"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കൂട്ടിച്ചേർക്കൽ)
വരി 65: വരി 65:
* ചിത്രരചനാക്ലബ്ബ്
* ചിത്രരചനാക്ലബ്ബ്
* റേഡിയോക്ലബ്ബ്
* റേഡിയോക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:34, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ
വിലാസം
ആലപ്പുഴ

തിരുമ്പാടി പ.ഒ, വട്ടയാൽ, ആലപ്പുഴ.
,
688002
,
ആലപ്പുഴ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ4772254317
ഇമെയിൽ35005alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോമിയോ കെ ജയിംസ്
അവസാനം തിരുത്തിയത്
25-09-2020Shihymaster
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ.

ചരിത്രം

വട്ടയാൽ ഇടവക ജനങ്ങൾ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യർ മരിയ ഡിക്രൂസ് 1904-ൽ അമലോത്ഭവ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ചതാണീസ്കൂൾ.കൈതവന ഗോപാലപ്പണിക്കർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. 1909 ആഗസ്റ്റ് 5 നുസർക്കാർ അംഗീകാരം ലഭിച്ചു. 2-6-1955-ൽഅപ്പർ പ്രൈമറി സ്കൂളായിത്തീർന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. ആർ. പി . കുു‍ഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസർ രക്ഷകർത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.‍

ഭൗതികസൗകര്യങ്ങൾ

1. സ്മാർട്ട് ക്ലാസ്സ് റൂം 2.കെട്ടിട സമുച്ചയം ( റൗണ്ട് ടേബിൾ ആലപ്പുഴ) 3. ലൈബ്രറി 4. സയൻസ് ലാബ് 5. കംപ്യൂട്ടർ ലാബ് 6. പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • റെഡ്ക്രോസ്
  • കായിക പരിശീലനം
  • ഗണിത മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • ഗണിത ശാസ്ത്രക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സീഡ് (മാതൃഭൂമി)
  • നല്ലപാഠം (മലയാള മനോരമ)
  • കൈരളി ക്ലബ്ബ്
  • ചിത്രരചനാക്ലബ്ബ്
  • റേഡിയോക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. രാജു കളത്തിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. ജോൺസൺ പുത്തൻവീട്ടിൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ റോമിയോ കെ ജയിംസിന്റെ മേൽനോട്ടത്തിൽ 34 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.

മുൻ സാരഥികൾ

1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ 12. ആർ. പി. കുഞ്ഞുകു‍ഞ്ഞ് 13 . മേരി ജസീന്ത s. v. c 14. കെ.എം. മേരി 15. സി. ജെ. സോഫിയാമ്മ 16.റ്റി. കെ. പുഷ്പം 17. ലതിക . ഇ 18. ലെറ്റീഷ്യ പി വി 19. മേരിക്കുട്ടി ബനഡിക്‌ട് s v c 20. ആനീസ് കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീമതി. മിനി ആന്റണി I.A.S 2. ശ്രീ. പി.പി. ചിത്തരഞ്ജൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ) 3. ശ്രീ. ജോസി ആലപ്പുഴ (സംഗീതജ്ഞൻ, സിനിമ) 4. ശ്രീ. ഇല്ലിക്കൽ കുഞ്ഞുമോൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ)

വഴികാട്ടി