"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
അനുമോൾ ടിവിയുടെ മുന്നിൽ തന്നെയാണ് ഏതു സമയവും. ടെലിവിഷനിൽ കൊറോണയെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ടിവി കാണുകയാണെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ ഫോണിലാണ്. അനുമോളുടെ അച്ഛൻ വിദേശത്താണ്, ദുബായിയിൽ. ഇന്നലെ അച്ഛൻ വിളിച്ചില്ല. ആ ഒരു വിഷമം അവളുടെ മുഖത്തുണ്ട്. ടിവി കാണുന്നുണ്ടെങ്കിലും ചിന്ത മുഴുവൻ അച്ഛനെ കുറിച്ചാണ്. അടുക്കളയിൽ നിന്ന് അമ്മ രേഷ്മ വിളിച്ചു പറയുന്നുണ്ട്, “അനുമോളേ,ടിവി ശബ്ദം കുറയ്ക്ക് അച്ഛൻ വിളിച്ചാൽ കേൾക്കില്ല.’’ അത് കേട്ടപ്പോൾ അനുമോൾ വേഗം ടിവിയുടെ ശബ്ദം കുറച്ചു. | |||
അനുമോളുടെ അച്ഛൻ സുധീഷ് ഈ മാസം അവധിക്ക് വരാനിരുന്നതാ......... | |||
മോൾ അത് കാത്തിരിക്കുകയായിരുന്നു. അച്ഛൻ വരുമ്പോൾ വെക്കേഷൻ അടിച്ചു പൊളിക്കാാമെന്നുകരുതി. കഴിഞ്ഞ വെക്കേഷന് അച്ഛൻ എങ്ങോട്ടെല്ലാമാണ് അനുമോളേയും അമ്മയേയും കൊണ്ടുപോയത്. അവളുടെ കുഞ്ഞുമനസ്സ് ആ ഓ൪മ്മകളിലേക്ക ഊളിയിട്ടു. ഡൽഹിയിൽ പോയി,തിരുപ്പതി,പഴനി അങ്ങിനെയുള്ള തീ൪ത്ഥാടനസ്ഥലങ്ങളിലും പോയി. എല്ലാ ആഴ്ചയും അവരൊന്നിച്ച് പാ൪ക്കിൽ പോകുമായിരുന്നു. എന്തു രസമായിരുന്നു. അവൾക്ക് സങ്കടം സഹിക്കാ൯ കഴിഞ്ഞില്ല. ഇനി അച്ഛന് എന്നാാണ് ഞങ്ങളുടെ അടുത്തേക്ക് വരാ൯ കഴിയുക? കൊറോണ രോഗം വന്നതോടെ വിമാനങ്ങളെല്ലാം റദ്ദാക്കിയില്ലേ. വിദേശത്ത് നിന്ന് ആരേയും ഇങ്ങോട്ട് വരാ൯ അനുവദിക്കുന്നില്ലല്ലോ. അച്ഛൻെറ ശബ്ദമെങ്കിലും കേട്ടാൽ മതിയായിരുന്നു. അവൾ അച്ഛൻെ ഫോൺവിളിക്കായി കാത്തിരുന്നു. | |||
അനുമോളുടെ അമ്മയുടെ കാര്യവും മറിച്ചായീരുന്നില്ല. രേഷ്മയുടെ മനസ്സും വല്ലാതെഅസ്വസ്ഥമായിരുന്നു.എല്ലാദിവസവുംവിളിച്ചിരുന്നആൾപെട്ടെന്ന്ഒരു ദിവസംവിളിക്കാതായാൽ ആ൪ക്കാണ് വിഷമം ഇല്ലാതിരിക്കുക. രേഷ്മ ജോലിയെല് | |||
ചെയ്യുന്നുണ്ടെങ്കില്ലും മനസ്സ് കലുഷമായിരുന്നു. പക്ഷേ ആ വിഷമം അനുമോളെ അറിയിക്കരുതെന്നനി൪ബന്ധമുണ്ടായിരുന്നുഅവ൪ക്ക്. രാത്രിയായിട്ടുംഫോൺവിളിഉണ്ടായില്ല. പിറ്റേ ദിവസവും ഇതുപോലെ തന്നെ | |||
കടന്നു പോയി. അന്ന് വൈകുന്നേരം ടിവിയിൽ വന്ന വാ൪ത്ത "ദുബായിയിൽ മൂന്ന് പേ൪ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.” അപ്പോഴേക്കും അനുമോൾ ഉറങ്ങിയിരുന്നു. രേഷ്മ വേഗം തന്നെ സുധീഷിൻെറ ഒപ്പം ജോലി ചെയ്യുന്ന രവീന്ദ്രൻെറ നമ്പർ തിരഞ്ഞ് അതിലേക്ക് വിളിച്ചു നോക്കി പക്ഷേ കോൾ പോകുന്നില്ല. രേഷ്മ അന്നുരാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു. | |||
