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,കന്നട |
അവസാനം തിരുത്തിയത് | |
23-12-2010 | Ghssadoor |
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
ചരിത്രം
- 1929 മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്ററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
- 1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1956 കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
- 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
- 1969 മലയാളം മീഡിയം ആരംഭിച്ചു.
- 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
- 2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു.
- 2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
- 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
- 2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
- 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു.
- 2009 സ്ക്കൂള്‍ കുംബള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്.
ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, ഇന്റ ര്‍നെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
മികവ് 2010
പി.ഒ. ഉര്‍ഡൂര്‍ കാസറഗോഡ് - 671 543. (വിദ്യാഭ്യാസ ജില്ല : കാസറഗോഡ്) ഹെഡ്മാസ്റ്റര്‍ : ശ്രീ.കേശവപ്രസാദ്. എസ്. പി.ടി.എ. പ്രസിഡന്റ് : ശ്രീ. കൃഷ്ണ നായക്ക് ബി. കുട്ടികളുടെ എണ്ണം LP/UP/HS : 1334 (എല്‍.പി.-259, യു.പി.-426, ഹൈസ്ക്കൂള്‍-649) HSS : 209
മാധ്യമം : മലയാളം, കന്നഡകര്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ , അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുണ്ടായിരുന്ന മലബാര്‍ ഡിസ്ട്രിക്ററ് ബോര്‍ഡ് ലോവര്‍ എലിമെന്ററി സ്ക്കൂളായി 1929ല്‍ കന്നഡ പഠന മാധ്യമമായി സ്വീകരിച്ചു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു . അതിനും മുമ്പ് ഗുരുകുലസമ്പ്രദായത്തില്‍ പഠനം നടന്നിരുന്നു എന്നാണറിവ്. ചരിത്രത്താളുകളിലൂടെ.........
1929 :മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍
എലിമെന്ററി സ്ക്കൂളായി വിദ്യാലയം ആരംഭിച്ചു.
1953 : ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1956 : കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. 1962 : ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1965 : ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 1969 : മലയാളം മീഡിയം ആരംഭിച്ചു. 1980 : ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 2003 : ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു. 2004 : ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ്
ബാച്ച് ആരംഭിക്കുകയും ചെയ്തു.
2005 : സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിവിധപരിപാടികളോടെ ആഘോഷിച്ചു. 2007 : ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു. 2008 :സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു. 2009 :സ്ക്കൂള്‍ കുമ്പള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു. 2010 :പ്രൈമറി വിഭാഗത്തിനായി പ്രത്യേക കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. അഡൂര്‍ എന്ന പേരിന് പിന്നിലെ ഐതിഹ്യം അര്‍ജുനന്‍ ശിവനെ തപസ്സ് ചെയ്ത് 'പശുപതാസ്ത്രം' നേടുന്ന സംഭവം മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. പശുപതാസ്ത്രം എന്ന അമൂല്യവും അപൂര്‍വ്വവുമായ ആയുധം നല്‍കുന്നതിന് മുമ്പ് അര്‍ജുനനെ പരീക്ഷിക്കാനായി ഒരു നാടകം കളിക്കാന്‍ ശിവന്‍ തയ്യാറാകുന്നു. 'ശബരശങ്കരവിലാസം' എന്ന പേരില്‍ പ്രശസ്തമായ ഈ കഥയില്‍ ശിവന്‍ പല വേഷങ്ങളിലുമെത്തി അര്‍ജുനനെ പ്രകോപിപ്പിക്കുന്നുണ്ട്.അവസാനം കാട്ടാളവേഷത്തിലെത്തിയ ശിവനുമായി അര്‍ജുനന്‍ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്നു.ഇവര്‍ പരസ്പരം ഉരുണ്ടുമറിഞ്ഞ സ്ഥലം ഉര്‍ഡൂര്‍ എന്നറിയപ്പെട്ടു. (തുളു ഭാഷയില്‍ 'ഉരുഡാഡിത ഊരു' എന്നാല്‍ ഉരുണ്ടുമറിഞ്ഞ സ്ഥലം എന്നര്‍ത്ഥം). ഉര്‍ഡൂര്‍ പിന്നീട് അഡൂര്‍ ആയിത്തീര്‍ന്നു. ഇവിടത്തെ പോസ്റ്റ് ഓഫീസ് ഇപ്പോഴും ഉര്‍ഡൂര്‍ തന്നെയാണ്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ട് അഡൂരിന് ചുറ്റുപാടുമുള്ള ഒരുപാട് സ്ഥലങ്ങള്‍ക്ക് പേര് വന്നിട്ടുണ്ട്. സാമൂഹിക ചുറ്റുപാട് ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവും മറ്റു സര്‍ക്കാര്‍ ഓഫീസുകളും സ്ക്കൂളിന്റെ അടുത്തായാണ് നിലകൊള്ളുന്നത്. 'അഡൂര്‍ ശ്രീ മഹാലിംഗേശ്വരക്ഷേത്രം' എന്ന പേരില്‍ പ്രശസ്തമായ ഒരു പുണ്യപുരാതന ശിവക്ഷേത്രം അഡൂരിലുണ്ട്. മൂന്ന് ഭാഗങ്ങളില്‍ റിസര്‍വ് വനങ്ങളും നാലാമത് ഭാഗത്ത് പയസ്വിനി പുഴയുമുള്ളതാണ് അഡൂര്‍ ഗ്രാമത്തിന്റെ പ്രത്യേകത. ഇവിടെയെത്തുന്ന അന്യജില്ലക്കാരില്‍ പലര്‍ക്കും വയനാട്ടിലെത്തിയ ഒരു പ്രതീതിയാണ് ഉണ്ടാകുക. പയസ്വിനിപ്പുഴയ്ക്ക് പള്ളങ്കോട് കടവില്‍ പാലം യാഥാര്‍ത്ഥ്യമാകുന്നത് വരെ അഡൂര്‍ ഗ്രാമം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്ഥിരനിയമനം ലഭിച്ച അദ്ധ്യാപകര്‍ പോലും പുഴക്കടവുവരെ വന്ന് തിരിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പാലം വന്നതോടെ കുറെയധികം മാറ്റങ്ങള്‍ വന്നുതുടങ്ങി. നല്ലൊരുശതമാനം കുട്ടികള്‍ തൊട്ടടുത്ത കര്‍ണാടകയില്‍ താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജനങ്ങളുടെ ജീവിത രീതികളില്‍ വിവിധ സംസ്കാരങ്ങളുടെ സ്വാധീനം കാണാവുന്നതാണ്.
