"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/തിരിച്ചറിവ് (മൂലരൂപം കാണുക)
14:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
രാവിലെ അലാറത്തിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടാണ് മനു ഉണർന്നത്.നിശാദേവി മനുവിന്റെ കണ്ണുകളെ വിട്ടുപോയിരുന്നില്ല.മനുവിന്റെ രണ്ടുകുട്ടികളുടേയും എട്ടാമത്തെ ജന്മദിനമായിരുന്നു ഇന്നലെ. ആഘോഷങ്ങളെല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി പകുതി പിന്നിട്ടിരുന്നു. | |||
മടിയോടെയാണെങ്കിലുംഅയാൾ പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റു. തലേന്നത്തെ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ കറുത്ത കവറിനുള്ളിൽ മാളവിക പായ്ക്ക് ചെയ്തു വച്ചിട്ടുണ്ടായിരുന്നു.അതുമെടുത്ത് മനു തന്റെ കാറിൽ യാത്ര തിരിച്ചു. തന്റെ കയ്യിലുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കാൻ പറ്റിയ ഇടം തേടി. ഈനശിച്ച സി.സി.ടി.വി. ക്യാമറകൾ ഉള്ളതുകൊണ്ട് ഇത് ഒരിടത്തും കളയാൻ പറ്റില്ല. സ്വയം പിറുപിറുത്തുകൊണ്ട് അയാൾ ഡ്രൈവ് ചെയ്തു.ഒടുവിൽ മനുവിന് മാലിന്യങ്ങൾ ഭദ്രമായി ഉപേക്ഷിക്കാനുള്ളഇടം കിട്ടി ഒരുചേരിക്കകത്ത് .തിരിച്ച് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ തന്റെ പ്രവർത്തി കൃത്യമായി ചെയ്തതിന്റെനിഗൂഡമായ സന്തോഷം മനുവിന്റെ മുഖത്ത് കാണുന്നുണ്ടായിരുന്നു. | |||
തിരികെഫ്ലാറ്റിൽ കയറുമ്പോൾ മനുവിനെ വരവേറ്റത് മാളവികയുടെ ശകാരവർഷങ്ങളായിരുന്നു."കണ്ണാ, മീനു എഴുന്നേറ്റേ, രണ്ടെണ്ണത്തിനും ക്ലാസ്സിലൊന്നും പോകേണ്ടെ... | |||
ഇന്നെന്റെ കയ്യിൽ നിന്നും വാങ്ങുവേ... | |||
എന്താ മാളു ഇത്, ഇന്നലെ വൈകിയല്ലേ കിടന്നത്,കുറച്ചുനേരം കൂടി ഉറങ്ങട്ടെ..ദേഷ്യപ്പെട്ടുകൊണ്ടിരുന്ന മാളവികയോട് ചെറുപുഞ്ചിരിയോടെ മനു പറഞ്ഞു. | |||
അവൾ വീണ്ടും ദേഷ്യപ്പെട്ടു: മനുവേട്ടൻ തന്നെ ഇതുപറയണം.... ഒരു സാറല്ലേ മനുവേട്ടൻ. | |||
അതിനിപ്പോൾ ഒരിദിവസം സ്കൂളിൽ പോയില്ലെന്ന് കരുതി കുഴപ്പമില്ല. | |||
അതു മാളവികക്ക് അത്ര ഇഷ്ടമായില്ലെന്ന് മനുവിനു മനസ്സിലായി. രാവിലെ ആദ്യത്തെ ക്ലാസ്സ് 5 Bയിലായിരുന്നു. ശുചിത്വത്തെക്കുറിച്ചായിരുന്നു ക്ലാസ്സ്. | |||
ക്ലാസ്സെടുക്കുമ്പോൾ ചേരിക്കകത്ത് ഉപേക്ഷിച്ച് വേസ്റ്റ് പല്ലിളിച്ച് കാണിക്കുന്നതായിതോന്നി.വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും മനു കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഒരു വിജയിയുടെ ഭാവത്തിൽ നിൽക്കുമ്പോഴാണ് ക്ലാസ്സിലെ സമൃദ്ധനായ കുട്ടി അമ്മുവിന്റെ വക ഒരു സംശയം. സർ,ആളുകൾ വേസ്റ്റ് ഉപേക്ഷിക്കുന്നതിനെതിരായി എന്തെങ്കിലും ചെയ്യാൻ പറ്റുവോ? | |||
അതെന്താ അമ്മു അങ്ങനെ ചോദിച്ചത്? ഒരു ചെറിയ നടുക്കത്തോടെ മനു ചോദിച്ചു. | |||
അത് സർ ഞങ്ങൾ താമസിക്കുന്ന ചേരിക്കടുത്ത് ആളുകൾ വേസ്റ്റ് കൊണ്ടുവന്നിടുകയാ..ഇന്നും ഇട്ടു..ഭയങ്കര മണമാ സാറേ അതിന്....ഞങ്ങൾ പാവങ്ങളായതുകൊണ്ടല്ലേ എല്ലാവരും ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾക്കെപ്പോഴും അസുഖങ്ങളാ പോരാത്തതിന് നായ്ക്കളുടെ ശല്യവും.അപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളെ ആശ്വസിപ്പിക്കാൻ മനു ഏറെ ബുദ്ധിമുട്ടി.അവളുടെ കണ്ണുനീർ തന്റെ മേൽ ശാപമായി പതിക്കുന്നതുപോലെ അയാൾക്ക് തോന്നി. | |||
അന്ന് ആ ക്ലാസ്സുമുറിയിൽ നിന്നിറങ്ങുമ്പോൾ മനുവിന് തന്നോടുതന്നെ ലജ്ജ തോന്നി.അന്നയാൾ ഒരു പ്രതിജ്ഞയെടുത്തു. വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും പാലിക്കുമെന്ന്.മനുവിന്റെ ജീവിതത്തിൽ അതൊരു തിരിച്ചറിവിന്റെ ദിനം കൂടിയായിരുന്നു.അന്യന്റെ കൊച്ചു സന്തോഷങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തരുതെന്ന തിരിച്ചറിവ്.... | |||
{{BoxBottom1 | |||
| പേര്= ആനന്ദ് ബാലകൃഷ്ണൻ | |||
| ക്ലാസ്സ്= 9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 28040 | |||
| ഉപജില്ല= കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |