"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
സ്കൂള്‍ ഫോണ്‍='''04822  250 283'''|
സ്കൂള്‍ ഫോണ്‍='''04822  250 283'''|
സ്കൂള്‍ ഇമെയില്‍=''olcds@yahoo.com''|
സ്കൂള്‍ ഇമെയില്‍=''olcds@yahoo.com''|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|''www.olcdeaf.blogspot.com''|
ഉപ ജില്ല='''കുറവിലങ്ങാട്‌'''|
ഉപ ജില്ല='''കുറവിലങ്ങാട്‌'''|
ഭരണം വിഭാഗം=Aided|
ഭരണം വിഭാഗം=Aided|

14:00, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എൽ.സി.മണ്ണയ്കനാട്
വിലാസം
മണ്ണയ്ക്കനാട്

കോട്ടയം ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-08-2010Olcm



ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍നിന്നും ഏകദേശം 5 കി.മീ. അകലെ മണ്ണയ്ക്കനാട് ഗ്രാമത്തില്‍ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.പാലായില്‍ ബധിര്‍ക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.

ചരിത്രം

വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂണ്‍ 5 ന് വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയില്‍ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംപ്ഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തില്‍ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവര്‍ഷങ്ങളില്‍ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ 2005 -ല്‍ എയ്ഡഡ് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.2004-'05 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികള്‍ S.S.L.C പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.കുട്ടികള്‍ ക്ലാസ് സമയങ്ങളില്‍ group hearing aid ഉം മറ്റവസരങ്ങളില്‍ individual hearing aid -ഉം ഉപയോഗിക്കുന്നു.സംസാരശേഷി വര്‍ദ്ധിപ്പിക്കാന്‍, അധരചലനങ്ങളെ നോക്കി വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികള്‍ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നല്‍കുന്നതിനായി ഓഡിയോമീറ്റര്‍ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യല്‍പരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നില്‍ക്കുന്ന ഒന്നാണ്.കുട്ടികളുടെ വ്യക്തിത്വവികസനം,അച്ചടക്കം എന്നിവ വളര്‍ത്തുന്ന സ്കൗട്ട്-ഗൈഡ് സംഘടന സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു.സ്ക്കൂള്‍ യുവജനോത്സവങ്ങളില്‍ കരകൗശല വസ്തുനിര്‍മ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുകയും കുട്ടികള്‍ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ 70 കുട്ടികളുടെ ക്ഷേമത്തിനായി 15-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവര്‍ത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തിവരുന്നു.


ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.13 ക്ലാസ്സുമുറികളും ലാബും ഉണ്ട്. 8 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്‍ഡ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യമാണ്.കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ കളിസ്ഥലമുണ്ട്.vibrating flatform സൗകര്യം speech-ന് ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നൃത്ത പരിശീലനം
  • സ്പീച്ച് തെറാപ്പി
  • ബാന്‍റ് ട്രൂപ്പ്
  • യോഗാ പരിശീലനം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതര്‍ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ മാനേജ്മെന്റാണ് സ്ക്കൂള്‍ നയിക്കുന്നത്.സി.ഏലീസാ ജേക്കബ് മാനേജരായും സി. റിന്‍സി മാത്യു ഹെഡ് മിസ്ട്രസ്സായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1995-2000 ഗിരിജാ ലക്ഷ്മി എസ്.
2000-01 സി.സിബിലി അഗസ്റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

<googlemap version="0.9" lat="9.793648" lon="76.589127" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.75934, 76.577454 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.ണ്ണയ്കനാട്

"https://schoolwiki.in/index.php?title=ഒ.എൽ.സി.മണ്ണയ്കനാട്&oldid=96302" എന്ന താളിൽനിന്ന് ശേഖരിച്ചത്