രക്ഷിതാക്കളില്‍ ഭൂരിഭാഗവും കൂലിതൊഴിലാളികള്‍, ബീഡിതൊഴിലാളികല്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങിയ സാമ്പത്തിക ഭദ്രതയോ സ്ഥിരവരുമാനമോ ഇല്ലാത്ത വിഭാഗങ്ങളില്‍ പെട്ടവരാണ്. മറാഠി, തുളു, കന്നട, മലയാളം, കൊങ്കണി എന്നിവ മാതൃഭാഷയായിട്ടുള്ളവര്‍ ഇവിടെയുണ്ട്.മലയാളം സംസാരിക്കുന്നവരില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് പ്രാദേശികമായും രൂപപ്പെട്ടിട്ടുള്ള മലയാളമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ മൊത്തം 1543 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഇതില്‍ 15% SC/ST വിഭാഗത്തില്‍ പെടുന്നവരും 15% മറാഠി വിഭാഗത്തില്‍ പെടുന്നവരുമാണ്.40% മുസ്ലീം വിഭാഗവും 28% മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെടുന്നവരുമാണ് . 2% മാത്രമെ മുന്നോക്കവിഭാഗത്തില്‍ പെടുന്നവരായിട്ടുള്ളു.
ഭൗതിക സാഹചര്യങ്ങള്‍ അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന ക്യാമ്പസില്‍ നിന്നും അര കിലോമീറ്റര്‍ മാറി നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് 3,4 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂളിനു മൊത്തം 34 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് 5 ക്ലാസ് മുറികളുമുണ്ട്. മുഴുവന്‍ ക്ലാസ്സ് മുറികളും ഐടി @സ്കൂളിന്റെയും SSA യുടെയും സഹായത്തോടെ വൈദ്യുതീകരിച്ച് ICT അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കിയിട്ടുണ്ട്. ലൈബ്രറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അമേരിക്കയില്‍ ഡോക്ട്ടറുമായ ഡോ.അമാനുള്ളയും സഹോദരന്മാരും ചേര്‍ന്ന് അവരുടെ പിതാവായ ബി. എസ് .മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചു നല്‍കിയ പ്ലാറ്റിനം ജൂബിലി കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ആറായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട് .കന്നഡ, മലയാളം മാധ്യമങ്ങളില്‍ നിന്നായി രണ്ട് വീതം അദ്ധ്യാപകര്‍ക്കാണ് ലൈബ്രറിയുടെ ചുമതല. പുസ്തകങ്ങളെടുക്കുന്ന മുറക്ക് അതിന്റെ പേരും വിശദവിവരങ്ങളും സ്ക്കൂള്‍ ഡയറിയില്‍ കുറിച്ചുവെക്കുന്നു .ജൂണില്‍ തന്നെ സ്ക്കൂളിലെ 1മുതല്‍ +2വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ക്കായി 'സ്റ്റുഡന്റ് ഹാന്റ്ബുക്ക് '(സ്ക്കുള്‍ ഡയറി) വിതരണം ചെയ്യുന്നുണ്ട് . ഓരോ കുട്ടിയുടേയും ലൈബ്രറി ഉപയോഗവും മറ്റ് പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവും വിലയിരുത്തുന്നതിനുള്ള ഒരു രേഖയായി 'സ്റ്റുഡന്റ് ഹാന്റ്ബുക്ക് 'മാറുന്നു. സയന്‍സ് ലാബ് ശാസ്ത്രവുമായി ബന്ധപെട്ട വിവിധ പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കുട്ടികളെ പരമാവധി സഹായിക്കുന്ന രീതിയിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത് .വസ്തുക്കളെ ചൂടാക്കിയും കത്തിച്ചും നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി ലാബിലേക്കായി ഗ്യാസ് കണക്ഷന്‍ എടുത്തിട്ടുണ്ട് .വിവിധ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ലാബില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലാബിന്റെ പരിപാലനത്തില്‍ സയന്‍സ് ക്ലബ് അംഗങ്ങളായ കുട്ടികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. കമ്പ്യൂട്ടര്‍ ലാബ് ഹൈസ്ക്കൂളിനും യു. പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്ക്കുളില്‍ പ്രവര്‍ത്തനക്ഷമമായ 17 കമ്പ്യൂട്ടറുകളും യുപിയില്‍ 6 കമ്പ്യുട്ടറുകളുമുണ്ട്. ഹൈസ്ക്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും ഓഫീസ്/ മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും ലാന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട് . എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് . ലാബില്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് .എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ആഴ്ച്ചയില്‍ ഒരിക്കല്‍ കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. പ്രധാനമായുംഉബുണ്ടു ഒപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസപ്രാധാന്യമുളള സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലനം.
