"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}


{{Verified1|name=Sheelukumards| തരം= കവിത     }}
{{Verified1|name=Sheelukumards| തരം= കഥ     }}

12:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലെ      

അവൾ ഉറക്കം ഉണർന്നപ്പോൾ ഏതോ മായിക ലോകത്ത് എത്തിയതുപോലെ അവൾക്ക് തോന്നി. ഇതുവരെ കാണാത്ത ഉപകരണങ്ങളുടെ ഒരു മായിക ലോകം. സ്വിച്ചിട്ടാൽ കാണുന്ന വിശറിയും വിളക്കുകളും കിടക്കാൻ പതുപതുത്ത മെത്തയും. ഓരോ കാഴ്ചകളും അവൾ നോക്കിക്കണ്ടു. പെട്ടെന്ന് അവളുടെ ശ്രദ്ധ എന്തിലോ പാളി വീണു. മലയാളത്തനിമയുടെ ഉദാഹരണമായഒരു വീട്ടമ്മാ, ഈറനായ മുടികളിൽ നിന്നും വെള്ളം ഇറ്റിറ്റു സാരിയിൽ വീഴുന്നു. നെറ്റിയിൽ ചന്ദനക്കുറി. വിടർന്ന കണ്ണുകൾ, കഴുത്തിൽ പാലാക്കാമല ധരിച്ച ഒരു യുവതി അവളുടെ മുന്നിൽ വന്നു നിന്നു. ചായ കുടിക്കു വീട്ടമ്മ പറഞ്ഞു. അവൾക്ക് എന്തു പറയണമെന്നറിയില്ല. അവൾ ചായ വാങ്ങി ഊതി ഊതി കുടിച്ചു അപ്പോളവർ അവൾക്കായി ഒരു ഭംഗിയുള്ള ഉടുപ്പും തോരുത്തും സോപ്പും നൽകി. അതുവാങ്ങി അവൾ കുളിമുറിയിൽ കടന്നു. ആ വസ്ത്രത്തിന്റെ ഭംഗിയാസ്വദിച്ചനവൾ അവിടേക്ക് പ്രവേശിച്ചത്. അവിടെ അതിലും മാനഹാരമായ ദൃശ്യങ്ങൾ. ഒരു പടിയിൽ തിരിക്കുബ്ബോൾ മഴ പെയ്യും, അതെല്ലാം അവൾക്ക് അഭുതമായിരുന്നു. അവിടെ നിന്ന് കുളിക്കുമ്പോൾ പെട്ടന്ന് ജന്നലിലൂടെ അവൾ നിറയെ മാങ്ങായുള്ള ഒരു മാവ് കണ്ടു :അപ്പോൾ ഓർമ്മകൾ പിറകോട്ടു പോയി. അവൾ ക്ക് മലയാളം അറിയില്ല, പക്ഷേ മലയാളികളെ ഇഷ്ട്ടമാണ്. കാരണം അവളുടെ മുത്തശശി മലയാളിയായിരിന്നു. അവളുടെ നാട് സേലത്തിനടുത്തുള്ള ഒരു കുഗ്രാമത്തിലായിരിന്നു. ഒരുതരത്തിലുള നൂതനസാമഗ്രികകൾ അവിടയുള്ളവർ കണ്ടിട്ടില്ല. അവിടെയടുത്ത് കശുവണ്ടി ഫാക്ടറിആണ്.

രാത്രി എന്നും കള്ളുകുടിച്ചു ബോധമില്ലാതെ വരുന്ന അച്ഛനെ അവൾക്ക് ഭയമായിരുന്നു. എന്നാലും അവളുടെ അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഒട്ടിയ കവിളും, വിടർന്ന കണ്ണുകളും, പരിപ്പറക്കുന്ന ചെമ്പബൻ മുടിയുമ്മുള്ള അവളെ ആ നാട്ടുകാർക്ക് ഏറെ ഇഷ്‌ടമായിരുന്നു. അവളുടെ അച്ഛനൊഴികെ. ജനിച്ചത് പെൺകുഞ്ഞ് ആയതുകൊണ്ട് അച്ഛന് വളരെ ദേഷ്യംആയിരുന്നു. കാലചക്രത്തിന്റെ മാറ്റം ആ കുഗ്രമാരെ ബാധിച്ചതേയില്ല. എന്നാലും അവള്ക് അവളുടെ അച്ഛനെ ഇഷ്‌ടമാണ്. അങ്ങനെ ഒരു ദിവസം കളി കഴിഞ് എത്തിയവൾ കണ്ടത് രോഗം ബാധിച്ച അവശയായ അമ്മയെയാണ്. ഒരു വിധത്തിലുമുള്ള ചികിത്സ ലഭിക്കയാതെ അവളുടെ അമ്മ സ്വർഗം പുകി. അവളുടെ സങ്കടം പറഞ്ഞറിയിക്കാൻ ഇല്ല. ആ നശിച്ച ലോകത്ത് തനിക്ക് മാത്രമായി ഉണ്ടായിരുന്നത് ആ അമ്മ മാത്രമായിരുന്നു. പക്ഷെ ഇന്നീ ലോകത്തിൽ തനിക്ക് ആരുമില്ല. പിന്നെ ദിവസവും കള്ളുകുടിച്ച് അച്ഛൻ അവളേ ശാസിക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. മുത്തശ്ശിയും അവളെ അകറ്റാൻ തുടങ്ങി. പിന്നെ അവിടെ നിന്ന് അവൾ നടന്നു എങ്ങോട്ടെന്നില്ലാതെ. മനസ്സിൽ മരവിച് മരിച്ചുകിടക്കുന്ന അമ്മയുടെ മുഖം മാത്രം. പിന്നെ എന്താണെന്ന് അവൾക്ക് ഓർമ്മയില്ല. എഴുന്നേറ്റപ്പോൾ ഇവിടെയായിരുന്നു "മോളെ..... മോളെ...

ആരാണ് എന്നെ മോളെ എന്ന് വിളിക്കുന്നത് ആ ശബ്ദം തന്റെ അമ്മയുടേതല്ലെ അവൾ തിരിഞ്ഞു നോക്കി, പക്ഷേ അത് രാവിലെ കണ്ട ആ സ്ത്രീയായിരുന്നു തന്റെ അമ്മയല്ലാതെ മോളെ എന്നവളെ ആരും വിളിച്ചിരുന്നില്ല അവർ വന്ന് അവളെ തലോടി നിന്റെ "പേരെന്താ? അവൾക്ക് മലയാളം പറയാൻ അറിയില്ലെങ്കിലും മനസിലാകും അവൾ പറഞ്ഞു "ചിന്നമ്മ " "എവിടെ നിന്ന് വരുന്നു " ശരം തൊടുത്തു വിട്ടതുപോലെ അടുത്ത ചോദ്യം അവൾ പറഞ്ഞു "എൻ ഊര് സേലം "അപ്പോഴാണവൾ തമിഴ്നാട്ടുകാരിയാണെന്ന് എല്ലാവർക്കും മനസിലായത് പിന്നെ അവൾ അവിടെ വളർന്നു അച്ഛനും അമ്മയും ഒരനുജത്തിയും അടുക്കളയിലെ ജോലിക്കാരി ജാനു ചേച്ചിയും എല്ലാവരും ഉണ്ടായി വലിയൊരു വീടും, അടുത്തുള്ള സ്കൂളിലെ പഠിപ്പും പക്ഷേ മനസ്സിൽ ഇപ്പോഴും ഒരു കോണിൽ തന്റെ അമ്മയുടെ മുഖം ഉണ്ട് അവർ സ്വർഗത്തിലിരുന്ന് സന്തോഷിക്കുകയായിരിക്കും അങ്ങനെ ഓരോ ഓർമകളും അവൾ അയവിറക്കി ഇപ്പോഴവൾ +2 വിലായിരുന്നു ഫുൾ മാർക്കോടെ പാസ്സായി ഇനി തന്റെ നാട്ടിലേക്ക് പോകണം അച്ഛനെ കാണണം, ഞാൻ ഇത്രയും ഉയരത്തിലെത്തിയത് അച്ഛനെ അറിയിക്കണം പിന്നെ വീട്ടിലേക്ക് സേലത്തേക്കുക ട്രെയിൻ പിടിച്ചു അതിലിരുന്നപ്പോൾ ഒരു കുളിര്കാറ്റ് വീശി അതിന്റെ തലോടൽ തന്റെ അമ്മയുടെ സ്വരമായി അവളുടെ കാതിൽ വന്നടിഞ്ഞു


പവിത്ര കെ. പി
8C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