44041

30 നവംബർ 2009 ചേർന്നു
12,995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഒക്ടോബർ 2020
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 124: വരി 124:
=== അക്കാദമിക പ്രവർത്തനങ്ങൾ 2019 - 2020  ===
=== അക്കാദമിക പ്രവർത്തനങ്ങൾ 2019 - 2020  ===
   പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
   പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
സ്കുൾ ആഘോഷങ്ങൾ/ ദിനാചരണങ്ങൾ/മേളകൾ/പ്രദർശനങ്ങൾ
പ്രവേശനോത്സവം
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം  കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്.  ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ PTA യുടെ മേൽനോട്ടത്തിൽ കഴിഞ്ഞു
ഓണാഘോഷം
വർണശബഷമായ ഓണാഘോഷ പരിപാടികളും  സദ്യയും  തയ്യാറാക്കാൻ  PTA കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയാണ്.  നിർഭാഗ്യവശാൽ  ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വായനാവാരാഘോഷം
ഒരു വർഷം നീണ്ടു നിൽക്കുന്ന വായന പരിപാടികൾക്ക് തുടക്കം കുറിച്ചു മികച്ച വായനക്കാരൻ, വായനക്കാരി ക്ലാസ് ലൈ(ബറിയൻ മാരുടെ നിയമനം തുടങ്ങി ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
സർഗ്ഗവായന സമ്പൂർണ്ണവായന
മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈ(ബറികൾ സജ്ജമാക്കി പതിനായിരത്തിലേറെ പുസ്തകശേഖരമുള്ള സ്കൂൾ ലൈ(ബറി നവീകരിച്ചു 
ഭരണഘടന ഞാനും പങ്കാളി
വിദ്യാലയത്തിൻറെ വകയായി തയ്യാറാക്കപ്പെട്ട ഭരണഘടനയിൽ ഓരോ  വിദ്യാർത്ഥിയുടെയും കയ്യൊപ്പ് പതിഞ്ഞു എന്നത്  വിദ്യാർത്ഥികളിൽ  തീർച്ചയായും ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയായിരുന്നുവെന്നതിൽ സംശയമില്ല
സ്കൂൾ ശാസ്(തമേള
ഉപജില്ല ശാസ്(തമേളയെ വെല്ലുന്ന രീതിയിൽ  ഒരു ശാസ്(തമേള
സംഘടിപ്പിക്കാൻ കഴിഞ്ഞു.  കൂടുതൽ പരിശീലനവും മറ്റു  സഹായങ്ങളും നൽകി  സംസ്ഥാനമേളയിൽ  വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ  കഴിഞ്ഞു.
കേരള സ്കൂൾ കലോൽസവം
മൂന്നു ദിവസം നീണ്ടു നിന്ന കലോൽസവം പ്രശസ്ത പിന്നണി ഗായകൻ (ശീ.പന്തളം  ബാലന്റെ  സാന്നിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സംസ്ഥാനതലത്തിൽ A  ഗ്രേഡ് നേടാൻ ധാരാളം കുട്ടികൾക്ക് കഴിഞ്ഞുവെന്നതും അഭിമാനാർഹമായി.
ഫുഡ് ഫെസ്റ്റ്
ഉപജില്ല കലോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നതിനോടനുബന്ധിച്ച് ധനസമാഹരണത്തിനായി ഒരു ഫുഡ് ഫെസ്റ്റ് 
സംഘടിപ്പിച്ചു
സ്വാതന്ത്യ്ര ദിന വാരാഘോഷം
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി
വിദ്യാലയം പ്രതിഭകളിലേക്ക്
PTA യുടെ പൂർണ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം  നടത്താനും  കഴിഞ്ഞു  ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ  കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ്
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല
ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ
ശ്രീ പാറശ്ശാല വിജയൻ--- സിനിമ-സീരിയൽ നാടക കലാകാരൻ
ശ്രീ വിട്ടിയറം സുരേഷ്--- ആധുനിക വിൽപ്പാട്ടു കലാകാരൻ
വിവിധ പഠന സൌകര്യം ഒരുക്കൽ
    • സമര രഹിത വിദ്യാലയം
വിവിധ രാഷ്ട്രീയകക്ഷികളുടെ സഹകരണത്തോടെ സമരരഹിത മാക്കിയെടുക്കുവാൻ കഴിഞ്ഞതിലൂടെ പഠനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
      ലഹരിവിരുദ്ധ സെൽ രൂപികരിച്ച് വിദ്യാത്ഥികൾക്ക് ബോധവൽക്കരണ പ്രവർത്തനങ്ങൾ നൽകി
വായനക്കൂടാരം ഒരുക്കൽ
വിശ്രമ വേളകളിൽ വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി ഓാരോ ബ്ളോക്കും കേന്ദ്രീകരിച്ച് വായനക്കൂടാരം സജ്ജമാക്കി വിവിധ ദിനപത്രങ്ങൾ പ്രസ്തുത കൂടാരങ്ങളിൽ ലഭ്യമാക്കി
അക്കാദമിക മാസ്റ്റർ പ്ലാൻ ---ബഹുജന സമർപ്പണം
വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളിലെ മികവ് വർദ്ധിപ്പിക്കുന്നതിലേക്കായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2018 ഫെ(ബുവരി മാസം ബഹുജന സമർപ്പണം നടത്തുകയുണ്ടായി.
കുട്ടികളുടെ ജനാധിപത്യ വേദികൾ
5 മുതൽ 12 വരെ ക്ളാസുകളിൽ നിന്ന് ജനാധിപത്യരീതിയിൽ
വിദ്യാർത്ഥി പ്രതിനിധികളെ  തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്.
ശിശുദിനം, അധ്യാപകദിനം  എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി.
പൊതു പരീക്ഷകളിലെ വിജയം
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും  എ പ്ലസ്സും 28 കുട്ടികൾക്ക്  ഒൻപത് എ പ്ലസ്സും  ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്.
=== അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021  ===
വിദ്യാർത്ഥി പ്രവേശനം
അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്.
കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ  സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി.
പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്.
=== വഴികാട്ടി ===  
=== വഴികാട്ടി ===  
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ്.
പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ്.
1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045013" എന്ന താളിൽനിന്ന് ശേഖരിച്ചത്