മള്‍ട്ടിമീഡിയാ ക്ലാസ്സ് റും മള്‍മീഡിയാ ക്ലാസ്സ് മുറിയില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുളള കമ്പൂട്ടര്‍, ഡിജിറ്റല്‍ പ്രോജക്റ്റര്‍ ,ഡിവിഡി പ്ലെയര്‍ ,വിക്ടേഴ്സ് ചാനല്‍ പ്രോജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുവാനുളള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിഡികളുടെ ചെറിയൊരു ശേഖരവുമുണ്ട്.വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്ററുമുണ്ട്. സ്കൂള്‍ ഓഡിറ്റോറിയം ഗ്രാമ-ജില്ലാപഞ്ചായത്തുകളുടെ സഹകരണത്തോടെ 15 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ജില്ലയിലെ തന്നെ മികച്ച സ്കൂള്‍ ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ് സ്കൂളിനുള്ളത്. സ്കൂളുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ഈ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂള്‍ അസംബ്ലി ചേരുന്നതും ഇവിടെ വെച്ചാണ്. ഉച്ചക്കഞ്ഞി കഴിക്കുന്നതിനായും കുട്ടികള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. സ്റ്റേജ്
സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഇപ്പോള്‍ അമേരിക്കയില്‍ ഡോക്ടറുമായ ഡോ. അമാനുള്ള അദ്ദേഹത്തിന്റെ അകാലത്തില്‍ പൊലിഞ്ഞുപോയ മകള്‍ നടാഷയുടെ സ്മരണയ്ക്കായി നിര്‍മിച്ചു നല്‍കിയ സ്റ്റേജ് സ്കൂളിനൊരു മുതല്‍ക്കൂട്ടാണ്. മഴവെള്ളസംഭരണി മൂന്നരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ 533000/- രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. സ്ക്കൂളിലെ രണ്ട് പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നുംഒഴുകിവരുന്ന ജലം ഒരു ശേഖരണ ചേമ്പറിലെത്തിച്ച് അവിടെ നിന്നും വിവിധ വലിപ്പത്തിലുള്ള മണലും ജല്ലിയും നിറച്ച ഫില്‍ട്ടറിങ്ക് ചേമ്പറിലേക്ക് കടത്തിവിടുകയും ഇതിലുടെ അരിച്ചിറങ്ങുന്ന വെള്ളം സംഭരണിയില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. കൂടതല്‍ ശുചീകരണത്തിനായി നിശ്ചിത ഇടവേളകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുന്നുണ്ട്. ടാങ്കില്‍ നിന്നും ഫെബ്രവരി / മാര്‍ച്ച് മാസങ്ങളിലാണ് പ്രധാനമായും ജലം പമ്പ് ചെയ്ത് ഉപയോഗിക്കുന്നത്. ടോയ് ലെറ്റ് പെണ്‍ കുട്ടികള്‍, ആണ്‍ കുട്ടികള്‍, സ്തീജീവനക്കാര്‍, പുരുഷജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്കായി നാല് ഗേള്‍ ഫ്രണ്ട്ലി ടോയ് ലെറ്റുകളുമുണ്ട്. പഠനപ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപക ശാക്തീകരണ പരിപാടി, സ്റ്റാഫ് കൗണ്‍സില്‍, SRG, സബ്ജക് ട് കൗണ്‍സിലുകള്‍ എന്നിവയിലെ ചര്‍ച്ചകളുടെയും നിര്‍ദ്ദേശങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളെ പരമാവധിപ്രയോജനപ്പെടുത്തി പുതിയ ബോധനരീതിയിലധിഷ്ഠിതമായാണ് ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഉല്പന്നങ്ങള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രൈമറി ക്ലാസ്സുകളില്‍ ഓരോ കുട്ടിയുടെയും പോര്‍ട്ട്ഫോളിയോ ക്ലാസ്സ് മുറികളില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ CPTA യോഗം ചേരുകയും കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും പ്രശ്നമേഖലകള്‍ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പ്രോജക്റ്റ്, അസൈന്‍മെന്റ്, ശേഖരണം, പരീക്ഷണങ്ങള്‍ എന്നിവ ഓരോ വിഷയവുമായി ബന്ധപ്പെട്ടും അനുയോജ്യമായ രീതിയില്‍ നടക്കുന്നുണ്ട്.
ലഭ്യമായ ICT ഉപകരണങ്ങളെയും സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഴുവന്‍ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ചുമരുകളില്‍ സ്ക്രീന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട് .ഇന്‍ര്‍നെറ്റ്, ബ്ലോഗിംഗ്, വിക്ടേഴ്സ് ചാനല്‍, വിദ്യാഭ്യാസ സംബന്ധമായ വിവിധ സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ പഠനപ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.
S.S.L.C. റിസള്‍ട്ട് മെച്ചപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍
രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ വീതവും അവധി ദിവസങ്ങളിലും പഠനത്തില്‍ പിന്നോക്കം നല്കുന്നവരെ ഉദ്ദേശിച്ച് പ്രത്യേക കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.വൈകുന്നേരം നാല് മണിക്ക് P.T.A യുടെ ആഭിമുഖ്യത്തില്‍ ലഘുഭക്ഷണം നല്കുന്നു. C.P.T.A ചേരുന്നത് കൂടാതെ ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക P.T.Aകളും ചേരുന്നു. അദ്ധ്യാപകരും P.T.A പ്രതിനിധികളും അടങ്ങുന്ന സംഘങ്ങള്‍ ഓരോ കുട്ടിയുടേയും ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദ്ദേശം നല്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കേണ്ടതിനെക്കുറിച്ച് വിദഗ്ദരെ കൊണ്ട് വന്ന് ക്ലാസ്സ് സംഘടിപ്പിക്കുന്നു. വിക്ടേഴ്സ് ചാനലിലെ S.S.L.C. ഒരുക്കം പരിപാടി പ്രയോജനപ്പെടുത്തുന്നു. ജനുവരി ,ഫെബ്രുവരി മാസങ്ങളില്‍ ഓരോ അദ്ധ്യായവും അടിസ്ഥാനമാക്കി പ്രത്യേക യൂണിറ്റ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 97% ആണ് വിജയം. 9-ല്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും10-ലേക്ക് ക്ലാസ്സ് കയറ്റം നടത്തിയാണ് ഈ വിജയം നേടിയത് എന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ഉന്നത പഠനത്തിന് അര്‍ഹത നേടുന്ന കൂടുതല്‍ കുട്ടികള്‍ക്കും ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നില്ല.
