"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 122: വരി 122:
|2008-  
|2008-  
| സി. വി. ഡെയ്സി
| സി. വി. ഡെയ്സി
|}
|}2009
CR Mathew


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

09:37, 7 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപേട്ട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2011Mathahs



ഒരു എയ്ഡഡ് വിദ്യാലയമാണ് '

ചരിത്രം

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് മാതാ എച്ച്.എസ്. 1933ല്‍ എല്ലാവര്‍ക്കും അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിന്‍ പള്ളിക്ക് അഭിമുഖമായി ജ്ഞാനവര്‍ദ്ധിനി സമാജം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ല്‍ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂര്‍ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ അനുവദിച്ചു കിട്ടിയത്. പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ കൃഷ്ണന്‍കുട്ടി മേനോന്‍. ഇന്നുകാണുന്ന സ്കൂളിന്റെ മുന്‍വശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935 മുതല്‍ ഏകദേശം 20 വര്‍ഷക്കാലം മാനേജര്‍ സ്ഥാനം അല്മായര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കന്‍ പൈലോത് അന്തോണി, ശ്രീ. പുളിക്കന്‍ കുഞ്ഞുവറീത് അന്തോണി എന്നിവര്‍ ഈ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ല്‍ വാലിക്കോടത്ത് ബഹു. പോളച്ചന്‍ വികാരിയായി വന്നപ്പോള്‍ മുതല്‍ വീണ്ടും ഇടവക വികാരിമാര്‍ സ്കൂളിന്റെ മാനേജര്‍മാരായി നിയമിതരായി. 1963ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറി. തുടര്‍ന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോണ്‍ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ല്‍ മണ്ണംപേട്ടയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടില്‍ മാസ്റ്റര്‍ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. എസ്.എസ്.എല്‍.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂള്‍ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റര്‍ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകര്‍ന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നല്‍കുന്നു. 2002,2003,2004 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആര്‍. ഒ യുടെ ഗോള്‍ഡന്‍ പി.എസ്.എല്‍.വി. പുരസ്കാരവും സര്‍ട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാന്‍ വിക്ഷേപണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി23ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംയു.പി.ക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു`ലാബി‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 -
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 89 ടി. ജെ. ജോസ്
1990 - 93 എം. എല്‍. ജോസ്
1994- 96 പി. വി. ജോസ്
1997- 99 കെ. പി. ജോര്‍ജ്ജ്
2000 കെ. ആര്‍. വര്‍ഗ്ഗീസ്
2001 - 02 ഹെന്‍റി ജോര്‍ജ്ജ്
2003 - 04 ലിസ്സി ലാസര്‍ കെ. 2005- 07 എ. ടി. സണ്ണി
2008- സി. വി. ഡെയ്സി

2009

CR Mathew

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.446117" lon="76.285973" zoom="13" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 10.42991, 76.280479, MATHA HS MANNAMPETTA </googlemap>

"https://schoolwiki.in/index.php?title=മാതാ_എച്ച്_എസ്_മണ്ണംപേട്ട&oldid=106804" എന്ന താളിൽനിന്ന് ശേഖരിച്ചത്