"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/സുന്ദരി തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കഥ}}

18:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദരി തത്ത

ഒരിടത്ത് ഒരാൾ ബുദ്ധിമതിയും സുന്ദരിയുമായ ഒരു തത്തയെ വളർത്തിയിരുന്നു. സംസാര പ്രിയയായ തത്ത ധാരാളം വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചിരുന്നു. ഒരുദിവസം തത്തയുടെ യജമാനൻ ഒരു തടിയൻ കോഴിയെ ഭാര്യക്ക് നൽകിയശേഷം ഇങ്ങനെ പറഞ്ഞു "ഞാൻ വരുമ്പോഴേക്ക് നീ ഇതിനെ പാകംചെയ്ത് വെക്കൂ. ഞാൻ വരാൻ വൈകുകയാണെങ്കിൽ പകുതി നീ കഴിച്ചു കൊള്ളുക. പകുതി എനിക്കായി മാറ്റി വച്ചാൽ മതി" എന്നാൽ കൊതി മൂത്ത ഭാര്യ കോഴിക്കറി മുഴുവൻ തിന്നു തീർത്തു. ഭർത്താവ് വന്നപ്പോൾ പകുതി പൂച്ച കട്ടു തിന്നു എന്ന് കളവു പറഞ്ഞു. പക്ഷേ എല്ലാറ്റിനും സാക്ഷിയായിരുന്ന തത്ത യജമാനനെ സത്യം അറിയിച്ചു. ഈ സംഭവത്തോടെ ഭാര്യയ്ക്ക് തത്തയോട് വിരോധമായി. തത്തയെ ആർക്കെങ്കിലും വിറ്റ് കളയണമെന്ന് അവൾ ശഠിച്ചു. ഭാര്യയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ആയപ്പോൾ അയാൾ തത്തയെ കൊണ്ട് നഗരത്തിലേക്ക് പോയി. സുന്ദരി തത്തയെ കാണാനിടയായ കൊട്ടാരം കാവൽക്കാരൻ അതിൻറെ ഉടമസ്ഥനെയും കൂട്ടി നേരെ കൊട്ടാരത്തിലേക്ക് ചെന്നു. "ഈ തത്തക്ക് എന്ത് വില വേണം?” രാജാവ് ചോദിച്ചു. "ആയിരം പവൻ", മറുപടി പറഞ്ഞത് തത്തയാണ് . ഇതു കേട്ട് രാജാവ് മനുഷ്യനെ പോലെ സംസാരിക്കുന്നതത്തയെ പവൻ കൊടുത്ത് വാങ്ങി. വെള്ളി കൊണ്ട് കൂട് നിർമ്മിച്ചു. തത്തയെ രാജാവ് റാണി മാർക്ക് സമ്മാനിച്ചു. അതിൻറെ നിറവും മനോഹരമായ സംസാരവും എല്ലാം റാണിമാരെ ആകർഷിച്ചു. റാണിമാരുടെ സ്നേഹം പിടിച്ചുപറ്റാൻ ഇതിന് അധികം സമയം വേണ്ടി വന്നില്ല. ഒരുനാൾ തങ്ങളിൽ ആരാണ് ഏറ്റവും സുന്ദരിയെന്ന് റാണിമാർ തമാശരൂപേണ തത്തയോട് ചോദിച്ചു. മഹാറാണി ഒഴികെ മറ്റെല്ലാവരും സുന്ദരികൾ ആണെന്ന് തത്ത മറുപടി പറഞ്ഞു. ഇത് കേട്ട് മഹാറാണി കോപം കൊണ്ട് ജ്വലിച്ചു. തത്തയെ കൊന്നുകളയാൻ അവർ രാജാവിനോട് ആവശ്യപ്പെട്ടു. താൻ സത്യം മാത്രമേ പറഞ്ഞുള്ളൂ എന്നും തന്നെ കൊല്ലരുത് എന്നും തത്ത രാജാവിനോട് കേണപേക്ഷിച്ചു. റാണിയുടെ വാശിക്ക് മുന്നിൽ രാജാവിന് കീഴടങ്ങേണ്ടിവന്നു. കൊല്ലുന്നതിനു മുമ്പ് തനിക്ക് ആറുദിവസത്തെ സ്വാതന്ത്ര്യം തരണമെന്നും ആറാം ദിവസം മടങ്ങി എത്തുമെന്നും തത്ത രാജാവിനോട് പറഞ്ഞു. അദ്ദേഹത്തിന് തത്തയെ പൂർണ്ണ വിശ്വാസം ആയിരുന്നു. രാജാവ് ആറുദിവസത്തെ സ്വാതന്ത്ര്യം നൽകി. കൊട്ടാരത്തിൽ നിന്നും പുറത്ത് കടന്ന് തത്ത പറന്നു പറന്നു കിളികൾ ചേക്കേറുന്ന ഒരു ദ്വീപിലെത്തി അവിടെ സുന്ദരിയായ ഒരു രാജകുമാരനും രാജകുമാരിയും ഉണ്ടായിരുന്നു. അവർക്ക് തത്തകളെ ഏറെ ഇഷ്ടമാണെന്ന് ആ ദ്വീപിലെ കിളികൾ തത്തയോട് പറഞ്ഞു. രാജകൊട്ടാരത്തിലെത്തിയ തത്തയെ രാജകുമാരി കണ്ടമാത്രയിൽ തന്നെ ഇഷ്ടപ്പെട്ടു. അവർ അതിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി പാർപ്പിച്ചു. ഭക്ഷിക്കാനായി മധുരപലഹാരങ്ങളും സ്വാദിഷ്ടമായ ഫലങ്ങളും നൽകി. എങ്കിലും ആറാമത്തെ ദിവസം തത്ത രാജകുമാരിയോട് പറഞ്ഞു "എനിക്ക് യജമാനൻെറ അടുത്തേക്ക് തിരികെ പോകാൻ സമയമായി.അവിടെ ചെന്നാലും ഒരിക്കലും മറക്കുകയില്ല" അതീവ ദുഃഖത്തോടെ ആണെങ്കിലും രാജകുമാരി ആ തത്തക്ക് തിരികെ പോകാൻ അനുവാദം നൽകി.

കൊട്ടാരത്തിൽ തിരിച്ചെത്തിയ തത്ത ദ്വീപിലെ രാജകുമാരിയുടെ കഥ രാജാവിനോട് പറഞ്ഞു. സുന്ദരിയും സൽസ്വഭാവിയുമായ രാജകുമാരിയെ കുറിച്ച് രാജാവും കേട്ടിരുന്നു. ഏറെ താമസിയാതെ ആ വിവാഹം നടക്കുകയും ദ്വീപിലെ രാജകുമാരി കൊട്ടാരത്തിലെ മഹാറാണി ആവുകയും ചെയ്തു. തനിക്ക് വന്നുചേർന്ന സൗഭാഗ്യങ്ങൾക്കെല്ലാം കാരണക്കാരിയായ തത്തയെ രാജാവ് തുറന്നുവിട്ടു. സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ആതത്ത ഏറെ സന്തോഷിച്ചു.

ഹിഷാന ഫിദ സി
7 E ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