"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 55: | വരി 55: | ||
[[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി.]] | [[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
18:18, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
കോഴിക്കോട് ചാലപ്പുറം. പി.ഒ, , കോഴിക്കോട് 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0495 2301377 |
ഇമെയിൽ | ggmgirlshss@gmail.com |
വെബ്‍സൈറ്റ് | http: |
കോഡുകൾ | |
സ്കൂൾ കോഡ് | 17017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | തിരുത്തണം |
പ്രധാന അദ്ധ്യാപകൻ | സുജയ ടി എൻ |
അവസാനം തിരുത്തിയത് | |
25-09-2020 | Ganapath |
കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.
ചരിത്രം
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് രണ്ടരഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്. 1944ൽ ആ കർമ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർവ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയിൽ സ്കൂളിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂൾ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതൽ ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാർത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് കഴിയുന്ന തരത്തിൽ ഫീസിളവും അദ്ദേഹം നൽകിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങൾ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതിൽ അംഗങ്ങളായി. 1-4-1957 ൽ അന്നത്തെ സർക്കാർ മലബാർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങൾ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ആ സ്കൂളുകൾ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകൾ മാത്രമാണ് പിന്നെ സ്വകാര്യമേഖലയിൽ അവശേഷിച്ചത്. 1957ൽ സ്കൂൾ മാനേജരായിരുന്ന സർവ്വാത്തമറാവു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകൾ വിട്ട് കൊടുക്കുമ്പോൾ സർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിർത്തിയിരുന്നു. ചാലപ്പുറം ഗണപത് ഹൈസ്കൂൾ പിന്നീട് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വേർപിരിഞ്ഞു.സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോൾ പ്രവർത്തനസൗകര്യം പരിഗണിച്ച് പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ഹൈസ്കൂൾ 1962ൽ സർക്കാർ അനുവദിക്കുകയായിരുന്നു. ഗേൾസ് ഹൈസ്കൂൾ നിർമ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. 1970 ൽ ആണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. 1970ൽ ഫെബ്രുവരിയിൽ ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്. സർവോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ൽ ഈ സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂൾ ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- േനർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | സരോജിനി . സി.എ,ഛ്, പ്രേമാ ലൂക്ക് |
2004 - 05 | പ്രേമാ ലൂക്ക് |
2005- 07 | .പ്രേമാ ലൂക്ക് |
2007- 09 | രമാദേവി |
2009 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|