രാവിലെ തന്നെ തലേ ദിവസം വിളിച്ച നമ്പറിൽ ഒന്നുകൂടി വിളിച്ചു. റിങ്ങ് ചെയ്യുന്നുണ്ട്. അങ്ങേ പുറത്ത് രവീന്ദ്രനാണ്. രേഷ്മ സ്വയം പരിചയപ്പെടുത്തി. സുധീഷിനെ കുറിച്ച് തിരക്കി. രവീന്ദ്ര൯ ഒന്ന് പരുങ്ങി. പിന്നേയും രേഷ്മ അതേ കുറിച്ച് തന്നെ ആവ൪ത്തിച്ചപ്പോൾ ,രവീന്ദ്രന് സത്യം തുറന്നു പറയാതിരിക്കാ൯ വയ്യെന്നായി. രോഗം സ്ഥിരീകരിച്ച ആ മൂന്ന് മലയാളികളിൽ ഒരാൾ സുധീഷായിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അഡ്മിറ്റാവുന്നതിനു മു൯പേ വീട്ടിൽ അറിയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. രേഷ്മ ഫോൺ കട്ടാക്കി പൊട്ടികരഞ്ഞു. മോൾ കേൾക്കാതിരിക്കാ൯ വേഗം തന്നെ വീടിനു പിറകുവശത്തേക്ക് ഓടിപോയി. അവിടെയിരുന്ന് പൊട്ടികരഞ്ഞു. ഇതൊരിക്കലും അനുമോൾ അറിയരുത്. അവൾക്കത് താങ്ങാ൯ കഴിയില്ല. അവളെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിക്കാം. അച്ഛന് ജോലി തിരക്കാണെന്നും അതുകൊണ്ടാണ് വിളിക്കാ൯ കഴിയാത്തതെന്നോ, അല്ലെങ്കിൽഫോണിനുറേഞ്ച് കിട്ടുന്നില്ലായെന്നോ മറ്റോ പറയാം. പാവം അവളത് വിശ്വസിച്ചോളും. രേഷ്മയ്ക്ക് സങ്കടം സഹിക്കാ൯ കഴിയുന്നില്ല. പെട്ടെന്ന് അനുമോളുടെ ശബ്ദം കേട്ടപ്പോൾ രേഷ്മ കണ്ണും മുഖവും തുടച്ച് അവളുടെയടുത്തേക്ക് ചെന്നു, ഒന്നും സംഭവിക്കാത്തതുപോലെ. അനുമോൾ രേഷ്മയെ കണ്ടതും അച്ഛ൯ വിളിച്ചോ എന്നാണ് അന്വേഷിച്ചത്. രേഷ്മ മു൯കൂട്ടി തീരുമാനിച്ച കള്ളം തന്നെ പറഞ്ഞ് അവളെ ഒരു വിധത്തിൽ വിശ്വസിപ്പിച്ചു. | |||
അച്ഛൻെറ ഫോൺവിളി കാത്ത് അനുമോളും,ഭ൪ത്താവ് സുഖം പ്രാപിച്ച് വരുമെന്ന പ്രതീക്ഷയോടെ രേഷ്മയും........................ | |||
കാത്തിരിപ്പിൻെറ ദിനങ്ങൾ...................................!!!!!!! | |||
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിദേശത്തുള്ള മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥയാണ്. | |||
വിദേശത്തുള്ള എല്ലാ മലയാളികൾക്കുമായി ഞാ൯ ഈ കഥ സമ൪പ്പിക്കുന്നു. | |||
{{BoxBottom1 | |||
| പേര്= പ്രയാഗ ജി ജെ | |||
| ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 22076 | |||
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||