"ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 122: | വരി 122: | ||
37242 പരിസ്ഥിതി ദിനം2.jpg|പരിസ്ഥിതി ദിനം | 37242 പരിസ്ഥിതി ദിനം2.jpg|പരിസ്ഥിതി ദിനം | ||
37242 പരിസ്ഥിതി ദിനം.23.jpg|പരിസ്ഥിതി ദിനം | 37242 പരിസ്ഥിതി ദിനം.23.jpg|പരിസ്ഥിതി ദിനം | ||
37242 poster.resized.png|Poster | |||
</gallery> | </gallery> | ||
[[പ്രമാണം:37242 poster.resized.png|thumb|Poster]] |
01:23, 12 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.എൽ.പി.എസ്.കദളിമംഗലം | |
---|---|
വിലാസം | |
തിരുവല്ല വെൺപാല പി ഒ
തിരുവല്ല , 689102 | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 9526781202 |
ഇമെയിൽ | bindutpsr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37242 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു റ്റി പിള്ള |
അവസാനം തിരുത്തിയത് | |
12-10-2020 | 37242tvla |
ചരിത്രം
തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ രണ്ടാം വാർഡിൽ കദളിമംഗലം ക്ഷേത്രത്തോട് ചേർന്ന് മണിമലയാറിന്റെ തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു.
25 കുട്ടികളുള്ള ഒന്നാം ക്ലാസോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കെ എൻ കേശവപിള്ള എന്ന പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചാണ് സ്കൂൾ ആരംഭിച്ചത്. അന്ന് ഓല ഷെഡ്ഡിൽ ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായി. കദളിമംഗലം ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 6 ക്ലാസ് മുറികളും ഓഫീസ് റൂമും, സ്റ്റാഫ് റൂമും അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. പാചകപ്പുര, സ്റ്റോർ റൂം , രണ്ട് യൂറിനൽ, ഒരു ടോയ്‌ലറ്റ് എന്നിവയുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി സ്ലൈഡ്, ഊഞ്ഞാൽ എന്നിവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. പുളിക്കീഴ് ബ്ലോക്കിന്റെ സഹായത്തോടെ കിണർ നിർമിച്ചിട്ടുണ്ട്. സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനവും അടുക്കളത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസിലും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. 2020- 21 അധ്യയന വർഷം സ്കൂളിന് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്.
മികവുകൾ
വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മികവിന് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. മലയാളഭാഷയിലുള്ള കുട്ടികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, ശ്രദ്ധ എന്നീ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിന് ഹലോ ഇംഗ്ലീഷ് നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഗണിതത്തിനോടുള്ള കുട്ടികളുടെ ഭയം അകറ്റുന്നതിനായി ഉല്ലാസഗണിതം ഗണിതവിജയം എന്നീ പ്രവർത്തനങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിയിൽ പത്രവായനയോടൊപ്പം പൊതുവിജ്ഞാനം, കടങ്കഥ എന്നിവയും ചോദിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകാറുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താറുണ്ട്
മുൻസാരഥികൾ
• ശ്രീ കെ എൻ കേശവപിള്ള
• ശ്രീമതി കമലാ ഭായി
• ശ്രീമതി വത്സലകുമാരി എം ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ലോക ജനസംഖ്യാദിനം
- സ്വാതന്ത്ര്യ ദിനം
- യോഗദിനം
- ചാന്ദ്രദിനം
- അധ്യാപകദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
• ശ്രീമതി ബിന്ദു റ്റി പിള്ള ( പ്രധാനാധ്യാപിക)
• ശ്രീമതി സിന്ധു റ്റി എസ്
• ശ്രീമതി സിന്ധു ചെറിയാൻ ( സംരക്ഷിത അധ്യാപിക)
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
-
ഡി. എൽ. പി. എസ് കദളിമംഗലം
-
സ്കൂൾ വാർഷികം
-
ഓണസദ്യ
-
ക്രിസ്തുമസ് ആഘോഷം
-
Christmas tree
-
പഠനയാത്ര
-
ജൈവ പച്ചക്കറി
-
ഗാന്ധിജയന്തി
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
Poster