"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= സെൻറ്.ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി.സ്.എരമല്ലൂർ.
| സ്ഥലപ്പേര്= സെൻറ്.ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി.സ്.എരമല്ലൂർ.

12:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
പ്രമാണം:ഓർമ്മക്കൂട് ശതാബ്ദി നിറവിൽ.
വിലാസം
സെൻറ്.ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി.സ്.എരമല്ലൂർ.

പി.ഒ, എരമല്ലൂർ
,
688537
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04782879720
ഇമെയിൽ34332thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ഫ്രാൻസിസ് സി.എക്സ്
അവസാനം തിരുത്തിയത്
28-12-2021Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

           മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന  കണ്ണുകളുമുള്ള പണ്ഡിതൻ രാമനാശാനും ഒറ്റ  മുറിയും  ഹാളുമുള്ള  പള്ളിക്കൂടവുമെല്ലാം  നൂറു  വർഷങ്ങൾക്കപ്പുറം  പഴക്കമുള്ള  ഓർമ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ്  ഭാഗത്ത്  പനന്വും  മരവും  ചേർത്തടിച്ചുള്ള  ഭിത്തി,  ഓലമേഞ്ഞ  ഷെഡ്,
ചാണകം  മെഴുകിയ  തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന  കുട്ടികൾ, കോട്ടും  ടൈയും കെട്ടി നെറ്റിയിൽ  ഭസ്മക്കുറിയും ചാർത്തിയ രാമനാശാൻ ഒരു കവിതപോലെ  'അക്ഷരമാല ' ക്രമത്തിൽ  ചൊല്ലുന്നു . അക്ഷരമാലയും കണക്കും  കൂട്ടിവായനയുമാണ് പ്രധാന പഠനം.  കാൽ,അരക്കാൽ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകൾ  കൂട്ടി  പഠിച്ചു കഴിഞ്ഞാൽ  'ഉന്നതപഠനം  പൂർത്തിയായി.പിന്നേ  ,  ചെറുകിട തൊഴിൽ  പരിശീലനം.                                                                                                                    
          ഒരിക്കൽ  വികാരിയച്ചൻ  പറഞ്ഞു ,
           'നമുക്കിതൊരു  എൽ. പി.സ്ക്കൂളാക്കാം....'ഇടവക്കാർക്കു  സന്തോഷമായി.  സ്ക്കൂൾ അനുവധിക്കുന്നതിന് തിരുവിതാംകൂർ  മഹാരാജാവിന്,  അച്ചൻ  ഒരപേക്ഷ  നൽകി.  നാലഞ്ചുനാൾ  കഴിഞ്ഞ്  രാജമുഖത്തുനിന്ന്  വികാരിയച്ചന്  മറുപടിക്കുറിപ്പു  കിട്ടി.       'ബഹു.  അന്തൊണിയോ മെൻറസ് കത്തനാർ മുഖേന  എരമല്ലൂർ  സെൻറ്, ഫ്രാൻസിസ്  സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയിൽ  ,ഇടവകയിൽ  ഒരു  എൽ.പി.വിദ്യാലയം  ആരംഭിക്കുന്നതിന്  തിരുവിതാംകൂർ  മഹാരാജാവു തിരുമനസ്സുകൊണ്ട്  കൽപിച്ചനുവദിച്ചിരിക്കുന്നു.  1917   ഇടവം  26. ഒരു  നാടിൻേറ  സ്വപ്നംപോല     ഒരു  വിദ്യാലയം  പ്രവർത്തനം  തുടങ്ങുകയാണ്.  ഒത്തുകൂടിയ  ജനസമക്ഷം വികാരിയച്ചൻ  പ്രഖ്യാപിച്ചു. 'ഇത്  ക്രൈസ്തവർക്കു  മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും  ഒത്തുചേർന്ന്  വിദ്യ  അഭ്യസിക്കും.  മേലാളരും    കീഴാളരും  തോളോടു തോൾ ചേർന്ന്  ഒരു  ബഞ്ചിലിരുന്നു  പഠിക്കും.'  അയിത്താചാരങ്ങൾ  കൊടുകുത്തി  വാഴുന്ന  കാലം.  സവർണരുടെ  വിദ്യാലയങ്ങളിൽ  അവർണർക്കു  പ്രവേശനമില്ലാതിരുന്ന കാലത്ത്  വൈദീകൻെറ  ഈ പ്രഖ്യാപനം  പലരും  കണ്ണുു  നനയിച്ചു. ആദ്യവർഷം  ഒന്നാംക്ളാസ്സ്  മാത്രം .എൽ.പി. പൂർത്തിയാകാൻ  മൂന്നുവർഷം  കൂടി  കഴിഞ്ഞു.   1930_ൽ  5_ാം  ക്ളാസ്സ് അനുവദിച്ചുകിട്ടി.  ശിവരാമ  കൈമളായിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റർ   . ഇന്ന് ശദാബ്ദിനിറവിൽ  നിൽക്കുന്ന  ഈ വിദ്യാലയത്തിൻെറ പ്രധാനാധയാപകൻ  ശ്രീ.ജോസഫ്  ഫ്രൻസിസ്. സി.എക്സ്. ആണ്.

ഭൗതികസൗകര്യങ്ങൽ

 ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി   12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സയൻ‌സ് ക്ലബ്ബ്.
  • കാർഷിക ക്ളബ്ബ്.
  • പരിസ്ഥിതി ക്ളബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി.സി.അഗസ്റ്റിൻ

  1. വർഗിസ്. കട്ടികാട്ട് ,V J Peter,
  2. എം.ഒ.മാത്യൂസ്

നേട്ടങ്ങൾ

               പന്ത്രണ്ട് വർഷങ്ങളിലായ  തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ  മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സക്കീർ ഹുസൈൻ_ചിത്രകാരൻ
  2. രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച സി.ആർ.പി.എഫ്.ജവാൻ വിമൽ.
  3. അഡ്വക്കേറ്റ്. സാബു ദിനേശ്, ദൂരദർശനിൽ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനൻ, വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി) സിനി ആർട്ടിസ്റ്റ് ,ഉഷേന്ദ്രൻ തന്ത്രി, ഡോ. ശശി, സുധാകരൻ സാർ

==വഴികാട്ടി==..

{{#multimaps:9.8247° N, 76.3145° E |zoom=13}}