"ഗവ. യു.പി.എസ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ 2018 നും 10 വർഷം മുമ്പുതന്നെ വ്യക്തമായ പ്ലാനോടെ സ്കൂളിന്റെ ഭൗതീക അക്കാദമികരംഗങ്ങളിൽ മുന്നേറാൻ നമുക്കായിട്ടുണ്ട് . 2007ൽഅധ്യാപകർപിരിവിട്ട് ആദ്യ ബസ് വാങ്ങി. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2010 മുതൽകുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. | |||
ശ്രീ അനൂപ് ജേക്കബ് ന്റെ എം എൽ എ ഫണ്ടിൽ നിന്നു 4 ഉം എസ് എസ് എഫണ്ട് ഉപയോഗിച്ച് 8 ഉം ഉൾപ്പെടെ 16 പുതിയ ക്ലാസ് മുറികൾ പണികഴിപ്പിച്ചു. സർവ്വ ശ്രീ ജോസ് കെ.മാണി എംപി,സി.പി.നാരയണൻ എം.പി, വയലാർ രവി.എം.പി, ജോസഫ് വാഴയ്ക്കൻഎം എൽ എ തുടങ്ങിയവരുടെ പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗപ്പെടുത്തി 6 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട് . 27 ഡിവിഷനുകളും പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളിലും സ്മാർട്ട് ടി.വി അല്ലെങ്കിൽ കമ്പ്യൂട്ടർ + പ്രൊജക്ടർ ഉൾപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. സർക്കാർ അനുവദിച്ച കമ്പ്യൂട്ടറുകൾക്കും പ്രൊജക്ടറുകൾക്കും പുറമെ 3 ലക്ഷം രൂപ മുടക്കിൽ സ്കൂൾ വികസന സമിതിയാണ് പദ്ധതി പൂർണതയിൽ എത്തിച്ചത് . ഇ കിഡ്സ് എന്നപേരിൽ ' സംസ്ഥാനത്ത് ആദ്യമായി യു.പി ക്ലാസ് കുട്ടികൾക്ക് ഐ.ടി ക്ലബ്ബ് പ്രവർത്തനം തുടങ്ങി. യു. ടൂബ് ചാനൽ, ബ്ലോഗ് , തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
സ്കൂളിലെ 860 കുട്ടികളിൽ 550 പേരും നമ്മുടെ സ്വന്തം സ്കൂൾ വാഹനത്തിലാണ് എത്തുന്നത് . പൂർണമായും ഹൈടെക്നിലവാരത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ 170 കുട്ടികൾപഠിക്കുന്നുണ്ട് . വിദ്യാഭ്യാസ വകുപ്പ് ലീഡ് പ്രീ പ്രൈമറിയായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട് . കിഡ്സ് പാർക്ക് , കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പൂച്ചെടികൾ സംരക്ഷിക്കുന്ന എന്റെ പൂന്തോട്ടംപദ്ധതി, ശലഭോദ്യാനം, ജൈവവൈവിധ്യ പാർക്ക് നക്ഷത്ര വനം, ഔഷധസസ്യത്തോട്ടം, മഴപ്പന്തൽ, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, ജൈവവള നിർമ്മാണ പിറ്റ് , മൈതാനം തുടങ്ങിയവയെല്ലാം ഒരേക്കർ 60 സെന്റ്വരുന്ന ചുരുങ്ങിയ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട് . ഒന്നു മുതൽ 7 വരെ 30 സ്ഥിരം അധ്യാപകരും, 1 ബി.ആർ.സി സ്പെഷ്യൽ അധ്യാപകനും, 2 അനധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 5 അധ്യാപകരും, 5 ആയമാരും സേവനമനുഷ്ടിക്കുന്നു. | |||
പ്രീ പ്രൈമറി യിലെ 6 ഡിവിഷനുകളും ചേർത്ത് 33 ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . ഇതിലും പൊതുവായനശാലയിലും , ഓപ്പൺവായനശാലയിലുമായി 18000 ത്തിലേറെ പുസ്തകളും. വായനയെ വളർത്താൻ നൂറു പുസ്തകങ്ങളിൽ കൂടുതൽ വായിക്കുന്നവർക്ക് സൗജന്യ പഠനയാത്ര യുൾപ്പെടെയുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. നാട്ടുകാർ വായിച്ച ശേഷം ഉപേക്ഷിക്കുന്ന പുസ്തകങ്ങളും മാസികകളും സ്വീകരിക്കാൻ അമ്മത്തൊട്ടിൽ മാതൃകയിൽ പുസ്തകത്തൊട്ടിൽ എന്ന ആശയവും പ്രാവർത്തികമാക്കിയിട്ടുണ്ട് . ശാസ്ത്ര ലാബ് സിലബസ് അനുസരിച്ച് ശാസ്ത്ര പാർക്കായി രൂപപ്പെടുത്തിയിട്ടുണ്ട് . | |||
സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത് .860 കുട്ടികളും 60 പേരടങ്ങുന്ന അധ്യാപക അനധ്യാപക സംഘവും പി.ടി.എ, എസ് . എം സി പ്രവർത്തകരുമടങ്ങുന്ന ഈ കൂട്ടുകുടുംബം കഴിഞ്ഞ അധ്യയന വർഷം മൂന്നു ലക്ഷം രൂപയോളമാണ് സന്നദ്ധ സേവന | |||
പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് . മലയാള മനോരമ നല്ലപാഠം കുട്ടികൾ ആഴ്ച്ചയിൽ ഒരിക്കൽ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ കഴിഞ്ഞ 10 വർഷം കൊണ്ട് 20 ലക്ഷം രൂപ അശരണരായ ആളുകൾക്ക് എത്തിക്കാനായി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||