പഠനപിന്നോക്കാവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങള്‍ കുട്ടിയുടെ അധ്യയന മാധ്യമം മാതൃഭാഷയിലല്ലാതിരിക്കല്‍ ഉദാ: തുളു മാതൃഭാഷയുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ മലയാളത്തിലോ കന്നടയിലോ പഠിക്കുന്ന സാഹചര്യം കുട്ടികളുടെ പഠനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ ആരോഗ്യകാരണങ്ങളാലോ മറ്റോ ക്ലാസ്സില്‍ ഇടയ്ക്കിടയ്ക്ക് ഹാജരാകാതിരിക്കല്‍ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന തനതു പദ്ധതികള്‍ 2008-09 വര്‍ഷം പി.ടി.എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് 'വെളിച്ചം'. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്ത് കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഒന്നാംക്ലാസ്സിലെ കുട്ടികള്‍ക്ക് പ്ലാസ്റ്റിക്ക് ചെയറുകളും സൈക്കിള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും നല്‍കി. 2009-10വര്‍ഷം നടപ്പിലാക്കിയ പദ്ധതിയാണ് 'സ്മാര്‍ട്ട് സ്ക്കൂള്‍' . ഇതിന്‍റ ഭാഗമായി 1മുതല്‍ XII വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും 'സ്റ്റുഡന്റ് ഹാന്റ് ബുക്ക് 'എന്ന പേരില്‍ സ്ക്കൂള്‍ ഡയറി വിതരണം ചെയ്തു.സ്ക്കൂള്‍ എംബ്ലം ആലേഖനം ചെയ്ത ബാഡ്ജ് തയ്യാറാക്കി നല്‍കി.ഒന്നാംക്ലാസ്സില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം,ബാഗ്,സ്ലേറ്റ്,വാട്ടര്‍ ബോട്ടില്‍ എന്നിവ സൗജന്യമായി നല്‍കി.(ഇത് ഈ വര്‍ഷവും തുടര്‍ന്നു) രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇരിപ്പിടങ്ങളായി പ്ലാസ്റ്റിക്ക് ചെയറുകളും എല്‍.പി. വിഭാഗം കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്‍റ ഭാഗമായി പ്രത്യേക കളര്‍ യൂണിഫോമും ഏര്‍പ്പെടുത്തി. 2010-11 വര്‍ഷം പി.ടി.എ. നടപ്പിലാക്കുന്ന പദ്ധതിയാണ് 'പൂമൊട്ടുകള്‍' SSLC പരീക്ഷയില്‍ മുഴുവന്‍ കുട്ടികളെയും ഉയര്‍ന്ന ഗ്രേഡിലെത്തിക്കണമെങ്കില്‍ പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് തന്നെ പഠനനിലവാരം ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട് എന്നുള്ളതിനാല്‍, പ്രൈമറി ക്ലാസ്സുകളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെകണ്ടെത്തി പിന്നോക്കാവസ്ഥവയ്ക്കുളളകാരണങ്ങള്‍ പല തലങ്ങളില്‍ ചര്‍ച്ചചെയ്തതിന് ശേഷം രൂപം കൊടുത്തിട്ടുള്ള പദ്ധതിയാണ് 'പൂമൊട്ടുകള്‍'.
പ്രധാനപ്രവര്‍ത്തനങ്ങള്‍
ക്ലാസ്സ്റൂം പഠനപ്രവര്‍ത്തനങ്ങള്‍ക്കുപരിയായി പിന്നോക്കംനില്‍ക്കുന്ന കുട്ടികള്‍ കൂടുതലായി വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി, അത്തരം പ്രദേശങ്ങളില്‍ അവിടെയുള്ള ജനങ്ങളുടെ സഹകരണത്തോടെ അവധിദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ തന്നെക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത് വളരെയേറെ ഫലപ്രദമാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതോടൊപ്പം രക്ഷിതാക്കളെയുള്‍പ്പെടെ ദുശ്ശീലങ്ങളില്‍നിന്നും(പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം,മദ്യപാനം തുടങ്ങിയവ) പടിപടിയായിപിന്തിരിപ്പിക്കുന്നതിനായി അതുമായിബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം/ബോധവല്‍ക്കരണക്ലാസ്സ് എന്നിവയും സംഘടിപ്പിക്കുന്നു. 1-4വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈസ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ആഴ്ചയില്‍ ഒരു പിരീഡ് കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. ഐ.ടി.@സ്ക്കൂള്‍ ഗ്നു ലിനക്സ്/ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട G-Compris, Childsplay, Kanagram തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് ഇതിനുപയോഗിക്കുന്നത്. വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പോലും വലിയ താല്‍പര്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്ക് സ്ക്കൂളില്‍ തന്നെ പ്രത്യേകപരിശീലനവും നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി അവരെ ബോധവല്‍ക്കരിക്കാനുള്ള ഒരു ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വിദഗ്ദരെ സംബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക വര്‍ക്ക്ഷോപ്പ്, പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാത്രമായി സഹവാസക്യാമ്പ്, അവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ഷോര്‍ട്ട് ഫിലിം എന്നിവ ഈ പദ്ധതിയില്‍ തുടര്‍ന്ന് നടത്താനുദ്ധേശിക്കുന്ന ചില പ്രധാനപ്രവര്‍ത്തനങ്ങളാണ്. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ കലാരംഗം
വിവിധ കലകളില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു.കാസറഗോഡിന്റെ തനതായ കലാരൂപം യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക യക്ഷഗാന സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ഉപജില്ലാ-ജില്ലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി സജിവ സാന്നിദ്ധ്യമാണ് അഡൂര്‍ സ്ക്കൂള്‍. ഈ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ യു. പി. വിഭാഗം അറബിക്ക് ചാമ്പ്യന്മാരാണ് സ്ക്കൂള്‍. കഴിഞ്ഞ വര്‍ഷത്തെ കുമ്പള ഉപജില്ലാ കലോത്സവത്തിന് ആതിഥ്യമരുളി. നടത്തിപ്പിലെ കാര്യക്ഷമത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മേള ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കായികരംഗം
കുട്ടികളുടെ കായികക്ഷമത ശാസ്ത്രീയമായി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിര്‍ദ്ധേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു.കുട്ടികളുടെ കായികവും മാനസികവുമായുള്ള ഉല്ലാസത്തിനായി ഗോരി, തലപ്പന്തുകളി തുടങ്ങിയ നാടന്‍ കളികളെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂള്‍ ക്രിക്കറ്റ് ടീം ജില്ലാതല മത്സരത്തില്‍ സംബന്ധിച്ചിട്ടുണ്ട് . നീന്തലില്‍ നൗഷാദ് ഇ. പി. എന്ന വിദ്യാര്‍ത്ഥി സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ സംബന്ധിച്ചിട്ടുണ്ട്.ജില്ലാതല ഗുസ്തി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം വിജയികളായി.
