"ഉപയോക്താവ്:Jmhssasthamcotta" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 78: വരി 78:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.062198" lon="76.637943" zoom="16" width="300" height="300" selector="no">
<googlemap version="0.9" lat="9.062198" lon="76.637943" zoom="16" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS MelmuriJMHS.SASTHAMCOTTA
12.364191, 75.291388, st. Jude's HSS Vellarikundu
9.059825, 76.637857
JMHS.SASTHAMCOTTA
</googlemap>
</googlemap>
|}
|}

18:00, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

|

Jmhssasthamcotta
വിലാസം
ശാസ്താംകോട്ട

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Jmhssasthamcotta



ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങള്‍

പുരാതനവും പ്രശസ്തവുമായ ഈ വിദ്യാലയം മൂന്ന് ഏക്കറിലധികം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നു. എട്ട് കെട്ടിടങ്ങളിലായി അന്‍പത് ക്ലാസ്മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലം ഈ സ്കൂളിലുണ്ട്. സ്കൂള്‍ കെട്ടിടത്തോടനുബന്ധിച്ച് രണ്ടായിരത്തില്പരം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ ഉതകുന്ന ആഡിറ്റോറിയവും പണി കഴിപ്പിച്ചിട്ടുണ്ട്. മികച്ച കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വീഡിയോ ലൈബ്രറി, ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി എന്നിവ ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ജെ. ഉമ്മന്‍ എലിസബത്ത് ഉമ്മന്‍ ലീലമ്മ ഉമ്മന്‍ ആര്‍. ഗോപാലപിള്ള കെ.സി എബ്രഹം പി.ഡി. ജോണി ജി. രവീന്ദ്രനാഥന്‍ പിള്ള ലൂസി. കെ. ഇടിക്കുള സി.കെ. എലിസബത്ത് പ്രസന്നകുമാരി രാജലക്ഷ്മിയമ്മ


പടിയിറങ്ങിയ പ്രഗല്‍ഭര്‍

ഡി. വിനയചന്ദ്രന്‍ - കവി പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍ അഡ്വ. സോമപ്രസാദ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി) ശൂരനാട് രവി - ബാലസാഹിത്യകാന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Jmhssasthamcotta&oldid=79471" എന്ന താളിൽനിന്ന് ശേഖരിച്ചത്