"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (നേർകാഴ്ച) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|SNHSS CHITHARA}} | {{prettyurl|SNHSS CHITHARA}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
12:03, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ | |
---|---|
വിലാസം | |
പരുത്തി മടത്തറ പി ഒ കൊല്ലം , 691541 , കൊല്ലം ജില്ല | |
സ്ഥാപിതം | 20 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04742442410 |
ഇമെയിൽ | snhssparuthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദുബാലകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | മായ ജെ |
അവസാനം തിരുത്തിയത് | |
30-12-2021 | Nixon C. K. |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണാ ഹയർ സെക്കൻഡറി സ്കൂൾ. പരുത്തി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയർ 1959--ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ സ്ഥിതി ഛെയ്യുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. മടത്തറ ഗവൺമെന്റ് എല്.പി. എസ്സും ചിതറ ഗവൺമെന്റ് യൂ.പീ.എസ്സും കഴിഞ്ഞാൽ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ഗവൺമെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാർത്ഥികൾ 18 കിലോമീറ്റർ കാൽ നടയായിട്ടാണ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധൻ മുതലാളിയുടെ നേതൃത്വത്തിൽ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ഏക്കർ സ്ഥലം ഈ സ്കൂളിന്റെ ആവശ്യത്തിന് സൗജന്യമായി നൽകുകയായിരുന്നു. 1959 - 60 കാലഘട്ടത്തിൽ തുടക്കം കുറിച്ച ഈ സ്കൂളിൽ എട്ടാം സ്റ്റാൻഡേർഡിൽ 60 കുട്ടികളും ഒൻപതാം സ്റ്റാൻഡേർഡിൽ 45 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ശ്രീ. വട്ടലിൽ രാമൻകുട്ടി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. അതിനു ശേഷം ഹെഡ് മാസ്റ്ററായി ശ്രീ. രാമകൃഷണൻ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് എട്ട് ഒൻപത് ക്ലാസ്സുകളിൽ 33 ഡിവിഷനുകൾ ഉണ്ടായിരുന്നു. വളവുപച്ച എസ്സ്. എൻ. ഡി. പി ശാഖയുടെ കീഴിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം. അതിനു ശേഷം എസ്സ്. എൻ. ഡി. പി യോഗത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകളാണ്. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്കൂളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക ടീച്ചർ(Rtd) , ശ്രീ .സജീവ് സാർ തുടങ്ങിയവർ അവരിൽ ചിലരാണ്. 2004 - ൽ ഈ സ്കൂളിന് സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് നേടാനായത് സ്തുത്യർഹമാണ്. 1998-ൽ ഹൈ സ്കൂളിന്റെ ഭാഗമായി ഹയർ സെക്കന്ററി നിലവിൽ വന്നു. സമീപ പ്രദേശത്തെ ആദ്യ ഹയർ സെക്കന്ററി സ്കൂൾ എന്ന ബഹുമതിയും ഈ സ്കൂളിന് സ്വന്തം.
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 387 ആൺ കുട്ടികളും 321 പെൺകുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്സ്
- N.S.S
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച
മാനേജ്മെന്റ്
എസ്സ്. എൻ. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മായ ജെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾബിന്ദുബാലകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. വട്ടലിൽ രാമൻകുട്ടി ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുധാകരൻ
മറ്റ് പൂർവവിദ്യാർത്ഥികൾ
- നജാം.മടത്തറ,9447322801 40501sitcnaj (സംവാദം) 18:46, 23 നവംബർ 2016 (IST)
- മഹേഷ്-9207070009
ഡിജിറ്റൽ മാഗസിൻ
വഴികാട്ടി
- പാരിപ്പള്ളി - മടത്തറ റൂട്ടിൽ കടയ്ക്കൽ കഴിഞ്ഞ് 12 കിലോമീറ്റർ കഴിയുമ്പോൾ തുമ്പമൺതൊടി എന്ന ജംഗ്ഷനിൽ ബസ്സ് ഇറങ്ങുക.ഇവിടെ നിന്നും അര കിലോമീറ്റർ വലതു വശത്തേക്ക്
നടന്നാൽ എസ്സ്. എൻ. എച്ച്. എസ്സ് സ്കൂളിൽ എത്തിച്ചേരാം. - മടത്തറ ജംഗ്ഷൻ സ്കൂളിന് അരകിലോമീറ്റർ അടുത്താണ്.