ക്ലബ് പ്രവര്‍ത്തനങ്ങള്‍ 1. ഇംഗ്ലീഷ് ക്ലബ് "ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയില്‍ സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. LP,UP വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷസ്നേഹം വളര്‍ത്തുന്നതിന് വേണ്ടി ദേലംപാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ LET US LEARN ENGLISH TOGETHER എന്ന പദ്ധതി നടപ്പിലാക്കി . അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ സിഡിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്താനും അവരുടെ ചുറ്റുപാടിനെക്കുറിച്ചും അവരെക്കുറിച്ചും ഇംഗ്ലീഷില്‍ അനായാസം സംസാരിക്കുവാനും സഹായിക്കുന്നതാണ് ഈ സിഡി. ഈ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളും അധ്യാപകരും അവതരിപ്പിക്കുന്ന ഈ പരിപാടി ദേലംപാടി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും 'പഠനസാമഗ്രിയായി' ഉപയോഗിക്കുന്നു. അതുപോലെതന്നെ വിദ്യാര്‍ത്ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് വേണ്ടി 'The Drizzles' Learning Entertainer' എന്ന മ്യൂസിക്കല്‍ ആല്‍ബവും നിര്‍മ്മിച്ചു. ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിനു വേണ്ടി എല്ലാ വെള്ളിയാഴ്ചയും 'ESG' എന്ന പേരില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതില്‍ ഇംഗീഷ് സംസാരിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേര്‍ന്ന് പരസ്പരം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷില്‍ കുട്ടികളുടെ രചനാപരമായ കഴിവ് വളര്‍ത്തുന്നതിന് വേണ്ടി ചുമര്‍പത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. 'sweet grammar' എന്ന പേരില്‍ കുട്ടികള്‍ക്ക് താല്‍പര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. 2. ഐ.ടി. ക്ലബ് സ്ക്കൂള്‍ ഐ.ടി. ക്ലബ് 'ഡബ്ള്‍ ക്ലിക്ക് ' എന്ന പേരില്‍ 50 സജീവ അംഗങ്ങളുമായി ഐ.ടി. അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
- ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും(600-ല്‍ പരം) ഇ-മെയില്‍ വിലാസമുണ്ടാക്കുന്നതിനും അതുപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും നേതൃത്വം നല്കി.
- 'സ്ക്കൂള്‍ വിക്കി' യില്‍ കൂടുതല്‍ പേജുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. നാടോടി വിജ്ഞാനകോശം പ്രോജക്റ്റില്‍ പ്രാദേശിക ഭാഷാനിഘണ്ടു, എന്റെ നാടില്‍ അഡൂരിന്റെ ചരിത്രം, സ്ക്കൂള്‍ പത്രത്തില്‍ 'The Lens' എന്ന പേരില്‍ പത്രം, ഇ-വിദ്യാരംഗത്തില്‍ കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ എന്നിവയാണ് വിക്കിയിലെ പ്രധാനപ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബുമായി സഹകരിച്ച് 'പരലോകത്തേക്ക് ഒരു കുറുക്കുവഴി' എന്ന പേരില്‍ പുകയില വിരുദ്ധ ഡോക്യുമെന്ററി തയ്യാറാക്കി സ്ക്കൂള്‍ ബ്ലോഗിലും വിക്കിയിലും അപ് ലോഡ് ചെയ്തു.
- ഓണാഘോഷത്തോടനുബന്ധിച്ച് 'ഡിജിറ്റല്‍ ' പൂക്കളമത്സരം നടത്തി.
- സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തി.
- സ്ക്കൂള്‍ ബ്ലോഗ് (www.ghssadoor.blogspot.com)അപ്ഡേറ്റ് ചെയ്യുന്നു.
- വിക്ടേഴ്സ് ചാനലിലെ ഓരോ ദിവസത്തെയും പ്രധാനപരിപാടികള്‍ വൈറ്റ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കകയും ഒഴിവുസമയങ്ങളില്‍ മള്‍ട്ടിമീഡിയറൂമിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചാനല്‍ കാണുവാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. വിക്ടേഴ്സ് ചാനലിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ പബ്ലിസിറ്റി നല്കുന്നു.
- ക്ലാസ്സ് മുറികളില്‍ ഐസിടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അദ്ധ്യാപകരെ സഹായിക്കുന്നു.
- വിവിധ ഐടി മത്സരങ്ങള്‍ നടത്തി വിജയികളെ ഉപജില്ലാ ഐടി മേളയില്‍ മത്സരിപ്പിച്ചു. ഈ വര്‍ഷം ആറിനങ്ങളില്‍ മത്സരിക്കുകയും വെബ്പേജ് ഡിസൈനിങ്ങില്‍ രണ്ടാം സ്ഥാനവും പ്രോജക്റ്റ് അവതരണം, മലയാളം ടൈപ്പിംഗ് എന്നിവയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഉപജില്ലാ റണ്ണേഴ്സ്അപ് ആയിരുന്നു.
