"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രഭാതം | color= 3 }} <center> <poem> പ്രഭാതമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
പ്രണയമെത്ര ശ്ലാഘനീയം
പ്രണയമെത്ര ശ്ലാഘനീയം
  </poem> </center>
  </poem> </center>
{BoxBottom1
{{BoxBottom1
| പേര്= ദീപ  
| പേര്= ദീപ  
| ക്ലാസ്സ്=  10
| ക്ലാസ്സ്=  10 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:02, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഭാതം


പ്രഭാതമെന്നെങ്കിലും
പ്രദോഷത്തെ പ്രണയിച്ചിട്ടുണ്ടാവുമോ?
സൂര്യനൊരിക്കലെങ്കിലും
നിലാവിലലിയാ൯ കൊതിച്ചിട്ടുണ്ടാവുമോ?
നീലാംബരമെന്നെങ്കിലും
ഭൂമിയെ ചുംബിച്ചിട്ടുണ്ടാവുമോ?

പ്രഭാതമണിയിച്ച
പ്രണയവർണ്ണങ്ങളാവാം
പ്രദോഷത്തിന്റെ കവിളിണകളിൽ

സൂര്യന്റെ ക്രോധ ചൂടകറ്റുന്ന
സ്നേഹ ശീതളിമയാകാം
നിലാവിന്റെ പാലൊളി പുഞ്ചിരി

ആകാശം ഭൂമിയ്ക്ക് നൽകുന്ന
ആർദ്ര ചുംബനങ്ങളാവാം
ഒാരോ മഴത്തുള്ളിയും

പലയുഗ പെരുമയയായി
പ്രപഞ്ച ചരാചര
പരിപാലക പാവന
പ്രണയമെത്ര ശ്ലാഘനീയം
 

ദീപ
10 D സെന്റ്‌ മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത