"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: {{പ്രവര്‍ത്തനസഹായങ്ങള്‍}} == ആമുഖം == കേരളത്തിലെ എല്ലാ വിദ്യാലയങ…) |
(ചെ.) ("സഹായം:ഉള്ളടക്കം" സംരക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite))) |
||
(വ്യത്യാസം ഇല്ല)
|
17:42, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നുമാണ്. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹ്ത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാദിക്കും.
നിലവിലുള്ള ലേഖനത്തില്‍ ഉള്‍പ്പെടുത്തുക
- മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക
- മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
- ആവശ്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ വരുത്താവുന്നതാണ്.
- 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക.
- മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.
(അനാവശ്യമായ മാറ്റം വരുത്തലുകള്‍, മറ്റ് ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ് ടം വരുത്തുക എന്നിവ ചെയ്യരുത്.)
പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക
- വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
- മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ അവസാനമായി ഉള്‍പ്പെടുത്തുക.
- വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്)
- "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
- നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പുതിയ താള്‍ തുറക്കപ്പെടും.
- ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
- താള്‍ മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള്‍ തയ്യാറാക്കാം
- താള്‍ മാതൃക തുറക്കുക.
- മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
- വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
- "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
പുതിയ ലേഖനം ആരംഭിക്കുക
പരീക്ഷണ ശാല
വിക്കി പ്രവര്‌ത്തനങ്ങള്‍ പരിചയപ്പെടുന്നതിനായി പരീക്ഷണ ശാല പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‌ത്തിക്കുന്നതിനും താങ്കള്‍ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു) നിന്നും താങ്കള്‍ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.