"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/അക്ഷരവൃക്ഷം/എന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ജീവിതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= മ്സ്‍ന
| പേര്= മ്സ്‍ന
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ജീവിതം

ഒരു പുണ്യ മാസത്തേക്ക് അധികം ദൂരമില്ലാത്ത കാലം, അന്നായിരുന്നു എൻറെ പിറന്നാൾ. ചൈനയിലെ വുഹാനിലെ തെരുവിലായിരുന്നു ഞാൻ ജനിച്ചു വീണത്. അനാഥനായിരുന്ന ഞാൻ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലൂടെ വളർന്നു വലുതായി. എൻറെ പ്രധാന ജോലി കൊള്ളയടിക്കലായിരുന്നു. ഓരോ വീട്ടിലും കയറി അവിടെയുള്ള ആളുകളെ കൊന്ന് അവിടുത്തെ പണം തട്ടുകയായിരുന്നു എൻറെ പണി. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലോകത്ത് അറിയപ്പെട്ട ബില്ലി ഗ്രാമിനെ പോലെ ഒരു വലിയ പ്രബോധകൻ ആവുന്നത്. അങ്ങനെ ഞാൻ കയ്യിലുള്ള അല്പം കാശുമായി അറേബ്യൻ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിന് പുറപ്പെട്ടു. അവിടെ ഞാൻ ഒരുപാട് കാലത്തെ കോഴ്സിനു ശേഷം പരീക്ഷയെഴുതി. അതിലെല്ലാം ഉന്നത മാർക്കോടെ പാസ്സായി. അങ്ങനെ ഞാൻ ലോകത്ത് അറിയപ്പെട്ട ഒരു പ്രബോധകൻ ആയി മാറി. ഞാൻ ലോകത്തിൻറെ പല ഭാഗങ്ങളിലേക്കും പ്രബോധനത്തിനായി പോയിക്കൊണ്ടിരുന്നു. അതിനിടയിലാണ് ഇന്ത്യയിലെ കൊച്ചു കേരളത്തിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആ വിഷയത്തിൽ പി എച്ച് ഡി എടുക്കാൻ അവസരം ലഭിച്ചത്. ഞാൻ ഒന്നും നോക്കിയില്ല , പഠിച്ചു കൊണ്ടിരുന്ന കോഴ്സ് താൽക്കാലികമായി നിർത്തി വെച്ച് ഞാൻ അങ്ങോട്ടേക്ക് ഫ്ലൈറ്റ് കയറി. അങ്ങനെ ഞാൻ ആ കോഴ്സ് പഠിച്ചു പൂർത്തിയാക്കി അതിനുള്ള പരീക്ഷ എഴുതി. ഒരാഴ്ചക്ക് ശേഷം പരീക്ഷയുടെ റിസൾട്ട് വന്നു “ഫെയിൽഡ്” ആകെ നാണം കെട്ട് ഞാൻ അന്ന് രാത്രി തന്നെ അവിടെനിന്ന് ഫ്ലൈറ്റ് കയറി. പിന്നീട് ഞാൻ ഇറ്റലിയിലും ഫ്രാൻസിലും സ്പെയിനിലും ഒരുപാട് പരീക്ഷകൾ എഴുതി. അതിലെല്ലാം വളരെ വിജയകരമായി ഞാൻ പാസായി. പിന്നീട് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പി എച്ച് ഡി കൂടുതലായി വെറുത്തു. മാത്രമല്ല കേരളത്തിൻറെ മണ്ണിനെയും കൂടുതലായി വെറുത്തു. ഇനിമുതൽ ആ മണ്ണിൽ കാലുകുത്തില്ല എന്നും ഞാൻ ദൃഢനിശ്ചയം ചെയ്തു…..


മ്സ്‍ന
5 E എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