"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
| color=  2   
| color=  2   
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

16:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*മോഹനഷ്ടം   
മോഹനഷ്ടം


മോഹനഷ്ടം
വാർഷിക പരീക്ഷ കാലത്ത്
ഞാൻ ഓരോ ഓരോ സ്വപ്ന ങ്ങൾ വായുവേഗത്തിൽ നെയ്ത് കൂട്ടി
അമ്മേടെ വീട്ടിൽ വിരുന്നു പോകുന്നതും
കൂട്ടരുമൊത്ത് കളിച്ചിരിക്കുന്ന തും
ഉത്സവകാലമായതുകൊണ്ട് നമ്മൾ
ഉത്സാഹത്തോടെ കളിച്ചിരിക്കുന്നതും
വിഷുകാലമല്ലോ കണിയൊരുക്കാമല്ലോ കൈനീട്ടം വാങ്ങി കുടുക്ക നിറയ്ക്കാം
കാവിലെ ദേവീടെ ഉത്സവത്തിന്
നാടും വീടുമൊരുങ്ങുമല്ലോ
എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ട് ഞാൻ
എൻ മനസ്സുനിറച്ചുവല്ലോ.
എന്തെല്ലാം എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ടു ഞാൻ
എൻ കുഞ്ഞു മനസ്സുനിറച്ചുവല്ലോ
എൻ മോഹങ്ങൾ എല്ലാം തകർത്തു കൊണ്ടൊരു
കുഞ്ഞു വൈറസ് നാട്ടിൽ പറന്നു വന്നു.
രാക്ഷസനായ അവന് കൊറോണ എന്നൊരു പേരുമിട്ടു
കൊറോണ എന്നൊരു പേരുമിട്ടു.
പരീക്ഷകൾ എല്ലാം മാറ്റിവെച്ചു
രാജ്യം നിശ്ചലമായി തീർന്നുവല്ലോ
എപ്പോഴും കൈകൾ കഴുകിടേണം
മാസ്കുകൾ നിർബന്ധമായി ധരിച്ചിടേണം
വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്
സാമൂഹിക അകലം പാലിക്കണം
ഇങ്ങനെയുള്ളൊരു സന്ദേശം മെപ്പോഴും
എൻ കാതിൽ വന്ന് നിറയുന്നല്ലോ
പേടിച്ചിരുന്ന ജനങ്ങൾക്കെല്ലാം
സർക്കാർ സഹായരും എത്തിയല്ലോ
മതപരമായ ചടങ്ങുകൾ വേണ്ട
മരണാന്തര ചടങ്ങുകൾ ഒട്ടുമേ വേണ്ട
വിവാഹം ലളിതമാക്കുവാൻ ശീലിച്ചു.
ആർഭാടങ്ങൾക്ക് അവധി കൊടുത്തു.
ഭഗവാനെ പ്രാർത്ഥിക്കാൻ ഭവനം മതിയെന്നും
കുടുംബങ്ങൾ പരസ്പരം അറിഞ്ഞു തുടങ്ങി
വീടുകൾ എല്ലാം ഹരിതാഭമായി
വീടും പരിസരവും വൃത്തിയായി
കാർഷികവൃത്തിയ്ക്ക് പ്രാധാന്യം വന്നു
ചെറിയ കർഷകർ വളർന്നു വന്നു.
ചീരയും പയറും പാവലും കോവലും
തീൻമേശയിൽ സ്ഥാനം പിടിച്ചു.
മത്സ്യമില്ലാതെ ഭക്ഷണം കഴിക്കാൻ മലയാളികൾ ഒക്കെയും ശീലിച്ചല്ലോ
എങ്കിലും മരണ കണക്കുകൾകണ്ടിട്ട് എൻ മനമാകെ നീറുന്നല്ലോ
എവിടെ ചെന്നു നില്ക്കും ദൈവമേ ഈ വൈറസിനെ തുരത്തീടണമേ'.....


 

ഗൗരി രാജ്
5A ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത