"ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}

19:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവം

ഒരിക്കൽ ഒരു സന്യാസി ഒരു ഗ്രാമത്തിലെത്തി. അപ്പോൾ നിഷ്കളങ്കനായ ഒരു ഗ്രാമീണൻ ഇപ്രകാരം പറഞ്ഞു. പ്രഭോ അങ്ങ് വലിയ ജ്ഞാനിയാണല്ലോ, എനിക്ക് ദൈവത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്, പറഞ്ഞു തന്നാലും. "ദൈവത്തെ ഹൃദയംഗമായി സ്നേഹിക്കുക", എന്നായിരുന്നു സന്യാസിയുടെ ഉപദേശം. 'ഒരിക്കലും കണ്ടിട്ടില്ലാത്ത ഈശ്വരനെ ഞാനെങ്ങനെ സ്നേഹിക്കാനാണ് '? എന്നായി ഗ്രാമീണൻ. വീട്ടിലാരൊക്കെയുണ്ട് ? സന്യാസി ചോദിച്ചു. എനിക്കാരുമില്ല പ്രഭോ, ഭാര്യയും മക്കളുമൊന്നുമില്ല. ഒരാടുമാത്രമാണുള്ളത്. അതാണെൻ ആകെ മുതൽ. അയാൾ പറഞ്ഞു. അങ്ങനെയെങ്കിൽ ആ ആടിനെ വേണ്ടവിധം പരിചരിക്കുക. ഈശ്വരൻ ആ ജീവിയിലും ജീവിക്കുന്നുണ്ട്. സന്യാസി പറഞ്ഞു. ഗ്രാമീണനു സന്തോഷമായി. കാലം കടന്നു പോയി. ഒരിക്കൽ കൂടി സന്യാസി ആ ഗ്രാമത്തിലെത്തി. സന്യാസി ഗ്രാമീണനെ വീണ്ടും കണ്ടുമുട്ടി. അപ്പോൾ അയാൾ പറഞ്ഞു, അങ്ങയുടെ ഉപദേശം പിന്തുടർന്ന ഞാനിപ്പോൾ സന്തുഷ്ടനാണ്. ആടിനെ മാത്രമല്ല സകലചരാചരങ്ങളിലും എനിക്കിപ്പോൾ ദൈവത്തെകാണാം. സകലതിനെയും സ്നേഹിക്കാനും ബഹുമാനിക്കാനും എനിക്ക് കഴിയുന്നുണ്ട്. ഇതൊരു വലിയപഠമാണ്, ഈശ്വരനെ തേടി നാം എങ്ങും അലയേണ്ടതില്ല, നമുക്കു ചുറ്റും കാണുന്നതെല്ലാം ഈശ്വരചൈതന്യം തന്നെയാണ്...


അഞ്ജന അബിളി
9 എ, ഗവ. എച്ച്. എസ്സ്. നെട്ടയം
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