3. സോഷ്യല്‍ സയന്‍സ് ക്ലബ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റുഡന്റ്സ് വോയ്സ് ' എന്ന പേരില്‍ സ്ക്കൂള്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മണിക്ക് വാര്‍ത്തയും വിശേഷദിവസങ്ങളില്‍ പ്രബന്ധാവതരണവും ഉണ്ടാകും. സാമമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാര്‍ പകര്‍ന്നുനല്‍കിയ സന്ദേശങ്ങളടങ്ങിയ ചാര്‍ട്ടുകള്‍ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും സ്ക്കൂള്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദര്‍ശനം, ദേശീയപതാകാനിര്‍മാണം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നാടകാവിഷ്ക്കരണം എന്നിവ നടന്നു. സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കല്‍ എന്നിവ നടന്നു. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ പ്രബന്ധാവതരണം നടത്തി. നവമ്പര്‍ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പര്‍ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ക്ലബ്ബിന്റെ കീഴില്‍ പുരാവസ്തുക്കളുടെ ഒരു ശേഖരവുമുണ്ട്.
4. സയന്‍സ് ക്ലബ്
ഈ സ്ക്കൂളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് ക്വിസ് മല്‍സരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായിവിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍,ചിത്രപ്രദര്‍ശനം,ക്വിസ് മല്‍സരം,തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ CD പ്രദര്‍ശനം നടത്തി. കൂടാതെ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്,എഡ്വിന്‍ ആല്‍ഡ്രിന്‍ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാര്‍ത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.
ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റര്‍രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റര്‍ പതിപ്പിച്ചു. ഐ.ടി. ക്ലബിന്റെ സഹകരണത്തോടെ സ്ക്കൂളില്‍ തന്നെ തയ്യാറാക്കിയ 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദര്‍ശിപ്പിച്ചു. സ്ക്കൂളില്‍ പാന്‍ മസാല ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ആന്റി ഡ്രഗ് ഫോഴ്സ് (ADF) രൂപീകരിച്ചു. ഇവര്‍ രഹസ്യമായി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, അത്തരം കുട്ടികളെ പുകയില വിരുദ്ധ ഡോക്യുമെന്ററി കാണിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം വഴി കുറെയധികം കുട്ടികള്‍ ഈ ദുശ്ശീലത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
5.പരിസ്ഥിതി ക്ലബ് ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂള്‍ ക്യാമ്പസ് ഹരിതാഭമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു. ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 6. മാത്സ് ക്ലബ്
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ചാര്‍ട്ട് പ്രദര്‍ശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു puzzle competition നടത്തുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ഒരു ചോദ്യം മാത്സ് ബുള്ളറ്റിന്‍ ബോര്‍ഡില്‍ ഇടുന്നു. കുട്ടികള്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പെട്ടിയില്‍ നിക്ഷേപിക്കുന്നു. വിജയികളുടെ പേര് ബുള്ളറ്റിന്‍ ബോഡില്‍ ഇടുന്നു. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം കണ്ടെത്തുന്ന കുട്ടിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനം നല്‍കുന്നു. ഒന്നിലധികം പേര്‍ ശരിയുത്തരം നല്‍കിയിട്ടുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലുടെ കണ്ടെത്തുന്നു. സ്കൂള്‍തലത്തില്‍ വിവിധ മല്‍സരങ്ങള്‍ സങ്കടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ, ജില്ലാതലമത്സരങ്ങള്‍ക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
7. വിദ്യാരംഗം കലാസാഹിത്യവേദി ജൂണ്‍ 19 പി. എന്‍. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങള്‍ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. കന്നഡ/മലയാളം വിഭാഗങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍ നടത്തി. ആഴ്ചയിലൊരിക്കല്‍ 'സാഹിത്യസഭ' നടത്തുന്നു. യു.പി./ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി കവിതാ ആലാപനമത്സരങ്ങള്‍ നടത്തുകയും സമ്മാനം നല്‍കുകയും ചെയ്യുന്നു. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ക്ലാസ്സെടുത്തു. സാഹിത്യരചനയില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി വര്‍ഷംതോറും 'എഴുത്തുകൂട്ടം ' നടത്തുകയും മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകള്‍ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ കുറെ കുട്ടികള്‍ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങള്‍ പലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ (മലയാളം) മഴമേഘങ്ങള്‍
മഴ പ്രമേയമാക്കി കുട്ടികള്‍ രചിച്ച കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും മലയാളസാഹിത്യത്തില്‍ മഴ പ്രമേയമായി വന്ന ചില കവിതകളും ലേഖനങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മഴപ്പതിപ്പ്
ഇതള്‍ (കവിതാ സമാഹാരം) വിദ്യാര്‍ത്ഥികള്‍ എഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കവിതാസമാഹാരം അക്ഷരക്കൂട്ടുകള്‍
വിദ്യാരംഗം പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തിലേക്ക്(ജില്ലാതലം) തെരെഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍
ശേഷിപ്പുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പത്രവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ് (കന്നഡ) ചിഗുറു (കവിതാസമാഹാരം) പയോനിധി(കവിതാസമാഹാരം) ഹനിബരഹ(ലേഖനം, കവിത, കഥ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ്)
8. പ്രവൃത്തിപരിചയ ക്ലബ് കുട്ടികള്‍ക്ക് കരകൗശലവസ്തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രായോഗികപരിശീലനം നല്കുന്നതിനും അവരിലുള്ള പ്രതിഭ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഈവര്‍ഷം മുതല്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ക്ലബ്ബാണ് 'പ്രവൃത്തിപരിചയ ക്ലബ് '. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'പതാകനിര്‍മാണവും' പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫാബ്രിക്ക് പെയിന്റിംഗില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി. 9. രാഷ്ട്രഭാഷാ സമിതി കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയില്‍ ഒരു ദിവസം 'വ്യവഹാരിക് ഹിന്ദി' ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് വിവിധസന്ദര്‍ഭങ്ങളുണ്ടാക്കി ഹിന്ദിയില്‍ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങള്‍, ഹിന്ദി ക്വിസ് മത്സരങ്ങള്‍ എന്നിവയും നടത്തുന്നു. കുട്ടികളുടെ ഒരു നാടക ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
10. ഹെല്‍ത്ത് ക്ലബ് ഹെല്‍ത്ത്ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളില്‍ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു. അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടികളുടെ ഭവനസന്ദര്‍ശനം നടത്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകള്‍ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒരു പ്രത്യേക കുഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. കൊതുകിന്റെ ഉറവിടനശീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും വിദ്യാര്‍ത്ഥികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ അംഗങ്ങള്‍ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി 'Noon Feeding Vigilance Team' പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ക്ലബ്ബിലെ കുട്ടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവര്‍ത്തകയാണ്. കുട്ടികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
11. ഫൈനാര്‍ട്ട്സ് ക്ലബ് കുട്ടികളെ വര്‍ഷ, ഗ്രീഷ്മ, ഹേമന്ത, ശിശിര എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം നാല് മണിക്ക് ശേഷം ഓരോ ഗ്രൂപ്പുകള്‍ക്കായി ചിത്രകലയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു. കൂടാതെ, ചിത്രകാരന്മാരെയും അവരുടെ പ്രധാനപ്പെട്ട സംഭാവനകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ആല്‍ബം തയ്യാറാക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. പ്രശസ്ത ചിത്രകാരന്മാരായ ശ്രീ. പി.എസ്. പുണിഞ്ചിത്തായ, ഹരീഷ് ചെന്നങ്കോട് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് 'Play with Colours' എന്ന പേരില്‍ രണ്ട് ദിവസത്തെ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തി.
സംഗീതവാസനയുള്ള കുട്ടികള്‍ക്കായിഎല്ലാ വെള്ളിയാഴ്ചയും നാല് മണി മുതല്‍ അഞ്ച് മണി വരെ പ്രത്യേക സംഗീത പരിശീലനക്ലാസ്സ് നടത്തുന്നു. മാപ്പിളകലകളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി പ്രശസ്ത മാപ്പിളകലാകാരനായ ഇസ്മായില്‍ മാസ്റ്ററെ (കണ്ണൂര്‍) സംബന്ധിപ്പിച്ചുകൊണ്ട് വിവിധ മാപ്പിളകലാരൂപങ്ങളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ പെയിന്റിംഗ്സും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു.
പ്രതിഭാനിര്‍ണയ പരീക്ഷകള്‍ 2008-09 വര്‍ഷം 6 കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചു. ഈ വര്‍ഷം 36 കുട്ടികള്‍ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയിട്ടുണ്ട്. LSS, USS പരീക്ഷകള്‍ക്കും ഓരോ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. സാങ്കേതിക മികവ്
ഹൈസ്ക്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില്‍ പ്രവര്‍ത്തനക്ഷമമായ 17 കമ്പ്യൂട്ടറുകളും പ്രൈമറി ലാബില്‍ 6 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് വിഭാഗങ്ങള്‍ക്കും ഓരോ ലാപ്ടോപ്പും ഡിജിറ്റല്‍ പ്രോജക്റ്ററുമുണ്ട്. സ്ക്കൂള്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്ക്കാനര്‍ എന്നിവയുമുണ്ട്. മള്‍ട്ടിമീഡിയ റൂമില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുളള കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ പ്രോജക്റ്റര്‍ ,ഡിവിഡി പ്ലെയര്‍ ,വിക്ടേഴ്സ് ചാനല്‍ പ്രോജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുവാനുളള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിഡികളുടെ ചെറിയൊരു ശേഖരവുമുണ്ട്. വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്ററുമുണ്ട്. ഹൈസ്ക്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും ഓഫീസ്/ മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും ലാന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട് . എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് . ലാബില്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് .എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ആഴ്ച്ചയില്‍ ഒരിക്കല്‍ കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. പ്രധാനമായും ഉബുണ്ടു ഒപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസപ്രാധാന്യമുളള സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലനം. സ്ക്കൂളുമായി ബന്ധപ്പെട്ട വിവിധപ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനായി വീഡിയോ ക്യാമറ ലഭ്യമാണ്. 2010 മാര്‍ച്ച് മുതല്‍ SPARK വഴിയാണ് ശമ്പളം ലഭ്യമാക്കുന്നത്. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും SPARK സംബന്ധമായ ജോലികള്‍ക്ക് ഈ സ്ക്കൂളിനെയാണ് ആശ്രയിക്കുന്നത്. കത്തിടപാടുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമൊക്കെ ഇന്റര്‍നെറ്റ്/കമ്പ്യൂട്ടറിന്റെ സഹായത്താലാണ്. ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇ-മെയില്‍ വിലാസമുണ്ട്. PTA/CPTA മീറ്റിംഗുകള്‍ക്കുള്ള അറിയിപ്പുകള്‍ നല്‍കുന്നതിന് ഇന്റര്‍നെറ്റിലെ ഗ്രൂപ്പ് മെസ്സേജിങ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നു. സ്ക്കൂള്‍ ബ്ലോഗ് , സ്ക്കൂള്‍ വിക്കി എന്നിവ പരസ്പരം ലിങ്ക് ചെയ്ത് ഐ.ടി. ക്ലബിന്റെ നേതൃത്വത്തില്‍ നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.(ഐ.ടി. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിശദമായി നല്‍കിയിട്ടുണ്ട്) ലഭ്യമായ ICT ഉപകരണങ്ങളെയും സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഴുവന്‍ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ചുമരുകളില്‍ സ്ക്രീന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട് . സ്ക്കൂളിന്റെ സാങ്കേതിക മികവ് സമൂഹത്തിനുംകൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ,ഡിജിറ്റല്‍ പ്രോജക്റ്റര്‍ ഉപയോഗിച്ച് ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഡോ. അമാനുള്ള. യു.എസ്.എ. ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ. ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍ അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍ ഗംഗാധരന്‍. എം - ഹെഡ്മാസ്റ്റര്‍, ജി.എച്ച്.എസ്.എസ്. പാണ്ടി കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍ പദ്മ. എച്ച്. (സീനിയര്‍ അസിസ്റ്റന്റ്, ജി.എച്ച്.എസ്.എസ്. അഡൂര്‍) ഈ സ്ക്കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായി ഇപ്പോള്‍ ഇതേ സ്ക്കൂളില്‍ തന്നെ ജോലി ചെയ്യുന്നവര്‍ പദ്മ. എച്ച്. (സീനിയര്‍ അസിസ്റ്റന്റ്) അബ്ദുല്‍ സലാം. എ.എം (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്) രാജാറാം. എ (എച്ച്.എസ്.എ. നാച്ചുറല്‍ സയന്‍സ്) കൃഷ്ണപ്പ. ബി. (എല്‍.പി.എസ്.എ. കന്നഡ) ചെനിയ നായ്ക്ക് (എല്‍.പി.എസ്.എ. കന്നഡ) ഗംഗാധരന്‍ (എല്‍.പി.എസ്.എ. കന്നഡ) സെമി അലി (എല്‍.ഡി.സി.) മീനാക്ഷി. ടി (എച്ച്.എസ്.എ. ഹിന്ദി - താല്‍ക്കാലികം) ഫാത്തിമത്ത് സമീറ. ബി. എം (എച്ച്.എസ്.എ. ഹിന്ദി - താല്‍ക്കാലികം) പദ്മാവതി. സി.ജെ (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് - താല്‍ക്കാലികം) അഹമ്മദ് സനദ് (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്ക് - താല്‍ക്കാലികം) ആവശ്യങ്ങള്‍
പത്ത് കിലോമീറ്റര്‍ വരെ അകലെ നിന്ന് കുട്ടികള്‍ വരുന്നുണ്ട്. ബസ് സര്‍വ്വീസ് വേണ്ടത്രയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കൃത്യ സമയത്ത് ക്ലാസ്സില്‍ ഹാജരാകാന്‍ പ്രയാസം നേരിടുന്നുണ്ട്. സ്ക്കൂളിന് സ്വന്തമായി വാഹനം വേണം ഹൈസ്ക്കൂളില്‍ കൂടുതലായി നാല് ഡിവിഷനുകള്‍ക്കുള്ള കുട്ടികളുണ്ട്. ഡിവിഷനുകള്‍ അനുവദിക്കണം ഡിവിഷനുകള്‍ അനുവദിക്കുമ്പോള്‍ ക്ലാസ്സ് മുറികളും ആവശ്യമാണ്. സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ , സ്ക്കൂള്‍ ഓഫീസ് എന്നിവ സാധാരണ ക്ലാസ്സ് മുറികളില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോന്നിനും അനുയോജ്യമായ ഘടനകളിലുള്ള കെട്ടിടങ്ങള്‍ വേണം. കുടിവെള്ളസൗകര്യം കുറച്ചുകൂടി മെച്ചപ്പെടുത്തണം വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക അദ്ധ്യാപിക/അദ്ധ്യാപകന്‍ വേണം മുഴുവന്‍ ക്ലാസ്സ് മുറികളും പൊടിവിമുക്തമാക്കണം ക്ലാസ്സ് മുറികളുടെ ചുമരുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കണം പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമായി പ്രത്യേക പാര്‍ക്ക് വേണം പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മുറികള്‍ ആവശ്യമാണ് കളിസ്ഥലം കൂടുതല്‍ മെച്ചപ്പെടുത്തണം സയന്‍സ് ലാബ് ആധുനികവല്‍ക്കരിക്കണം (ശാസ്ത്രപോഷിണി ലാബിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.) കൂടുതല്‍ ICT ഉപകരണങ്ങള്‍ ആവശ്യമാണ്. നിലവിലുള്ള പാചകപ്പുരയുടെ വലിപ്പം വര്‍ദ്ധിപ്പിക്കണം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- വിക്രം സാരാഭായ് സയന്‍സ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- Double Click ഐ.ടി.ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- രാഷ്ട്രഭാഷാ ക്ലബ്
- ഫൈന്‍ ആര്‍ട്ട്സ് ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- ഇക്കോ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1997-01 ദൂമപ്പു മൂല്യ
- 2001-03 സീതാരാമ. എ.
- 2003-05 കെ.പി. ആചാര്യ
- 2005-06 രാമകൃഷ്ണ. എന്‍.
- 2006-09 ഡോ.ബി.ഗോപാലകൃഷ്ണഭട്
- 2009-10 കെ. ശ്രീനിവാസ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. അമാനുള്ള. യു.എസ്.എ.
- ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
- കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
- ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍
- അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍
- കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍
പുകയിലവിരുദ്ധ ഡോക്യുമെന്ററി
'പൂമൊട്ടുകള്‍'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവര്‍ദ്ധനവിനുള്ള പദ്ധതി
' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'
ഡബ്ള്‍ ക്ലിക്ക്' ഐ.ടി. ക്ലബ്
ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട്
'2010-11 വിദ്യാഭ്യാസവര്‍ഷം ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION
പ്രധാന കണ്ണികള്‍
(ക്ലിക്ക് ചെയ്യുക)
ദിനപത്രം
മലയാള മനോരമ
മാതൃഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .
പൊതുമേഖല
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
വഴികാട്ടി
11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR
</googlemap>പ്രമാണം:Thanku.jpg